സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവു, സുഹൃത്ത് തരുൺ കൊണ്ടരു രാജു എന്നിവരുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് ഹർജി തള്ളിയത്. നേരത്തെ, മാർച്ച് 14 ന് ബെംഗളൂരുവിലെ…
ബെംഗളൂരു – മംഗളൂരു ദേശീയപാതയിൽ സ്വകാര്യ ബസിന് തീപ്പിടിച്ചു

ബെംഗളൂരു – മംഗളൂരു ദേശീയപാതയിൽ സ്വകാര്യ ബസിന് തീപ്പിടിച്ചു

ബെംഗളൂരു: ബെംഗളൂരു - മംഗളൂരു ദേശീയപാതയിൽ സ്വകാര്യ ബസിന് തീപ്പിടിച്ചു. ശനിയാഴ്ച പുലർച്ചെ മാണ്ഡ്യ നാഗമംഗല താലൂക്കിലെ കടബഹള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ 25 യാത്രക്കാരുമായി പോയ ബസിന് തീപ്പിടിക്കുകയായിരുന്നു. പുലർച്ചെ 5 മണിയോടെയാണ് സംഭവം. ബസിൽ നിന്ന് പുക…
സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെതിനരെ കൊഫെപോസ വകുപ്പ് ചുമത്തി

സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെതിനരെ കൊഫെപോസ വകുപ്പ് ചുമത്തി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് അറസ്​റ്റിലായ കന്നഡ നടി രന്യ റാവുവിനെതിരെ കൊഫെപോസ (വിദേശനാണ്യ സംരക്ഷണ,കളളക്കടത്ത് തടയൽ) വകുപ്പ് ചുമത്തി. കേസന്വേഷണം നടത്തുന്ന ഡിആർഐയുടെ ശുപാർശപ്രകാരം സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയാണ് (സിഇഐബി) കൊഫെപോസ ചുമത്തിയത്. കേസിലെ മറ്റുപ്രതികളായ…
വൈദ്യുതി കണക്ഷനുകൾക്ക് സ്മാർട്ട്‌ മീറ്റർ നിർബന്ധമാക്കിയ ബെസ്കോം നടപടിക്കെതിരെ ഹൈക്കോടതി

വൈദ്യുതി കണക്ഷനുകൾക്ക് സ്മാർട്ട്‌ മീറ്റർ നിർബന്ധമാക്കിയ ബെസ്കോം നടപടിക്കെതിരെ ഹൈക്കോടതി

ബെംഗളൂരു: വൈദ്യുതി വിതരണ കണക്ഷനുകൾക്ക് സ്മാർട്ട് മീറ്ററുകൾ നിർബന്ധമാക്കുന്ന ബെസ്‌കോം തീരുമാനത്തിനെതിരെ കർണാടക ഹൈക്കോടതി.സ്മാർട്ട്‌ മീറ്റർ നിർബന്ധമാക്കിയ നിർദേശം തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദൊഡ്ഡബല്ലാപുർ സ്വദേശി എം. ജയലക്ഷ്മി സമർപ്പിച്ച ഹർജി പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് എം. നാഗപ്രസന്ന…
ടിസിഎസ് 10കെ റൺ; മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

ടിസിഎസ് 10കെ റൺ; മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

ബെംഗളൂരു: ടിസിഎസ് വേൾഡ് 10 കെ റണ്ണിന്റെ 17-ാമത് പതിപ്പ് ബെംഗളൂരുവിൽ നടക്കുന്നതിനാൽ ഞായറാഴ്ച മെട്രോ സർവീസ് സമയം ദീർഘിപ്പിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. പുലർച്ചെ 3.30 ന് ട്രെയിനുകൾ സർവീസ് ആരംഭിക്കും. ഞായറാഴ്ചകളിൽ സാധാരണ രാവിലെ 7 മണിക്കാണ് സർവീസ് ആരംഭിക്കാറുള്ളത്.…
ബിബിഎംപി വാർഡുകളുടെ അതിർത്തി നിർണയം നാല് മാസത്തിനകം പൂർത്തിയാകും

ബിബിഎംപി വാർഡുകളുടെ അതിർത്തി നിർണയം നാല് മാസത്തിനകം പൂർത്തിയാകും

ബെംഗളൂരു: ബിബിഎംപി വാർഡുകളുടെ അതിർത്തി നിർണയം അടുത്ത നാല് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2024 ലെ ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ടിന് ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിലാണിത്. അടുത്ത നാല് മാസത്തിനുള്ളിൽ സിറ്റി കോർപ്പറേഷനുകളുടെ എണ്ണം…
ബൈക്ക് ഫ്ലൈഓവറിന്റെ ഭിത്തിയിൽ ഇടിച്ച് അപകടം; വിദ്യാർഥി മരിച്ചു

ബൈക്ക് ഫ്ലൈഓവറിന്റെ ഭിത്തിയിൽ ഇടിച്ച് അപകടം; വിദ്യാർഥി മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട വൈക്കം ഫ്ലൈഓവറിന്റെ ഭിത്തിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. റിച്ച്‌മണ്ട് റോഡില്‍ വ്യാഴാഴ്ച പുലർച്ചെ 3.45നായിരുന്നു അപകടം. ബേഗൂർ റോഡ് വിശ്വപ്രിയനഗർ സ്വദേശിയായ ശ്രേയസ് പാട്ടിൽ (19) ആണ് മരിച്ചത്. സുഹൃത്തായ അക്ഷയനഗർ സ്വദേശി കെ ചേതന്…
ബെംഗളൂരു വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി

ബെംഗളൂരു വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി ആവിഷ്കരിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ പറഞ്ഞു. വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് വേണ്ടിയാണ് പുതിയ സൗകര്യം. നഗരത്തിന്റെ സമീപപ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള സർക്കുലർ റെയിൽവേ പദ്ധതി…
അനധികൃത പണമിടപാട്; മുൻ മന്ത്രി വിനയ് കുൽക്കർണിയുടെ വീട്ടിൽ ഇഡി റെയ്‌ഡ്‌

അനധികൃത പണമിടപാട്; മുൻ മന്ത്രി വിനയ് കുൽക്കർണിയുടെ വീട്ടിൽ ഇഡി റെയ്‌ഡ്‌

ബെംഗളൂരു: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വിനയ് കുൽക്കർണിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ്‌. വ്യാഴാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് വെള്ളിയാഴ്ച ഉച്ചയോടെയാണ് അവസാനിപ്പിച്ചത്. പരിശോധനയിൽ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട നിരവധി പിടിച്ചെടുത്തു. രണ്ട് വർഷത്തിനിടെ ഏകദേശം 70…
സീറോ ഷാഡോ ഡേ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു

സീറോ ഷാഡോ ഡേ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബെംഗളൂരു

ബെംഗളൂരു:നിഴൽരഹിതദിനത്തിന് (സീറോ ഷാഡോ ഡേ) സാക്ഷ്യം വഹിച്ച്‌ ബെംഗളൂരു നഗരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.17നാണ് നഗരത്തിൽ സീറോ ഷാഡോ പ്രതിഭാസം ഉണ്ടായതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞർ അറിയിച്ചു. തലയ്ക്കുമീതേ സൂര്യൻ ജ്വലിച്ചുനിൽക്കുമ്പോഴും നിഴൽ ഒട്ടും ദൃശ്യമാകാത്ത അവസ്ഥയാണിത്. വർഷത്തിൽ…