ബെംഗളൂരുവിൽ ആകെ 94,000 മരങ്ങൾ ഉണ്ടെന്ന് സർവേ റിപ്പോർട്ട്‌

ബെംഗളൂരുവിൽ ആകെ 94,000 മരങ്ങൾ ഉണ്ടെന്ന് സർവേ റിപ്പോർട്ട്‌

ബെംഗളൂരു: ബെംഗളൂരുവിൽ ആകെയുള്ളത് 94,000 മരങ്ങൾ ആണെന്ന് ബിബിഎംപി സർവേ റിപ്പോർട്ട്‌. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ആണ് റിപ്പോർട്ട്‌ പുറത്തുവിട്ടത്. എട്ട് ടെൻഡറുകൾ വഴിയാണ് നഗരത്തിൽ മരങ്ങളുടെ കണക്കെടുപ്പ് നടത്തിയത്. ബൊമ്മനഹള്ളി സോണിലെ വിദ്യാപീഠ (4,600 മരങ്ങൾ), കത്രിഗുപ്പെ (4,300…
മദ്യലഹരിയിൽ യുവതികളെ ആക്രമിച്ചു; മൂന്ന് പേർ അറസ്റ്റിൽ

മദ്യലഹരിയിൽ യുവതികളെ ആക്രമിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: മദ്യലഹരിയിൽ യുവതികളെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. തലഘട്ടപുരയിലെ ആവലഹള്ളിയിൽ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ബാലാജി, യോഗി, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്. റോഡിൽ നിന്ന് മാറി മദ്യപിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇവർ യുവതികളെ മർദിച്ചത്. പൊതുസ്ഥലത്ത് വെച്ച് തങ്ങളെ മർദിക്കുകയും,…
സ്വത്ത് നികുതി; കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാൻ സമയപരിധി നിശ്ചയിച്ചു

സ്വത്ത് നികുതി; കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാൻ സമയപരിധി നിശ്ചയിച്ചു

ബെംഗളൂരു: സ്വത്ത് നികുതി കുടിശ്ശിക ഒറ്റത്തവണ അടച്ചുതീർക്കാനുള്ള വൺ ടൈം സെറ്റിൽമെൻ്റ് സംവിധാനത്തിന്റെ സമയപരിധി നിശ്ചയിച്ചു. ജൂലൈ 31 വരെ കുടിശ്ശിക തീർപ്പാക്കാൻ അവസരമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കൗൺസിൽ തിരഞ്ഞെടുപ്പിനെത്തുടർന്ന് വസ്തു നികുതി കുടിശ്ശിക അടക്കുന്നതുമായി ബന്ധപ്പെട്ട് ബിബിഎംപി…
ബെംഗളൂരുവിൽ പത്ത് ദിവസത്തിനിടെ ലഭിച്ചത് റെക്കോർഡ് മഴ

ബെംഗളൂരുവിൽ പത്ത് ദിവസത്തിനിടെ ലഭിച്ചത് റെക്കോർഡ് മഴ

ബെംഗളൂരു: ബെംഗളൂരു അർബൻ ജില്ലയിൽ പത്ത് ദിവസത്തിനിടെ ലഭിച്ചത് റെക്കോർഡ് മഴ. ജൂണിലെ ആദ്യ 10 ദിവസങ്ങളിൽ ശരാശരിയുടെ ഇരട്ടിയോളം മഴ ഇവിടെ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ജൂൺ 2നാണ് സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചത്. ഇതോടെ ബെംഗളൂരു…
ബെംഗളൂരുവിൽ പാർക്കുകളിലെ സമയക്രമത്തിൽ മാറ്റം

ബെംഗളൂരുവിൽ പാർക്കുകളിലെ സമയക്രമത്തിൽ മാറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ പാർക്കുകളിലെ സമയക്രമത്തിൽ മാറ്റം വരുത്താൻ ബിബിഎംപിയോട് നിർദേശിച്ച് സംസ്ഥാന സർക്കാർ. നഗരത്തിലെ എല്ലാ പാർക്കുകളും പുലർച്ചെ അഞ്ചു മണിമുതൽ രാത്രി 10 മണിവരെ തുറന്നിരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ 1200ലധികം ചെറുതും വലുതുമായ പാർക്കുകളുണ്ട്. എന്നാൽ…
കൊലപാതക കേസ്; നടൻ ദർശന് പിന്നാലെ ചലച്ചിത്ര താരം പവിത്ര ഗൗഡയും കസ്റ്റഡിയിൽ

കൊലപാതക കേസ്; നടൻ ദർശന് പിന്നാലെ ചലച്ചിത്ര താരം പവിത്ര ഗൗഡയും കസ്റ്റഡിയിൽ

ബെംഗളൂരു: കൊലപാതക കേസില്‍ കന്നഡ ചലച്ചിത്ര താരം പവിത്ര ഗൗഡ പോലീസ് കസ്റ്റഡിയിൽ. നടനും സുഹൃത്തുമായ ദർശൻ തോഗുദീപയെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് പവിത്രയെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രേണുക സ്വാമി (33) എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ദർശനെ ബെംഗളൂരു പോലീസ് അറസ്റ്റ്…
മെട്രോ ട്രെയിനിന് മുമ്പിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

മെട്രോ ട്രെയിനിന് മുമ്പിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനിന് മുമ്പിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. മാഗഡി റോഡിലെ ഹൊസഹള്ളി മെട്രോ സ്‌റ്റേഷനിൽ രാത്രി 8.56നായിരുന്നു സംഭവം. ബെംഗളുരു സ്വദേശിയായ സാഗർ (30) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സാഗറിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
ജയിലിനകത്ത് സംഘം ചേർന്ന് ആക്രമണം; ഒമ്പത് തടവുകാർക്കെതിരെ കേസ്

ജയിലിനകത്ത് സംഘം ചേർന്ന് ആക്രമണം; ഒമ്പത് തടവുകാർക്കെതിരെ കേസ്

ബെംഗളൂരു: ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനകത്ത് സംഘം ചേർന്ന് ആക്രമണം നടത്തിയ ഒമ്പത് തടവുകാർക്കെതിരെ കേസെടുത്തു. സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ട് മല്ലികാർജുന്റെ പരാതിയിൽ പരപ്പന അഗ്രഹാര പോലീസാണ് കേസെടുത്തത്. ശനിയാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. 3, 4 ബാരക്കുകൾക്ക്…
മെഡിക്കൽ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മെഡിക്കൽ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി. ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രി കോളേജിൽ പഠിക്കുന്ന മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയും രാജസ്ഥാൻ സ്വദേശിനിയുമായ പെൺകുട്ടിയാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സഹപാഠികൾ പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ…
മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു

ബെംഗളൂരു: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിമൂന്നുകാരൻ മരിച്ചു. സൂലിബെലെ സ്വദേശി സായ് ഭവാനിയാണ് മരിച്ചത്. 10 വയസ്സുള്ള സഹോദരനൊപ്പം ഹൊസക്കോട്ടിലെ ഡോ. അംബേദ്കർ പ്രീ മെട്രിക് ഹോസ്റ്റലിലാണ് സായ് താമസിച്ചിരുന്നത്. ഞായറാഴ്ച്ച ഇരുവരും ഹോസ്റ്റൽ പരിസരത്ത് നിന്ന് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ്…