ജവാഹർ പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജവാഹർ പുരസ്കാരങ്ങൾ വിതരണം ചെയ്തു

ബെംഗളൂരു: വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് ജവാഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റി ഏറെപ്പെടുത്തിയ ജവാഹർ പുരസ്കാരങ്ങൾ രാജ്യസഭാംഗം ജി.സി. ചന്ദ്രശേഖർ വിതരണംചെയ്തു. സെന്റർ പ്രസിഡന്റ് പൂവച്ചൽ സുധീർ അധ്യക്ഷത വഹിച്ചു. മികച്ച ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിൻ, ഇടുക്കി…
വിവർത്തന പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

വിവർത്തന പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു

ബെംഗളൂരു : ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്കാരത്തിനായി കൃതികൾ ക്ഷണിച്ചു. ദ്രാവിഡ ഭാഷകളായ മലയാളം, തെലുങ്ക്, തമിഴ്, തുളു ഭാഷകളിൽനിന്ന് കന്നഡയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവലുകൾക്കാണ് പുരസ്കാരം നൽകുന്നത്. വിവർത്തന പുസ്തകങ്ങൾ 2023, 2024 വർഷങ്ങളിൽ പ്രസിദ്ധീകരിച്ചതായിരിക്കണം. മൂലകൃതിയും…
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2024ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ്‌ പുരസ്‌കാരം പ്രഖ്യാപിച്ചത്‌. വ്യത്യസ്‌ത വിഭാഗങ്ങളിലായി ഏഴുപേരാണ്‌ പുരസ്‌കാരങ്ങൾക്ക് അർഹരായത്‌. കഥ/നോവൽ വിഭാഗത്തിൽ വിമീഷ് മണിയൂർ (ബൂതം),കവിത വിഭാഗത്തിൽ പ്രേമജ ഹരീന്ദ്രൻ (പൂമാല), വൈജ്ഞാനിക…
ജോസഫ് വന്നേരി സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു

ജോസഫ് വന്നേരി സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന് സമ്മാനിച്ചു

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ രണ്ടാമത് ജോസഫ് വന്നേരി സാഹിത്യ പുരസ്കാരം എഴുത്തുകാരൻ വിഷ്ണു മംഗലം കുമാറിന് സമ്മാനിച്ചു. കോർപ്പറേഷൻ സർക്കിളിന് സമീപത്തുള്ള ജിയോ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രൊഫ ജോസഫ്, ജിജാ ഹരിസിംങ് എന്നിവർ ചേർന്ന് പുരസ്കാരം സമ്മാനിച്ചു.…
കെ.വി. കുമാരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; പുരസ്‌കാരം എസ്.എൽ. ഭൈരപ്പയുടെ യാനം എന്ന കന്നഡ നോവലിന്റെ പരിഭാഷയ്ക്ക്

കെ.വി. കുമാരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; പുരസ്‌കാരം എസ്.എൽ. ഭൈരപ്പയുടെ യാനം എന്ന കന്നഡ നോവലിന്റെ പരിഭാഷയ്ക്ക്

ന്യൂഡൽഹി: പ്രശസ്ത വിവർത്തകൻ കെ.വി. കുമാരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. എസ്.എൽ. ഭൈരപ്പയുടെ കന്നഡ നോവലായ 'യാന'യുടെ മലയാള പരിഭാഷയായ 'യാനം' ആണ് 2024-ലെ പുരസ്‌കാരത്തിന് അർഹമായത്. അടുത്തിടെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.…
കഥാരംഗം ചെറുകഥാ അവാർഡുദാനം 16 ന്

കഥാരംഗം ചെറുകഥാ അവാർഡുദാനം 16 ന്

ബെംഗളൂരു: കഥാരംഗം ചെറുകഥാ അവാർഡുദാനം 16 ന് രാവിലെ പത്തിന് ഷെട്ടിഹള്ളി കഥാരംഗം ഹാളിൽ നടക്കും. എഴുത്തുകാരൻ എം. ശ്രീഹർഷനാണ് ഇത്തവണത്തെ പുരസ്കാരജേതാവ്. അകാരം എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്കാരം. പി.ആർ നാഥൻ, പി.പി. ശ്രീധരനുണ്ണി, ഡോ.ജി. പ്രഭ എന്നിവരടങ്ങിയ സമിതിയാണ്…
ശംസുൽ ഉലമ അറബിക് കോളേജ് അവാർഡ് പി എം അബ്ദുൽ ലത്തീഫ് ഹാജിക്ക്

ശംസുൽ ഉലമ അറബിക് കോളേജ് അവാർഡ് പി എം അബ്ദുൽ ലത്തീഫ് ഹാജിക്ക്

ബെംഗളൂരു: തോഡാര്‍ ശംസുല്‍ ഉലമ അറബിക് കോളേജ് പതിനഞ്ചാമത് വാര്‍ഷികത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമ അവാര്‍ഡ് പി.എം അബ്ദുല്‍ ലത്തീഫ് ഹാജിക്ക്. സമസ്തക്കും പോഷക ഘടകങ്ങള്‍ക്കും നല്‍കിയ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഫെബ്രുവരി ഒമ്പതിന് നടക്കുന്ന തോഡാര്‍ ശംസുല്‍ ഉലമ…
ജോസഫ് വന്നേരി സ്മാരക സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന്

ജോസഫ് വന്നേരി സ്മാരക സാഹിത്യ പുരസ്കാരം വിഷ്ണുമംഗലം കുമാറിന്

ബെംഗളൂരു: ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റിന്റെ ജോസഫ് വന്നേരി സ്മാരക പുരസ്‌ക്കാരം വിഷ്ണുമംഗലം കുമാറിന്. 'സ്‌നേഹസാന്ദ്രം രവിനിവേശം' എന്ന നോവലിനാണ് പുരസ്‌കാരം. ഫ്രാന്‍സിസ് ആന്റണി ഐ.ടി.എസ് ,ദിവ്യ ടെരന്‍സ്, ജോമോന്‍ ജോബ് എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 2022,23…
കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം കെ സാനുവിന്

തിരുവനന്തപുരം : വിവിധ മേഖലകളിൽ സമഗ്രസംഭാവന നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അദ്ധ്യാപകനും എഴുത്തുകാരനുമായ എ.കെ. സാനുവിനാണ് ഇക്കൊല്ലത്തെ കേരളജ്യോതി പുരസ്‌കാരം. ഡോ. എസ്. സോമനാഥ് (സയൻസ് ആൻഡ് എൻജിനീയറിംഗ്), ഭുവനേശ്വരി…