ബെംഗളൂരുവിൽ അടുത്ത ഒരാഴ്ചത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

ബെംഗളൂരുവിൽ അടുത്ത ഒരാഴ്ചത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത ഒരാഴ്ചത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരുവില്‍ വ്യാഴാഴ്ച വരെ നേരിയ മഴയും വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴയും ഉണ്ടാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. നഗരത്തിൽ തിങ്കളാഴ്ചത്തെ ശരാശരി താപനില…
ബി.എസ്.സി വിദ്യാർഥിനിയെ പിജി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബി.എസ്.സി വിദ്യാർഥിനിയെ പിജി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ബി.എസ്.സി വിദ്യാർഥിനിയെ പിജി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. യെലഹങ്കയിലെ സ്വകാര്യ പിജിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. രേവ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബി.എസ്‌.സി. വിദ്യാർഥിനിയും കശ്മീരിലെ ബുഡ്ഗാം സ്വദേശിയുമായ തൻവീറിനെയാണ് (21) റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.…
ബെംഗളൂരുവിലെ ആദ്യത്തെ എസി ഭൂഗർഭ മാർക്കറ്റ് ഉടൻ തുറക്കും

ബെംഗളൂരുവിലെ ആദ്യത്തെ എസി ഭൂഗർഭ മാർക്കറ്റ് ഉടൻ തുറക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത ഭൂഗർഭ മാർക്കറ്റ് ഉടൻ തുറക്കുമെന്ന് ബിബിഎംപി അറിയിച്ചു. പാലികെ ബസാർ എന്ന് പേരിട്ടിരിക്കുന്ന മാർക്കറ്റ് വിജയനഗറിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ മാർക്കറ്റ് തുറക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ന്യൂഡൽഹിയിലെ…
കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം; രണ്ട് പേർ മരിച്ചു

കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് രണ്ട് പേർ മരിച്ചു. പീനിയയിലാണ് സംഭവം. കലബുർഗി സ്വദേശി വീരേഷ് (35), യാദ്ഗിർ സ്വദേശി ഇമാം ഷെയ്ഖ് (28) എന്നിവരാണ് മരിച്ചത്. കലബുർഗി സ്വദേശി പ്രകാശിന് (55) ഗുരുതര പരുക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ…
കോഫി ഷോപ്പിന്റെ ടോയ്‌ലറ്റിൽ കാമറ വെച്ചു; ജീവനക്കാരനെതിരെ കേസ്

കോഫി ഷോപ്പിന്റെ ടോയ്‌ലറ്റിൽ കാമറ വെച്ചു; ജീവനക്കാരനെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ കോഫി ഷോപ്പിന്റെ ടോയ്‌ലറ്റിൽ ഒളികാമറ സ്ഥാപിച്ച ജീവനക്കാരനെതിരെ കേസെടുത്തു. ബിഇഎൽ റോഡിലെ തേർഡ് വേവ് കോഫിയുടെ ഔട്ട്‌ലെറ്റിലാണ് സംഭവം. ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കുന്നതിനിടെയാണ് യുവതി കാമറ കണ്ടെത്തിയത്. ടോയ്ലെറ്റിലെ ഡസ്റ്റ്ബിന്നിലാണ് ഫോണിൽ കാമറ ഓൺ ചെയ്ത് വെച്ചിരുന്നത്. ഫോൺ…
മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും

മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: നമ്മ മെട്രോ സർവീസുകളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചേക്കും. മെട്രോ സ്റ്റേഷനുകളിലെ സുരക്ഷ വർധിപ്പിക്കാൻ നിരക്ക് വർധന അനിവാര്യമായിരിക്കുകയാണെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. നമ്മ മെട്രോ സ്റ്റേഷനുകളിൽ ആത്മഹത്യ ശ്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ സ്റ്റേഷനിലെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.…
പൗരകർമ്മികർക്ക് ഇനി മുതൽ പുതിയ യൂണിഫോം

പൗരകർമ്മികർക്ക് ഇനി മുതൽ പുതിയ യൂണിഫോം

ബെംഗളൂരു: പൗരകർമ്മികരുടെ യൂണിഫോമിൽ അടിമുടി മാറ്റവുമായി ബിബിഎംപി. മുൻകാല പച്ച-ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങളാണ് മാറ്റുന്നത്. സ്വാതന്ത്ര്യദിനം മുതൽ നീല നിറത്തിലുള്ള യൂണിഫോമാണ് പൗരകർമ്മികർക്ക് ബിബിഎംപി അനുവദിച്ചിട്ടുള്ളത്. തൊഴിലാളികൾ പുതിയ യൂണിഫോം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഡ്രസ് കോഡ് നടപ്പാക്കാൻ ബിബിഎംപി തീരുമാനിച്ചത്. 18,000…
ബെംഗളൂരുവിലെ പിജികൾക്കായി പുതിയ മാർഗനിർദേശം പുറത്തിറക്കി

ബെംഗളൂരുവിലെ പിജികൾക്കായി പുതിയ മാർഗനിർദേശം പുറത്തിറക്കി

ബെംഗളൂരു: ബെംഗളൂരുവിലെ പിജി താമസ സൗകര്യങ്ങൾക്കായി പുതിയ മാർഗനിർദേശം പുറത്തിറക്കി ബിബിഎംപി. പിജി സൗകര്യങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ, ശുചിത്വം, ജീവിത സാഹചര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് നീക്കം. കോറമംഗലയിലെ പിജിയിൽ വെച്ച് യുവതി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നടപടി. പിജികളിൽ സിസിടിവി കാമറ…
ബെംഗളൂരുവിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം

ബെംഗളൂരുവിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം

ബെംഗളൂരു: ബെംഗളൂരുവിൽ പട്ടാപ്പകൽ നടുറോഡിൽ വെച്ച് യുവതിക്ക് നേരെ ആക്രമണം. വെള്ളിയാഴ്ച രാവിലെ ഹെബ്ബാളിലാണ് സംഭവം. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിനിയായ സുനിതയാണ് ആക്രമണത്തിനിരയായത്. സാധനം വാങ്ങുന്നതിനായി വീട്ടിൽ നിന്ന് സുനിത അടുത്തുള്ള കടയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി ഓടി…
ബെംഗളൂരു – മംഗളൂരു റൂട്ടിൽ ട്രെയിൻ സർവീസ് പുനസ്ഥാപിച്ചു

ബെംഗളൂരു – മംഗളൂരു റൂട്ടിൽ ട്രെയിൻ സർവീസ് പുനസ്ഥാപിച്ചു

ബെംഗളൂരു: ബെംഗളൂരു - മംഗളൂരു റൂട്ടിൽ മണ്ണിടിച്ചിൽ കാരണം റദ്ദാക്കിയ ട്രെയിൻ സർവീസുകൾ പുനസ്ഥാപിച്ചു. പശ്ചിമഘട്ട മേഖലയിലെ സക്ലേഷ്പുർ - സുബ്രഹ്മണ്യ റോഡ് ഘാട്ട് സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നാണ് ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നത്. സക്ലേഷ്പുർ - സുബ്രഹ്മണ്യ റോഡിലെ…