ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10.30 മുതൽ വൈകീട്ട് നാല് മണി വരെ എച്ച്ബിആർ ബ്ലോക്ക്‌, യാസിൻ നഗർ, സുഭാഷ് ലേഔട്ട്, രാമ ടെംപിൾ റോഡ്, രാംദേവ് കോളനി, കൃഷ്ണ റെഡ്‌ഡി ലേഔട്ട്,…
ജലനിരക്ക് പരിഷ്കരിക്കും

ജലനിരക്ക് പരിഷ്കരിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് പരിഷ്കരിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ഇന്ധന നിരക്ക് 3 രൂപ വർധിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണിത്. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) സാമ്പത്തിക നഷ്ടത്തിലായതിനാൽ പ്രതിമാസ വാട്ടർ ചാർജ്…
കെംപെഗൗഡ ജയന്തി 27ന്

കെംപെഗൗഡ ജയന്തി 27ന്

ബെംഗളൂരു: ബെംഗളൂരുവിൽ കെംപെഗൗഡ ജയന്തി ജൂൺ 27ന് ആചരിക്കും. എല്ലാ താലൂക്കുകളിലും സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനും, സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ കെംപെഗൗഡയുടെ ചിത്രം സ്ഥാപിക്കാനും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ നിർദേശിച്ചു. ആഘോഷങ്ങൾക്കായി ഓരോ താലൂക്കിനും ഒരു…
ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ഇന്ധനവില വർധനവിന് പിന്നാലെ ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കൂട്ടണമെന്ന് ആവശ്യം. ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ ആണ് സർക്കാറിനോട് നിരക്ക് വർധന ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്ന് വർഷമായി നിരക്ക് വർധിപ്പിക്കാത്തതിനാൽ മിനിമം ഓട്ടോ നിരക്ക് വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു. ഇന്ധനത്തിൻ്റെയും സ്‌പെയർ…
ബെംഗളൂരുവിലെ എട്ട് ഗെയിമിംഗ് സോണുകൾ അടച്ചുപൂട്ടി

ബെംഗളൂരുവിലെ എട്ട് ഗെയിമിംഗ് സോണുകൾ അടച്ചുപൂട്ടി

ബെംഗളൂരു: സുരക്ഷ നിയമങ്ങൾ ലംഘിച്ചതിന് ബെംഗളൂരുവിലെ എട്ട് ഗെയിമിംഗ് സോണുകൾ അടച്ചുപൂട്ടി. കഴിഞ്ഞ മാസം ഗുജറാത്തിലെ രാജ്‌കോട്ടിൽ 28 പേരുടെ മരണത്തിനിടയാക്കിയ ഗെയിമിംഗ് സോണിലെ തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിലാണ് നഗരത്തിലുടനീളമുള്ള എല്ലാ ഗെയിമിംഗ് സോണിലും ബിബിഎംപി പരിശോധന നടത്തിയത്. നഗരത്തിലെ 29 ഗെയിമിംഗ്…
ഫ്രീഡം പാർക്കിലെ പാർക്കിംഗ് സംവിധാനം വ്യാഴാഴ്ച മുതൽ തുറക്കും

ഫ്രീഡം പാർക്കിലെ പാർക്കിംഗ് സംവിധാനം വ്യാഴാഴ്ച മുതൽ തുറക്കും

ബെംഗളൂരു: ഫ്രീഡം പാർക്കിൽ ബിബിഎംപി നിർമിച്ച മൾട്ടി ലെവൽ പേ ആൻഡ് പാർക്ക് സൗകര്യം വ്യാഴാഴ്ച തുറക്കും. 80 കോടി രൂപ ചെലവിലാണ് പാർക്കിംഗ് സൗകര്യം നിർമിച്ചിരിക്കുന്നത്. 2021 നവംബർ മുതൽ ഫ്രീഡം പാർക്കിൽ പാർക്കിംഗ് വലിയ പ്രശ്നമായിരുന്നു. ഇത് കാരണം…
സംസ്ഥാനത്ത് ഇന്ധന വിലവർധന പൊതുഗതാഗതത്തിന് പണം കണ്ടെത്താനെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ധന വിലവർധന പൊതുഗതാഗതത്തിന് പണം കണ്ടെത്താനെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ധന വിലയിൽ ഏർപ്പെടുത്തിയ വർധന അനിവാര്യമായിരുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതുക്കിയ പെട്രോൾ, ഡീസൽ നിരക്ക് സംസ്ഥാനത്തെ പൊതു​ഗതാ​ഗത സംവിധാനങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാരിന് സഹായകരമാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. മൂന്ന് രൂപ വില വർധിപ്പിച്ചെങ്കിലും ഈ നിരക്ക് രാജ്യത്തെ മറ്റ്…
ബലിപെരുന്നാൾ; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബലിപെരുന്നാൾ; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബലിപെരുന്നാളിനോടനുബന്ധിച്ച് തിങ്കളാഴ്ച ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഗുരപ്പനപാളയത്തിന് സമീപവും ബന്നാർഘട്ട റോഡിലുമായി ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ബന്നാർഘട്ട റോഡിൽ സാഗർ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ ജംഗ്ഷൻ വരെയും ജിഡി മാര ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ…
ബെംഗളൂരു മെട്രോയിൽ വനിതാ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം

ബെംഗളൂരു മെട്രോയിൽ വനിതാ കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ വനിതാ കൊച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യം. മെട്രോയിലെ യാത്രക്കാരായ സ്ത്രീകൾക്ക് ലൈംഗികോപദ്രവം ഏൽക്കേണ്ടി വരുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണിത്. അടുത്തകാലത്തായി തിരക്കേറിയ സമയങ്ങളിൽ മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഇത്തരത്തിൽ ഉപദ്രവിക്കപ്പെടുന്നത് സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞ…
കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ ശനിയാഴ്ചയാണ് അപകടം. ബെംഗളൂരുവിലെ ബൊമ്മസാന്ദ്ര സ്വദേശികളായ വിശ്വ (22), സൂര്യ (18) എന്നിവരാണ് മരിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ച എസ്‌യുവി കാർ നിയന്ത്രണം വിട്ട് ട്രക്കിലേക്ക്…