റായ്ചൂരുവില്‍ സ്വർണഖനിയിൽ മണ്ണിടിച്ചിൽ; ഒരു മരണം, അഞ്ചു പേര്‍ക്ക് പരുക്ക്

റായ്ചൂരുവില്‍ സ്വർണഖനിയിൽ മണ്ണിടിച്ചിൽ; ഒരു മരണം, അഞ്ചു പേര്‍ക്ക് പരുക്ക്

ബെംഗളൂരു : റായ്ചൂരുവിലെ ഹട്ടി സ്വർണഖനിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. അഞ്ച് തൊഴിലാളികൾക്ക് സാരമായി പരുക്കേറ്റു. തൊഴിലാളിയായ മൗനേഷ് (48) ആണ് മരിച്ചത്. ശിവരാജ് വീരപ്പണ്ണ, പരുശ്രം ഹനസന്ന, ബുഡെപ്പ ഹനുമന്ത്, രംഗസ്വാമി വെങ്കിടേഷ്, ഹനുമന്ത്രയ മദീനാപൂർ എന്നിവര്‍ക്കാണ്…
കാല്‍ തെന്നി റോഡില്‍ വീണയാള്‍ വാഹനങ്ങള്‍ കയറിയിറങ്ങി മരിച്ചു; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

കാല്‍ തെന്നി റോഡില്‍ വീണയാള്‍ വാഹനങ്ങള്‍ കയറിയിറങ്ങി മരിച്ചു; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ കാല്‍ തെന്നി റോഡിലേക്ക് വീണയാള്‍ വാഹനങ്ങള്‍ കയറിയിറങ്ങി മരിച്ചു. ഇടുക്കി സ്വദേശി രാജനാണ് മരിച്ചത്. മഴയത്ത് കുട ചൂടി നടപ്പാതയിലൂടെ നടക്കുകയായിരുന്ന രാജന്‍ കാല്‍ തെന്നി റോഡിലേക്ക് വീഴുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ വാഹനം…
കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മാണ്ഡ്യ നാഗമംഗല-പാണ്ഡവപുര സംസ്ഥാന പാതയിൽ രാമനഹള്ളി ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടം. കാറിലുണ്ടായിരുന്ന സിദ്ധേഷ്, യുവരാജ് എന്നിവർ സംഭവസ്ഥലത്തും ഗുരുതരമായി പരുക്കേറ്റ തിപ്പേസ്വാമി ബെല്ലൂരിലെ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മൂവരും…
ബിഎംടിസി ബസ് ഇരുചക്രവാഹനങ്ങളിലിടിച്ച് അപകടം; ഒരു മരണം

ബിഎംടിസി ബസ് ഇരുചക്രവാഹനങ്ങളിലിടിച്ച് അപകടം; ഒരു മരണം

ബെംഗളൂരു: ബിഎംടിസി ബസ് ഇരുചക്രവാഹനങ്ങളിലിടിച്ച് അപകടം. വ്യാഴാഴ്ച ബന്നാർഘട്ട റോഡിൽ പാരിജാത ആശുപത്രിക്ക് സമീപമാണ് സംഭവം. സംഭവത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇടതു വശത്ത് ഓവർടേക്ക് ചെയ്ത മോട്ടോർ ബൈക്കിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ബസ് അപകടത്തിൽ…
ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

ഫ്ലോറിഡയിലെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ വിമാനത്തിന്റെ ടയറിന് തീപിടിച്ചു. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. അമേരിക്കൻ എയർലൈൻസിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. താമ്പ വിമാനത്താവളത്തില്‍ നിന്നും അരിസോണയിലെ ഫിനിക്സ് നഗരത്തിലേക്ക് പറക്കാനിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. JUST IN: American…
സ്വകാര്യ ടാങ്കറിടിച്ച് പോലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം

സ്വകാര്യ ടാങ്കറിടിച്ച് പോലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം

ബെംഗളൂരു: സ്വകാര്യ വാട്ടർ ടാങ്കറിടിച്ച് പോലീസ് കോൺസ്റ്റബിളിന് ദാരുണാന്ത്യം. അനുഗൊണ്ടനഹള്ളി പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്തിരുന്ന ബെള്ളാരി സ്വദേശി ദാദാവലിയാണ് (28) മരിച്ചത്. ചന്നസാന്ദ്ര മെയിൻ റോഡിൽ കഴിഞ്ഞ ദിവസം രാത്രി 7.45 ഓടെ ദാദാവലി ഡ്യൂട്ടിക്ക് പോകുമ്പോഴായിരുന്നു അപകടം. ഇദ്ദേഹം…
ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 18 മരണം, നിരവധി പേര്‍ക്ക് പരുക്ക്

ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 18 മരണം, നിരവധി പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച്‌ 18 പേര്‍ മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റു. ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ പുലര്‍ച്ചെ ഡബിള്‍ ഡക്കര്‍ ബസ് പാല്‍ കണ്ടെയ്നറില്‍ ഇടിച്ചാണ് അപകടം. ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബസ് ഓവര്‍ടേക്ക്…
പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കോളേജ് വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു

പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കോളേജ് വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: പിറന്നാൾ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കോളേജ് വിദ്യാർഥിനി വാഹനാപകടത്തിൽ മരണപ്പെട്ടു. ചിക്കബല്ലാപുര ഹൊന്നേനഹള്ളി സ്വദേശിനി രക്ഷിത കല്യാൺ ആണ് മരിച്ചത്. ബെംഗളൂരുവിലെ നിട്ടെ മീനാക്ഷി കോളേജിലെ വിദ്യാർഥിനിയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ബെംഗളുരുവിൽ പിറന്നാൾ ആഘോഷിച്ച ശേഷം വീട്ടിലേക്ക് ക്യാബിൽ മടങ്ങുന്നതിനിടെയാണ്…
കാർ കുഴിയിൽ വീണ് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്

കാർ കുഴിയിൽ വീണ് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്

ബെംഗളൂരു: കാർ കുഴിയിൽ വീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരുക്ക്. ചൊവ്വാഴ്ച പുലർച്ചെ ശിവമോഗ ആയന്നൂരിന് സമീപമാണ് സംഭവം. കാർ റോഡരികിൽ നിന്ന് തെന്നിമാറി ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. ചിത്രദുർഗയിൽ നിന്ന് സാഗറിലേക്ക് പോവുകയായിരുന്ന കാർ ആണ് അപകടത്തിൽ…
കുവൈത്തില്‍ വാഹനാപകടം; 7 ഇന്ത്യൻ തൊഴിലാളികള്‍ മരിച്ചു, 3 പേര്‍ക്ക് പരുക്ക്

കുവൈത്തില്‍ വാഹനാപകടം; 7 ഇന്ത്യൻ തൊഴിലാളികള്‍ മരിച്ചു, 3 പേര്‍ക്ക് പരുക്ക്

കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ്…