വീട്ടുകാർ ബൈക്ക് വാങ്ങിനൽകിയില്ല; വിദ്യാർഥി ആത്മഹത്യ ചെയ്തു

വീട്ടുകാർ ബൈക്ക് വാങ്ങിനൽകിയില്ല; വിദ്യാർഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: പുതിയ ബൈക്ക് വാങ്ങാൻ വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്ന് കോളേജ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഹെന്നൂർ സ്വദേശിയും, സ്വകാര്യ കോളേജിലെ ബി.എസ്.സി. രണ്ടാം വർഷ വിദ്യാർഥിയുമായ അയ്യപ്പയാണ് (20) ജീവനൊടുക്കിയത്. അയ്യപ്പൻ തനിക്ക് ബൈക്ക് വാങ്ങിക്കൊടുക്കാൻ അമ്മയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പിതാവ്…
ബെംഗളൂരു – ഹുബ്ബള്ളി വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാൻ പദ്ധതി

ബെംഗളൂരു – ഹുബ്ബള്ളി വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു - ഹുബ്ബള്ളി വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാനുള്ള പദ്ധതി പരിഗണനയിലെന്ന് ബെളഗാവി എംപി ജഗദീഷ് ഷെട്ടാർ. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റെയിൽവേ അധികൃതരുമായി സംസാരിച്ചിരുന്നെന്നും, പദ്ധതി പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൂനെ - ബെളഗാവി വന്ദേ…
കബാബ് കടയിൽ തീപിടുത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

കബാബ് കടയിൽ തീപിടുത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കബാബ് കടയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി ഇജിപുരയിലെ കബാബ് സെൻ്ററിലാണ് തീപിടുത്തമുണ്ടായത്. പാചകവാതക സിലിണ്ടർ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കടയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും അഞ്ച് ഇരുചക്രവാഹനങ്ങളും, രണ്ട് കാറുകളും  കത്തിനശിച്ചു. എന്നാൽ…
നബിദിനം; ബെംഗളൂരുവിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം

നബിദിനം; ബെംഗളൂരുവിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം

ബെംഗളൂരു: നബിദിനം പ്രമാണിച്ച് സെപ്റ്റംബർ 16ന് ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. ജെസി നഗർ ദർഗ മുതൽ ശിവാജിനഗർ കൻ്റോൺമെൻ്റ് വരെ, യെലഹങ്ക ഓൾഡ് ടൗൺ മസ്ജിദ്, പഴയ ബസ് സ്റ്റാൻഡ് മുതൽ സന്ന അമനിക്കെരെ…
നഗരത്തിലെ 41 ജംഗ്ഷനുകളിൽ എഐ അധിഷ്ഠിത ട്രാഫിക് കൺട്രോൾ സംവിധാനം സ്ഥാപിച്ചു

നഗരത്തിലെ 41 ജംഗ്ഷനുകളിൽ എഐ അധിഷ്ഠിത ട്രാഫിക് കൺട്രോൾ സംവിധാനം സ്ഥാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ 11 പ്രധാന ജംഗ്ഷനുകളിൽ എഐ അധിഷ്ഠിത അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം (എടിസിഎസ്) സ്ഥാപിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു. വാഹനങ്ങളുടെ തിരക്ക് അനുസരിച്ച് ട്രാഫിക് സിഗ്നൽ പ്രവർത്തനങ്ങൾ ഓട്ടോമാറ്റിക്കായി നടത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ…
ബൈക്ക് ലോറിയിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു

ബൈക്ക് ലോറിയിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ലോറിയിലിടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. യെലഹങ്കയിൽ ബിഎസ്‌സി അഗ്രികൾച്ചറൽ ബിരുദം വിദ്യാർഥികളായ രോഹിത് (22), സുജിത്ത് (22), ഹർഷ (22) എന്നിവരാണ് മരിച്ചത്. എയർപോർട്ട് റോഡിൽ വ്യാഴാഴ്ച പുലർച്ചെയാണ് അപകടം. ജന്മദിന പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു…
യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കന്നഡ നടനെതിരെ കേസ്

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കന്നഡ നടനെതിരെ കേസ്

ബെംഗളൂരു: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കന്ന‍ഡ നടൻ വരുൺ ആരാധ്യക്കെതിരെ പോലീസ് കേസെടുത്തു. സോഷ്യൽ മീ‍ഡിയ ഇൻഫ്ലൂവൻസർ വർഷ കാവേരിയാണ് വരുന്നിനെതിരെ പരാതി നൽകിയത്. കാമുകനായിരുന്ന വരുൺ തന്നെ വഞ്ചിച്ചത് പിടികൂടിയപ്പോഴാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് വർഷ നൽകിയ…
ബിഎംടിസിയുടെ പുതിയ 100 ബസുകൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബിഎംടിസിയുടെ പുതിയ 100 ബസുകൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബിഎംടിസിയുടെ പുതിയ 100 ബസുകൾ ഫ്ലാഗ് ഓഫ്‌ ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിഎസ്-6 മോഡൽ ബസുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഫയർ ആൻഡ് സേഫ്റ്റി മുന്നറിയിപ്പ്, പാനിക് ബട്ടണുകൾ, സിസിടിവി ക്യാമറകൾ, പബ്ലിക് അഡ്രസ് സിസ്റ്റം, ഫയർ എക്‌സ്‌റ്റിംഗുഷറുകൾ, പരിസ്ഥിതി…
ബെംഗളൂരുവിലെ നിശാ പാർട്ടി; നടി ഹേമ ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരുവിലെ നിശാ പാർട്ടി; നടി ഹേമ ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിശാപാർട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് തെലുങ്ക് നടി ഹേമ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇലക്ട്രോണിക് സിറ്റിക്ക് സമീപം ജിആർ ഫാം ഹൗസിൽ നടന്ന നിശാ പാർട്ടി കേസിലാണ് ഹേമയെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പാർട്ടിക്കിടെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി)…
ബെംഗളൂരു – ഹൊസൂർ മെട്രോ ലൈനിനെതിരെ എതിർപ്പുമായി കന്നഡ സംഘടനകൾ

ബെംഗളൂരു – ഹൊസൂർ മെട്രോ ലൈനിനെതിരെ എതിർപ്പുമായി കന്നഡ സംഘടനകൾ

ബെംഗളൂരു: ബെംഗളൂരു മെട്രോയെ തമിഴ്‌നാട്ടിലെ വ്യാവസായിക നഗരമായ ഹൊസൂരുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയെ എതിർത്ത് കന്നഡ അനുകൂല സംഘടനകൾ. തമിഴ്‌നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് കൂടുതൽ കുടിയേറ്റമുണ്ടാകുമെന്ന് ആരോപിച്ചാണ് പദ്ധതിക്കെതിരെ കന്നഡ അനുകൂല ഗ്രൂപ്പുകൾ രംഗത്ത് വന്നിരിക്കുന്നത്. കർണാടക സംരക്ഷണ വേദികെയ്ക്ക് കീഴിലുള്ള സംഘടനകളാണ്…