മീശോ ആപ്പിന്റെ പേരിൽ തട്ടിപ്പ്; മൂന്ന് പേർ പിടിയിൽ

മീശോ ആപ്പിന്റെ പേരിൽ തട്ടിപ്പ്; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഇ-കൊമേഴ്‌സ് സ്ഥാപനമായ മീശോയുടെ പേരിൽ തട്ടിപ്പ് നടത്തിയ മൂന്ന് പേർ പിടിയിൽ. സൂറത് സ്വദേശികളായ മൂന്ന് പേരെ ഗുജറാത്തിൽ വെച്ചാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ആപ്പിൽ നിന്ന് 5.5 കോടി രൂപയുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയത്. വ്യാജ അക്കൗണ്ടുകൾ…
ബെംഗളൂരുവിലെ താമസക്കാർക്ക് നേരിയ ആശ്വാസം; മഴ കുറയുന്നു, ഒപ്പം താപനിലയും

ബെംഗളൂരുവിലെ താമസക്കാർക്ക് നേരിയ ആശ്വാസം; മഴ കുറയുന്നു, ഒപ്പം താപനിലയും

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റിന്‍റെ സാന്നിധ്യത്തെത്തുടർന്ന് ബെംഗളൂരുവിലും കർണാടകയിലെ മറ്റ്‌ ജില്ലകളിലും പെയ്ത കനത്ത മഴയ്ക്ക് നേരിയ ആശ്വാസം. ചൊവ്വാഴ്ച നഗരത്തിൽ മഴ നേരിയ തോതിലാണ് പെയ്തത്. താപനിലയും കുറഞ്ഞിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ തണുപ്പും നഗരത്തിൽ അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച വൈകീട്ടോടെയാൻ നഗരത്തിൽ തുടർച്ചയായ…
നെലമംഗലയിൽ വീണ്ടും പുള്ളിപ്പുലി ഭീതി; ജാഗ്രത നിർദേശം നൽകി വനം വകുപ്പ്

നെലമംഗലയിൽ വീണ്ടും പുള്ളിപ്പുലി ഭീതി; ജാഗ്രത നിർദേശം നൽകി വനം വകുപ്പ്

ബെംഗളൂരു: നെലമംഗലയിൽ വീണ്ടും പുള്ളിപ്പുലി ഭീതി. സോളദേവനഹള്ളിക്ക് സമീപമാണ് ഗ്രാമവാസികൾ പുലിയെ കണ്ടത്. ഞായറാഴ്ച പുലർച്ചെ കൃഷിയിടത്തിലായാണ് പുലിയെ കണ്ടത്. പ്രദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബറിൽ നെലമംഗലയിലെ മറ്റൊരു പ്രദേശത്തും പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.…
ബൈക്ക് ട്രക്കിലിടിച്ച് കന്നഡ സീരിയൽ പ്രവർത്തകൻ മരിച്ചു

ബൈക്ക് ട്രക്കിലിടിച്ച് കന്നഡ സീരിയൽ പ്രവർത്തകൻ മരിച്ചു

ബെംഗളൂരു: ബൈക്ക് ടാങ്കർ ട്രക്കിലിടിച്ച് കന്നഡ സീരിയൽ പ്രവർത്തകൻ മരിച്ചു. മൈസൂരു റോഡിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കന്നഡ ടെലിവിഷൻ സീരിയലുകളുടെ അസിസ്റ്റൻ്റ് മാനേജരായി ജോലി ചെയ്തിരുന്ന ദാവൻഗരെ സ്വദേശി കിരൺ കുമാറാണ് (25) മരിച്ചത്. രാജരാജേശ്വരി നഗറിലെ പിജിയിലായിരുന്നു കിരൺ താമസിച്ചിരുന്നത്.…
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പൊള്ളലേറ്റു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പൊള്ളലേറ്റു. ആനേക്കൽ താലൂക്കിലെ കച്ചനായകനഹള്ളിയിൽ തിങ്കളാഴ്ചയാണ് സംഭവം. ബിദാൻ ദാസ്, ദയാൽ ശാന്തി, ഗുലാബ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരെ നാരായണ ഹെൽത്ത് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ബിദാൻ ദാസിൻ്റെ നില ഗുരുതരമാണ്.…
ലൈംഗികാതിക്രമ കേസ്; കർണാടക കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിക്കെതിരെ സമൻസ്

ലൈംഗികാതിക്രമ കേസ്; കർണാടക കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിക്കെതിരെ സമൻസ്

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുൻ കോൺഗ്രസ് നേതാവിനെതിരെ ബെംഗളൂരു പോലീസ് സമൻസ് അയച്ചു. കർണാടക  കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെതിരെയാണ് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി സമൻസ് അയച്ചത്. വിവി പുര പോലീസിന്റെതാണ് നടപടി. ഗുരപ്പക്കെതിരെ പോലീസ് കേസെടുത്തതിന്…
ബെംഗളൂരുവിൽ കനത്ത മഴ; പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരുവിൽ കനത്ത മഴ; പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ കനത്ത മഴ. തിങ്കളാഴ്ച രാവിലെ മുതൽ പെയ്യുന്ന മഴ കാരണം നഗരത്തിന്‍റെ പലയിടങ്ങളിലും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. എയർപോർട്ട് റോഡ് ഫ്‌ളൈ ഓവറിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. സഹകാർ നഗറിനടുത്തുള്ള എയർപോർട്ട് റോഡ് ഫ്‌ളൈ ഓവറിലെ…
കുടിവെള്ളത്തിൽ മലിനജലം കലർന്നതായി പരാതി; അപാർട്ട്മെന്റിലെ 500ഓളം പേർക്ക് ദേഹാസ്വാസ്ഥ്യം

കുടിവെള്ളത്തിൽ മലിനജലം കലർന്നതായി പരാതി; അപാർട്ട്മെന്റിലെ 500ഓളം പേർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ അപ്പാർട്ട്മെൻ്റിലെ 500ഓളം താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം. 262 കുടുംബങ്ങളിലെ അഞ്ഞൂറോളം പേർക്കാണ് ഛർദ്ദി, പനി, വയറുവേദന എന്നിവ അനുഭവപ്പെട്ടത്. കൊച്ചുകുട്ടികളെയും പ്രായമായവരെയും ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചിട്ടുണ്ട്. കനകപുര റോഡിലെ കഗ്ഗലിപുര ബ്രിഗേഡ് മെഡോ പ്ലൂമെറിയ അപ്പാർട്ട്മെൻ്റില താമസക്കാർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ…
ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് പോലീസ് ഹെഡ് കോൺസ്റ്റബിൾ മരിച്ചു

ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് പോലീസ് ഹെഡ് കോൺസ്റ്റബിൾ മരിച്ചു

ബെംഗളൂരു: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് പോലീസ് ഹെഡ് കോൺസ്റ്റബിൾ മരിച്ചു. തുമകുരു റോഡിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. മാഗഡി റോഡ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന മഹേഷ് ആണ് മരിച്ചത്. നെലമംഗലയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മഹേഷ്‌ മടങ്ങവേയാണ് സംഭവം. നിയന്ത്രണം വിട്ട ലോറി…
ബെംഗളൂരുവിലേക്ക് കണ്ടെയ്‌നറിൽ അയച്ച മൂന്ന് കോടി രൂപയുടെ മൊബൈലുകൾ മോഷണം പോയി

ബെംഗളൂരുവിലേക്ക് കണ്ടെയ്‌നറിൽ അയച്ച മൂന്ന് കോടി രൂപയുടെ മൊബൈലുകൾ മോഷണം പോയി

ബെംഗളൂരു: ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കണ്ടെയ്‌നറിൽ അയച്ച മൂന്ന് കോടി രൂപയുടെ മൊബൈലുകൾ മോഷണം പോയി. ചിക്കബെല്ലാപുരയിലാണ് സംഭവം. കണ്ടെയ്‌നറിൽ അയച്ച ഷവോമി കമ്പനിയുടെ മൂന്ന് കോടി രൂപ വിലമതിക്കുന്ന മൊബൈലുകളാണ് മോഷണം പോയത്. നവംബർ 22ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട…