തെരുവുനായയെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു; ഡോക്ടർക്കെതിരെ കേസ്

തെരുവുനായയെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു; ഡോക്ടർക്കെതിരെ കേസ്

ബെംഗളൂരു: തെരുവുനായയെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ ഡോക്ടർക്കെതിരെ കേസ്. ബെംഗളൂരു സ്വദേശി ഡോ. സാഗർ ബല്ലാലിനെതിരെ അഡുഗോഡി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ ആയുഷ് ഭട്ടാചാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.…
ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിച്ച 300 പിജികൾ അടച്ചുപൂട്ടി

ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിച്ച 300 പിജികൾ അടച്ചുപൂട്ടി

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിച്ച 300 പിജികൾ (പേയിംഗ് ഗസ്റ്റ് സ്ഥാപനങ്ങള്‍) അടച്ചുപൂട്ടിച്ചതായി ബിബിഎംപി അറിയിച്ചു. കൃത്യമായ നിയമങ്ങൾ പാലിക്കാത്തവയും ലൈസൻസ് പുതുക്കാത്ത പിജികളുമാണ് അടച്ചുപൂട്ടിയവയിൽ കൂടുതലും. പിജികളിൽ നേരിടുന്ന അസൗകര്യങ്ങളെയും നിയമ ലംഘനങ്ങളെയും കുറിച്ചുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. ബിബിഎംപിയുടെ…
സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെ ചോദ്യം ചെയ്യാൻ ഡിആർഐക്ക് അനുമതി

സ്വർണക്കടത്ത് കേസ്; രന്യ റാവുവിനെ ചോദ്യം ചെയ്യാൻ ഡിആർഐക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടി രന്യ റാവുവിനെ ചോദ്യം ചെയ്യാൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് (ഡിആർഐ) അനുമതി. ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക മജിസ്‌ട്രേറ്റ് കോടതിയാണ് ഡിആർഐക്ക് അനുമതി നൽകിയത്.…
മെട്രോ സ്റ്റേഷനുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി

മെട്രോ സ്റ്റേഷനുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി

ബെംഗളൂരു: മെട്രോ സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിനുകളിലും പുകയില അധിഷ്ഠിത ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. തിരക്കില്ലാത്ത സമയങ്ങളിൽ നിരവധി യാത്രക്കാർ മെട്രോ സ്റ്റേഷനുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം യാത്രക്കാരിൽ നിന്ന് പിഴ…
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ ബെംഗളൂരുവിൽ നിന്നുള്ള ടെക്കി യുവാവും

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ ബെംഗളൂരുവിൽ നിന്നുള്ള ടെക്കി യുവാവും

ബെംഗളൂരു: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ബെംഗളൂരുവിൽ നിന്നുള്ള ടെക്കി യുവാവും. രാമമൂർത്തി നഗറിലെ റിച്ചീസ് ഗാർഡനിൽ താമസിക്കുന്ന ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശി മധുസൂധൻ റാവു ആണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസം മുമ്പാണ് മധുസൂദനും കുടുംബവും കശ്മീരിലേക്ക് എത്തിയത്. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ…
ബിബിഎംപിക്ക് പുതിയ ചീഫ് കമ്മീഷണർ ഉടൻ

ബിബിഎംപിക്ക് പുതിയ ചീഫ് കമ്മീഷണർ ഉടൻ

ബെംഗളൂരു: ഏപ്രിൽ അവസാനത്തോടെ ബിബിഎംപിക്ക് പുതിയ ചീഫ് കമ്മീഷണറെ ലഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ഇതിനായി നിരവധി പേരുകൾ പരിഗണനയിലുണ്ട്. മൂന്ന് വർഷത്തോളം ചീഫ് കമ്മീഷണർ പദവി വഹിച്ചിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ തുഷാർ ഗിരിനാഥിനെ നഗരവികസന വകുപ്പിലേക്ക് (യുഡിഡി)…
വിധാൻ സൗധയ്ക്കുള്ളിൽ ടൂർ; പ്രവേശന ഫീസ് നിശ്ചയിച്ചു

വിധാൻ സൗധയ്ക്കുള്ളിൽ ടൂർ; പ്രവേശന ഫീസ് നിശ്ചയിച്ചു

ബെംഗളൂരു: വിധാൻ സൗധയ്ക്കുള്ളിലെ ടൂർ സർവീസിനു പ്രവേശന ഫീസ് നിശ്ചയിച്ച് സംസ്ഥാന ടൂറിസം വകുപ്പ്. ഒരാൾക്ക് 150 രൂപ പ്രവേശന ഫീസ് ഈടാക്കും. വിനോദസഞ്ചാരികളെ 30 പേരടങ്ങുന്ന ഗ്രൂപ്പുകളായി വിഭജിക്കുകയും ഓരോ ഗ്രൂപ്പിനും മേൽനോട്ടം വഹിക്കാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും…
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ ബെംഗളൂരു സ്വദേശിയും

പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ ബെംഗളൂരു സ്വദേശിയും

ബെംഗളൂരു: പഹൽഗാം ഭീകരക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ബെംഗളൂരു സ്വദേശിയും. വിനോദസഞ്ചാരിയായ ഭരത് ഭൂഷൺ ആണ് കൊല്ലപ്പെട്ടത്. ഭാര്യയ്ക്കും കുട്ടിയ്ക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാനായി കശ്മീരിൽ എത്തിയതായിരുന്നു ഭരത്. ആക്രമണം നടന്നപ്പോൾ ഭരത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തീവ്രവാദികൾ വെടിയുതിർത്തു. ഭരത് കുടുംബത്തോടൊപ്പം വെള്ളിയാഴ്ചയാണ് കശ്മീരിലേക്ക് എത്തിയത്.…
ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിനു നേരെ ബോംബ് ഭീഷണി

ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിനു നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിനു നേരെ ബോംബ് ഭീഷണി. പട്ടനഗരെയിലുള്ള ആർവി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ ഇമെയിലിലേക്കാണ് സന്ദേശം ലഭിച്ചത്. ഏപ്രിൽ 21 ന് രാത്രി 9.13നാണ് മെയിൽ ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ സന്ദേശം കണ്ടയുടൻ അധികൃതർ പോലീസിൽ വിവരം…
രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരം ബെംഗളൂരുവിൽ

രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരം ബെംഗളൂരുവിൽ

ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ജാവലിൻ ത്രോ മത്സരമായ നീരജ് ചോപ്ര ക്ലാസിക്കിന്‍റെ ആദ്യ പതിപ്പ് ബെംഗളൂരുവിൽ നടക്കും. ശ്രീ കണ്ഠീരവ ഔട്ട്‌ഡോർ സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹരിയാനയിലെ പഞ്ച്കുലയിലുള്ള തൗ ദേവി ലാൽ സ്റ്റേഡിയത്തിലാണ് നേരത്തെ മാച്ച് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും…