ടി ആര്‍ രഘുനാഥ് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി

ടി ആര്‍ രഘുനാഥ് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം; ടി ആര്‍ രഘുനാഥ് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സിഐടിയു ജില്ലാ സെക്രട്ടറിയായ രഘുനാഥിനെ സിപിഐഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എ വി റസലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 21നായിരുന്നു സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന റസലിന്റെ വിയോഗം. അര്‍ബുദബാധിതനായി ചികിത്സയിരിക്കെയായിരുന്നു അന്ത്യം. ഒരു മാസം മുന്‍പായിരുന്നു റസല്‍ പാര്‍ട്ടി സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

<BR>
TAGS : CPIM
SUMMARY: T. R. Raghunath, CPM Kottayam District Secretary

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *