ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും. നഗരത്തിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും കോൺസുലേറ്റ് സഹായകരമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തുന്നതിനും യാത്ര സുഗമമാക്കുന്നതിനും കോൺസുലേറ്റ് കാരണമാകുമെന്ന് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ പറഞ്ഞു. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ…
ലാൽ ബാഗ് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ലാൽ ബാഗ് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. വാല്മീകി മഹർഷിയും രാമായണവുമാണ് ഈ വര്‍ഷത്തെ പുഷ്പ മേളയുടെ പ്രമേയം. വാല്മീകി മഹർഷിയുടെ ജീവിതവും രാമായണത്തിലെ പ്രധാന സംഭവങ്ങളും പുഷ്പാലങ്കാരത്തിലൂടെ ഒരുക്കിയ കാഴ്ചകളായിരിക്കും ഇത്തവണ പ്രധാന ആകർഷണമെന്ന് ഹോർട്ടികൾച്ചർ വകുപ്പ്…
യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകിയത്‌ മറ്റൊരാള്‍; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകിയത്‌ മറ്റൊരാള്‍; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ബെംഗളൂരു: സ്വകാര്യ വ്യക്തി ബസ് യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകിയ സംഭവത്തിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ. കനകപുരയ്ക്കും ഹുനാസനഹള്ളിക്കും ഇടയിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. യൂണിഫോം ഇല്ലാത്ത സ്വകാര്യ വ്യക്തി ബസിലെ സ്ത്രീകൾക്ക് സൗജന്യ യാത്രാ ടിക്കറ്റ് നൽകുന്നതിന്റെ…
ബെംഗളൂരു ഇരട്ട തുരങ്ക പാതയിൽ വാഹനങ്ങൾക്ക് ടോൾ ഈടാക്കും

ബെംഗളൂരു ഇരട്ട തുരങ്ക പാതയിൽ വാഹനങ്ങൾക്ക് ടോൾ ഈടാക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതം സുഗമമാക്കാൻ പദ്ധതിയിട്ടിട്ടുള്ള ഇരട്ട തുരങ്ക പാതയിൽ വാഹനങ്ങൾക്ക് ടോൾ ഈടാക്കും. പദ്ധതിയുടെ വിശദ പ്രൊജക്റ്റ്‌ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെ നീളുന്നതാണ് ഇരട്ട തുരങ്കപാത. 16.6 കിലോമീറ്റർ ദൂരത്തിന് 330…
ബെംഗളൂരു ബയോഇന്നോവേഷൻ സെന്‍ററിലെ തീപിടിത്തം; 150 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്‌

ബെംഗളൂരു ബയോഇന്നോവേഷൻ സെന്‍ററിലെ തീപിടിത്തം; 150 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്‌

ബെംഗളൂരു: ഇലക്‌ട്രോണിക് സിറ്റിയിലെ ബെംഗളൂരു ബയോഇന്നോവേഷൻ സെന്‍ററിലുണ്ടായ തീപിടിത്തത്തിൽ 150 കോടിയിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചതായി പോലീസ് റിപ്പോർട്ട്‌. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. കഴിഞ്ഞ ദിവസം പുലർച്ചെ 4.35ഓടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ ലാബുകളിൽ നിന്നാണ് തീപിടിത്തമുണ്ടായത്. സുരക്ഷാ ജീവനക്കാരനാണ്…
മെട്രോ പർപ്പിൾ ലൈനിൽ തിരക്ക് കുറയും; വൈറ്റ്ഫീൽഡിൽ പുതിയ ട്രാക്ക് നിർമിക്കും

മെട്രോ പർപ്പിൾ ലൈനിൽ തിരക്ക് കുറയും; വൈറ്റ്ഫീൽഡിൽ പുതിയ ട്രാക്ക് നിർമിക്കും

ബെംഗളൂരു: വൈറ്റ്ഫീൽഡ് ഡെപ്പോയിൽ പുതിയ മെട്രോ ട്രാക്ക് നിർമ്മിക്കാനൊരുങ്ങി ബിഎംആർസിഎൽ. പർപ്പിൾ ലൈനിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ പർപ്പിൾ ലൈനിലെ അവസാന സ്റ്റേഷൻ ആയ കാടുഗോഡി (വൈറ്റ്ഫീൽഡ്) സ്റ്റേഷനിൽ പുതിയ ട്രാക്ക് നിർമാണ പ്രവൃത്തികൾ ആരംഭിച്ചതായി ബിഎംആർസിഎൽ അറിയിച്ചു.…
ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ഒമ്പത് ശതമാനം വർധന

ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ഒമ്പത് ശതമാനം വർധന

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ഒമ്പത് ശതമാനം വർധന. സംസ്ഥാന ഗതാഗത വകുപ്പ് ആണ് ഇത് സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്. 2023 നെ അപേക്ഷിച്ച് 2024ൽ നഗരത്തിൽ സ്വകാര്യ വാഹന രജിസ്ട്രേഷനിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി…
മെട്രോ പർപ്പിൾ ലൈനിലേക്കുള്ള പ്രോട്ടോടൈപ്പ് ട്രെയിൻ ചൈനയിൽ നിന്ന് ബെംഗളൂരുവിലെത്തി

മെട്രോ പർപ്പിൾ ലൈനിലേക്കുള്ള പ്രോട്ടോടൈപ്പ് ട്രെയിൻ ചൈനയിൽ നിന്ന് ബെംഗളൂരുവിലെത്തി

ബെംഗളൂരു: നമ്മ മെട്രോ മെട്രോ പർപ്പിൾ ലൈനിലേക്കായി ചൈനയിൽ നിർമിച്ച പ്രോട്ടോടൈപ്പ് ട്രെയിൻ പീനിയ ഡിപ്പോയിലെത്തി. ചൈനയിൽ നിന്ന് ഒരു മാസം കൊണ്ടാണ് ട്രെയിൻ എത്തിച്ചത്. വൈറ്റ്ഫീൽഡിനെയും ചല്ലഘട്ടയെയും ബന്ധിപ്പിക്കുന്നതാണ് ബെംഗളൂരു മെട്രോ പർപ്പിൾ ലൈൻ. ചൈനയിൽ നിന്ന് കൊൽക്കത്ത തുറമുഖത്തേക്കും…
ബെംഗളൂരു ബയോഇന്നോവേഷൻ സെന്ററിൽ വൻ തീപിടുത്തം

ബെംഗളൂരു ബയോഇന്നോവേഷൻ സെന്ററിൽ വൻ തീപിടുത്തം

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലെ ബെംഗളൂരു ബയോഇന്നോവേഷൻ സെന്ററിൽ വൻ തീപിടുത്തം. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തീപിടിത്തം കണ്ടയുടൻ ജീവനക്കാർ സെന്ററിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച പുലർച്ചെ 4.40ഓടെ കെട്ടിടത്തിലെ ജി+2 ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാം നിലയിലാണ്…
ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ഒരാൾ പിടിയിൽ

ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. രാമമൂർത്തി നഗറിലെ ഹൊയ്‌സാല നഗറിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബീഹാർ സ്വദേശിയും നഗരത്തിൽ സെക്യൂരിറ്റി ഗാർഡുമായ അഭിഷേക് കുമാർ ആണ് പിടിയിലായത്. പ്രതി ജോലി ചെയ്തിരുന്ന അപാർട്ട്മെന്റിനു സമീപം…