വെള്ളറടയില്‍ കരടി ഇറങ്ങി: പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

വെള്ളറടയില്‍ കരടി ഇറങ്ങി: പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

തിരുവനന്തപുരം: വെള്ളറടയിൽ കരടിയെ കണ്ടെന്ന് നാട്ടുകാർ. ടാപ്പിം​ഗ് തൊഴിലാളികളാണ് കരടിയെ കണ്ടത്. ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തിരുവനന്തപുരം വെള്ളറട വിളാകത്താണ് തെരച്ചിൽ നടത്തുന്നത്. പ്രദേശത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്നാണ് നിർദേശം. പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിടണമെന്നും നിർ​ദേശമുണ്ട്.…