ഫയർ ഫോഴ്‌സിന്റെ എൻഒസിയില്ല; വിരാട് കോഹ്ലിയുടെ സ്ഥാപനത്തിന് ബിബിഎംപി നോട്ടീസ്

ഫയർ ഫോഴ്‌സിന്റെ എൻഒസിയില്ല; വിരാട് കോഹ്ലിയുടെ സ്ഥാപനത്തിന് ബിബിഎംപി നോട്ടീസ്

ബെംഗളൂരു: ക്രിക്കറ്റ്‌ താരം വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള വൺ 8 സ്ഥാപനത്തിന് നോട്ടീസ് അയച്ച് ബിബിഎംപി. സ്ഥാപനത്തിന് ഫയർഫോഴ്സിന്റെ എൻഒസിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി. നേരത്തെ ഒരു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും സ്ഥാപനം പ്രതികരിച്ചിരുന്നില്ല. ഇതേതുടർന്നാണ്…
അനധികൃത സ്വത്ത് സമ്പാദനം; ബിബിഎംപി ഉദ്യോഗസ്ഥരുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനം; ബിബിഎംപി ഉദ്യോഗസ്ഥരുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് ബിബിഎംപി ഉദ്യോഗസ്ഥരുടെ വീട്ടിലും ഓഫിസുകളിലുമായി ലോകായുക്ത റെയ്ഡ്. ഉദ്യോഗസ്ഥരുമായി ബന്ധമുള്ള ബിൽഡർമാരുടെയും വ്യവസായികളുടെയും വീടുകളിലും ലോകായുക്ത റെയ്ഡ് നടത്തി. ദേവയ്യ പാർക്കിന് സമീപമുള്ള വനിതാ ബിബിഎംപി വെൽഫെയർ ഓഫീസറുടെയും, വയലിക്കാവൽ ഏരിയ ഡെപ്യൂട്ടി…
ഇ – ഖാത്തകൾ ഇനിമുതൽ ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിലും ലഭ്യമാകും

ഇ – ഖാത്തകൾ ഇനിമുതൽ ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിലും ലഭ്യമാകും

ബെംഗളൂരു: ഇ -ഖാത്തകൾ ഇനിമുതൽ ബാംഗ്ലൂർ വൺ കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്ന് ബിബിഎംപി അറിയിച്ചു. അപേക്ഷകർ വസ്തു നികുതി രസീത് അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത രേഖ, ആധാർ കാർഡുകൾ, ബെസ്‌കോം, ബിഡബ്ല്യൂഎസ്എസ്ബി ബില്ലുകൾ, ബിൽഡിംഗ് പ്ലാൻ അംഗീകാരം, ഡിസി കൺവേർഷൻ സർട്ടിഫിക്കറ്റ്, ബിഡിഎ,…
വീടുതോറുമുള്ള മാലിന്യശേഖരണത്തിനുള്ള ഫീസ് ഉടൻ നിശ്ചയിക്കും; ബിബിഎംപി

വീടുതോറുമുള്ള മാലിന്യശേഖരണത്തിനുള്ള ഫീസ് ഉടൻ നിശ്ചയിക്കും; ബിബിഎംപി

ബെംഗളൂരു: വീടുതോറുമുള്ള മാലിന്യശേഖരണത്തിനുള്ള ഫീസ് ഉടൻ നിശ്ചയിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. സംസ്ഥാന സർക്കാരിന് ഇത് സംബന്ധിച്ച് നിർദേശം സമർപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പ്രതിമാസം 200 രൂപ മുതൽ 400 രൂപ വരെ ഫീസ് ഈടാക്കാനാണ് ബിബിഎംപി…
നികുതി കുടിശ്ശിക; മന്ത്രി മാളിന് ബിബിഎംപി നോട്ടീസ്

നികുതി കുടിശ്ശിക; മന്ത്രി മാളിന് ബിബിഎംപി നോട്ടീസ്

ബെംഗളൂരു: വസ്‌തുനികുതി കുടിശ്ശിക അടയ്‌ക്കാത്തതിന് മന്ത്രി മാളിന് നോട്ടീസ് അയച്ച് ബിബിഎംപി. 9 കോടിയിലധികം രൂപയാണ് മാൾ മാനേജ്മെന്റ് അടക്കാനുള്ളത്. കുടിശ്ശിക ഉടൻ അടച്ചുതീർത്തില്ലെങ്കിൽ മാൾ അടച്ചിടുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകി. നികുതി അടയ്ക്കാത്തതിന് വെസ്റ്റ് സോണിലെ 2500 ഓളം വസ്തു…
വ്യാജ സൈറ്റ് പ്ലാൻ നൽകി അനധികൃത കെട്ടിട നിർമാണം; മൂന്ന് പേർക്കെതിരെ കേസ്

വ്യാജ സൈറ്റ് പ്ലാൻ നൽകി അനധികൃത കെട്ടിട നിർമാണം; മൂന്ന് പേർക്കെതിരെ കേസ്

ബെംഗളൂരു: വ്യാജ സൈറ്റ് പ്ലാൻ നൽകി അനധികൃതമായി കെട്ടിടം നിർമിച്ച മൂന്ന് പേർക്കെതിരെ കേസ്. രാജരാജേശ്വരി നഗറിലാണ് സംഭവം. ബിബിഎംപി നൽകിയ പ്ലാനിന് പകരം വ്യാജ പ്ലാനുകൾ സൃഷ്ടിച്ച് കെട്ടിടങ്ങൾ നിർമ്മിച്ചതിനും 20 അനധികൃത യൂണിറ്റുകൾ ചേർത്തതിനുമാണ് സ്ഥല ഉടമ, ഡെവലപ്പർ,…
നികുതി കുടിശ്ശിക അടച്ചില്ല; എംജി റോഡിൽ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

നികുതി കുടിശ്ശിക അടച്ചില്ല; എംജി റോഡിൽ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

ബെംഗളൂരു: വസ്തുനികുതി അടയ്‌ക്കുന്നതിൽ വീഴ്ച വരുത്തിയതിന് എംജി റോഡിലെ നാല് സ്ഥാപനങ്ങൾ അടച്ചുപൂട്ടി ബിബിഎംപി. മിത്തൽ റോഡിലെ പ്രോ ഫിനാൻഷ്യൽ സർവീസസ്, അമിതാബ് ഗോയൽ, ശാന്തി ആർ റാവു, ലക്ഷ്മി പ്രിസിഷൻ സ്ക്രൂസ് ലിമിറ്റഡ് എന്നിവയാണ് ബിബിഎംപി ഇടപെട്ട് അടച്ചത്. ബിബിഎംപിയുടെ…
ബെംഗളൂരുവിലെ കരട് വോട്ടർപട്ടിക പുറത്തുവിട്ട് ബിബിഎംപി

ബെംഗളൂരുവിലെ കരട് വോട്ടർപട്ടിക പുറത്തുവിട്ട് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ കരട് വോട്ടർ പട്ടിക പുറത്തുവിട്ട് ബിബിഎംപി. ഒരു കോടിയിലധികം വോട്ടർമാരാണ് നിലവിൽ നഗരത്തിലുള്ളതെന്ന് ബിബിഎംപി അറിയിച്ചു. ഈ വർഷം ജനുവരിയിലെ അവസാന പുനപരിശോധനയ്ക്ക് ശേഷം ഏകദേശം 1.98 ലക്ഷം പുതിയ വോട്ടർമാരെ ചേർത്തിട്ടുണ്ടെന്നും 85,321 പേരുകൾ നീക്കം ചെയ്തതായും…
ബിബിഎംപി വാഹനങ്ങളിൽ എഐ കാമറകൾ സ്ഥാപിക്കും

ബിബിഎംപി വാഹനങ്ങളിൽ എഐ കാമറകൾ സ്ഥാപിക്കും

ബെംഗളൂരു: ബിബിഎംപി ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ എഐ അധിഷ്ഠിത കാമറകൾ സ്ഥാപിക്കും. നഗരത്തിലെ വിവിധ പ്രശ്നങ്ങൾ തത്സമയം പഠിക്കാനും പരിഹാരം കണ്ടെത്താനുമാണ് തീരുമാനമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ബിബിഎംപി എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, എൻഫോഴ്‌സ്‌മെൻ്റ് വാഹനങ്ങൾ…
അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സമയപരിധി നിശ്ചയിച്ചു

അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സമയപരിധി നിശ്ചയിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സമയപരിധി നിശ്ചയിച്ച് ബിബിഎംപി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളിലുണ്ടായ വെള്ളക്കെട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. നവംബർ 15നകം കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സോണൽ കമ്മിഷണർമാർക്കും ജോയിൻ്റ് കമ്മിഷണർമാർക്കും നിർദേശം നൽകിയതായി ബിബിഎംപി…