ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ നൽകിയ യുവാവ് പിടിയിൽ

ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ നൽകിയ യുവാവ് പിടിയിൽ

ബെംഗളൂരു: ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ബെംഗളൂരുവിൽ താമസിക്കാൻ അനധികൃതമായി തിരിച്ചറിയൽ കാർഡുകൾ എടുത്തുനൽകിയ യുവാവ് പിടിയിൽ. ആനേക്കലിനു സമീപം സൂര്യ സിറ്റിയിൽ അർണാബ് മണ്ഡൽ എന്നയാളാണ് പിടിയിലായത്. മണ്ഡൽ കഴിഞ്ഞ 10 വർഷത്തോളമായി വ്യാജ ആധാർ, പാൻ കാർഡ് ഉൾപ്പെടെയുള്ളവ നിർമിച്ചുനൽകിയിരുന്നതായി പോലീസ്…
റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് വാർത്ത ചാനൽ ജീവനക്കാരൻ മരിച്ചു

റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് വാർത്ത ചാനൽ ജീവനക്കാരൻ മരിച്ചു

ബെംഗളൂരു: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് സ്വകാര്യ വാർത്ത ചാനലിലെ ജീവനക്കാരൻ മരിച്ചു. കെംഗേരി ഉപനഗരയിലാണ് സംഭവം. വാർത്താ ചാനലിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഗദഗ് ജില്ല സ്വദേശി ശിവയോഗി (52) ആണ് മരിച്ചത്. കഴിഞ്ഞ 25 വർഷമായി കെംഗേരി ഉപനഗരയ്ക്ക്…
കള്ളപ്പണം വെളുപ്പിക്കൽ കേസ്; യെദിയൂരപ്പക്കെതിരെ അന്വേഷണത്തിന് അനുമതി നൽകി മന്ത്രിസഭ

കള്ളപ്പണം വെളുപ്പിക്കൽ കേസ്; യെദിയൂരപ്പക്കെതിരെ അന്വേഷണത്തിന് അനുമതി നൽകി മന്ത്രിസഭ

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് പുനരാരംഭിക്കാൻ അനുമതി നൽകി മന്ത്രിസഭ. കേസിൽ യെദിയൂരപ്പയെ വിചാരണ ചെയ്യാനുള്ള ഹർജി തള്ളിയ തീരുമാനം പുനപരിശോധിക്കാൻ ഗവർണറോട് മന്ത്രിസഭ ശുപാർശ ചെയ്‌തു. യെദിയൂരപ്പ, ബിജെപി…
രാജ്യത്തെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം

രാജ്യത്തെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം

ബെംഗളൂരു: രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി ബെംഗളൂരുവിലെ കെംപഗൗഡ ഇൻ്റർനാഷണൽ വിമാനത്താവളം (കെഐഎ). കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനെയും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തെയും പിന്നിലാക്കിയാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കെഐഎ മൂന്നാമത് എത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബറിലെ കണക്ക് പ്രകാരമാണിത്.…
ബെംഗളൂരുവിലെ വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍

ബെംഗളൂരുവിലെ വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍

ബെംഗളൂരു: അസം സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ മലയാളി യുവാവ് പിടിയില്‍. അസം സ്വദേശിനിയും വ്‌ളോഗറുമായ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ കണ്ണൂർ സ്വദേശി ആരവ് ഹനോയിയാണ് പിടിയിലായത്. ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിലാണ് ഇയാള്‍…
ബെംഗളൂരു എയറോ ഇന്ത്യ പ്രദർശനം അടുത്ത ഫെബ്രുവരിയിൽ

ബെംഗളൂരു എയറോ ഇന്ത്യ പ്രദർശനം അടുത്ത ഫെബ്രുവരിയിൽ

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശന ഷോ ആയ എയറോ ഇന്ത്യ അടുത്ത വർഷം ഫെബ്രുവരിയിൽ സംഘടിപ്പിക്കും. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷനിൽ നടക്കുന്ന പരിപാടി ആഗോള എയ്‌റോസ്‌പേസ്, ഡിഫൻസ് ലാൻഡ്‌സ്‌കേപ്പിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന…
മാലിന്യ നിർമാർജനം; യൂസർ ഫീ നൽകാൻ കെട്ടിട ഉടമകൾക്ക് നോട്ടീസ് അയച്ച് ബിഎസ്‌ഡബ്ല്യുഎംഎൽ

മാലിന്യ നിർമാർജനം; യൂസർ ഫീ നൽകാൻ കെട്ടിട ഉടമകൾക്ക് നോട്ടീസ് അയച്ച് ബിഎസ്‌ഡബ്ല്യുഎംഎൽ

ബെംഗളൂരു: മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് യൂസർ ഫീ നൽകാൻ ഹോട്ടലുകൾ, അപ്പാർട്ട്‌മെൻ്റുകൾ, കമ്മ്യൂണിറ്റി കെട്ടിടങ്ങൾ എന്നിവയുടെ ഉടമകൾക്ക് നോട്ടീസ് അയച്ച് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യുഎംഎൽ). പ്രതിദിനം 100 കിലോയിൽ കൂടുതൽ മാലിന്യം ഉത്പാദിപ്പിക്കുന്നതും സ്വന്തമായി ഖരമാലിന്യ സംസ്‌കരണ…
നമ്മ മെട്രോയുടെ പിങ്ക് ലൈൻ അടുത്ത വർഷത്തോടെ തുറക്കും

നമ്മ മെട്രോയുടെ പിങ്ക് ലൈൻ അടുത്ത വർഷത്തോടെ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈൻ പാത അടുത്ത വർഷത്തോടെ വാണിജ്യ പ്രവർത്തനങ്ങൾക്കായി തുറക്കുമെന്ന് ബിഎംആർസിഎൽ. രണ്ട് ഘട്ടങ്ങളായാണ് പാത തുറക്കുക. ബന്നാർഘട്ട റോഡിലെ കലേന അഗ്രഹാരയെ (ഗോട്ടിഗെരെ) നാഗവാരയുമായി ബന്ധിപ്പിക്കുന്നതാണ് പിങ്ക് ലൈൻ. ആദ്യ ഘട്ടത്തിൽ കലേന അഗ്രഹാര മുതൽ…
എക്സ് പേജ് ഹിന്ദിയിൽ വേണ്ട, കന്നഡയിലേക്ക് മാറ്റണം; ആർസിബിക്കെതിരെ വിമർശനവുമായി കന്നഡ അനുകൂല സംഘടനകൾ  

എക്സ് പേജ് ഹിന്ദിയിൽ വേണ്ട, കന്നഡയിലേക്ക് മാറ്റണം; ആർസിബിക്കെതിരെ വിമർശനവുമായി കന്നഡ അനുകൂല സംഘടനകൾ  

ബെംഗളൂരു: ആർസിബിക്കെതിരെ വിമർശനവുമായി കന്നഡ രക്ഷണ വേദികെ അംഗങ്ങൾ. ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിൽ ആരംഭിച്ചതിനാണ് വിമർശനം. കർണാടകക്കാരെ ടീമിൽ എടുത്തില്ലെന്നും വിമർശനമുണ്ട്. എക്സ് പേജ് കന്നഡയിലേക്ക് മാറ്റണമെന്നും കന്നഡ വികാരം മാനിക്കാതിരുന്നാൽ പ്രതിഷേധം ശക്തമാക്കുമെന്നും കർണാടക രക്ഷണ വേദികേ അംഗങ്ങൾ…
തുരഹള്ളി വനത്തിന് സമീപം പുള്ളിപ്പുലി ഭീതി; ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

തുരഹള്ളി വനത്തിന് സമീപം പുള്ളിപ്പുലി ഭീതി; ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി ഭീതി. ബനശങ്കരിയിൽ തുരഹള്ളി വനാതിർത്തിയിലാണ് പുലിയെ പ്രദേശവാസികൾ കണ്ടത്. ഇതോടെ വനത്തിന് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശോഭ ഫോറസ്റ്റ് വ്യൂ അപ്പാർട്ട്‌മെൻ്റിന് സമീപമുള്ള പാറയിൽ പുള്ളിപ്പുലി കിടക്കുന്നതിന്റെ ചിത്രങ്ങൾ…