ഗതാഗതക്കുരുക്ക് രൂക്ഷം; ബെംഗളൂരുവിലെ ബെള്ളാരി റോഡിൽ അടിപ്പാതകൾ നിർമിക്കാൻ പദ്ധതി

ഗതാഗതക്കുരുക്ക് രൂക്ഷം; ബെംഗളൂരുവിലെ ബെള്ളാരി റോഡിൽ അടിപ്പാതകൾ നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ബെള്ളാരി റോഡിൽ അടിപ്പാതകൾ നിർമിക്കാൻ പദ്ധതിയുമായി ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). കോടിഗെഹള്ളി, ബൈതരായണപുര, ജക്കൂർ തുടങ്ങിയ സ്ഥലങ്ങളിലെ ജംഗ്ഷനുകളിൽ ഗതാഗതക്കുരുക്ക് വൈകുന്നേരങ്ങളിൽ രൂക്ഷമാണ്. അടിപ്പാത നിർമിച്ചാൽ ഒരു പരിധി വരെ പ്രശ്നം…
വ്യവസായിയെ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി

വ്യവസായിയെ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ വ്യവസായിയെ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ കൺസൾട്ടൻസി സർവീസ് നടത്തിയിരുന്ന നാഗർഭാവി സ്വദേശി പ്രദീപിനെയാണ് (42) മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് സംഭവം. ഡൽഹി റജിസ്‌ട്രേഷനുള്ള സ്‌കോഡ കാറിനുള്ളിലായിരുന്നു മൃതദേഹം. മുദ്ദിൻപാളയയ്‌ക്ക് സമീപം ആളൊഴിഞ്ഞ…
കർണാടകയിൽ ഇതാദ്യം; പൊതുസുരക്ഷ വർധിപ്പിക്കാൻ ഡ്രോണുകൾ ഉപയോഗിക്കും

കർണാടകയിൽ ഇതാദ്യം; പൊതുസുരക്ഷ വർധിപ്പിക്കാൻ ഡ്രോണുകൾ ഉപയോഗിക്കും

ബെംഗളൂരു: സംസ്ഥാനത്ത് ആദ്യമായി പൊതുസുരക്ഷ വർധിപ്പിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിക്കാനൊരുങ്ങി പോലീസ്. ആധുനികവൽക്കരണ പദ്ധതിയുടെ ഭാഗമായി 80-100 തദ്ദേശീയ ഡ്രോണുകൾക്കായി 4 കോടി രൂപ ചെലവിൽ ടെൻഡർ ക്ഷണിക്കാനുള്ള ശ്രമത്തിലാണ് പോലീസ് എന്ന് കമ്മ്യൂണിക്കേഷൻ, ലോജിസ്റ്റിക്‌സ് ആൻഡ് മോഡേണൈസേഷൻ (സിഎൽഎം) അഡീഷണൽ ഡയറക്ടർ…
ബെംഗളൂരു ടെക് സമ്മിറ്റിന് നവംബർ 19ന് തുടക്കമാകും

ബെംഗളൂരു ടെക് സമ്മിറ്റിന് നവംബർ 19ന് തുടക്കമാകും

ബെംഗളൂരു: ബെംഗളൂരു ടെക് സമ്മിറ്റിന് നവംബർ 19ന് തുടക്കമാകും. ഇലക്‌ട്രോണിക്‌സ്, ഐടി, ബിടി വകുപ്പിന്റെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ ടെക് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയാണ് പരിപാടിയുടെ ഔദ്യോഗിക പങ്കാളി. മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. സ്വിറ്റ്‌സർലൻഡുമായും ഫിൻലൻഡുമായും രണ്ട് ധാരണാപത്രങ്ങളും,…
പഠിത്തത്തിൽ ശ്രദ്ധയില്ലെന്ന് അധ്യാപകരുടെ പരാതി; മകനെ അച്ഛൻ കൊലപ്പെടുത്തി

പഠിത്തത്തിൽ ശ്രദ്ധയില്ലെന്ന് അധ്യാപകരുടെ പരാതി; മകനെ അച്ഛൻ കൊലപ്പെടുത്തി

ബെംഗളൂരു: പഠിത്തത്തിൽ ശ്രദ്ധയിലെന്ന് അധ്യാപകർ പരാതി പറഞ്ഞതോടെ മകനെ അച്ഛൻ കൊലപ്പെടുത്തി. സൗത്ത് ബെംഗളൂരു കെ.എസ്. ലേഔട്ടിലാണ് സംഭവം. തേജസ്‌ എന്ന പതിനാലുകാരനാണ് കൊല്ലപ്പെട്ടത്. അച്ഛൻ രവികുമാർ ആണ് പ്രതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്കൂളിൽ തുടർച്ചയായി പോകാതിരിക്കുക, പഠിക്കാതിരിക്കുക, മോശം…
നന്ദിനി ബ്രാൻഡ് ഉത്പന്നങ്ങൾ ഇനി ഡൽഹി വിപണിയിലും

നന്ദിനി ബ്രാൻഡ് ഉത്പന്നങ്ങൾ ഇനി ഡൽഹി വിപണിയിലും

ബെംഗളൂരു: നന്ദിനി ബ്രാൻഡ് പാൽ ഉത്പന്നങ്ങൾ ഇനി ഡൽഹി വിപണിയിലും ലഭ്യമാകും. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ കന്നഡിഗർക്ക് വേണ്ടിയാണ് പ്രധാനമായും സംരംഭമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നന്ദിനി ബ്രാൻഡ് പാലും പാൽ ഉത്പന്നങ്ങളും നവംബർ 21 മുതൽ രാജ്യതലസ്ഥാനത്ത് ലഭ്യമാകും. പാൽ വിതരണവുമായി…
കബ്ബൺ പാർക്കിൽ വാരാന്ത്യങ്ങളിൽ ഗതാഗതം നിയന്ത്രിച്ചേക്കും

കബ്ബൺ പാർക്കിൽ വാരാന്ത്യങ്ങളിൽ ഗതാഗതം നിയന്ത്രിച്ചേക്കും

ബെംഗളൂരു: കബ്ബൺ പാർക്കിൽ വാരാന്ത്യങ്ങളിൽ ഗതാഗതം നിയന്ത്രിച്ചേക്കും. അടുത്തയാഴ്ചയോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് പറഞ്ഞു. നേരത്തെ, വാരാന്ത്യങ്ങളിൽ കബ്ബൺ പാർക്കിനുള്ളിൽ വാഹനഗതാഗതം നിരോധിച്ചിരുന്നു. എന്നാൽ ചുറ്റുമുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് കാരണം പരീക്ഷണാടിസ്ഥാനത്തിൽ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ മാത്രം ഗതാഗതം…
ഫണ്ട്‌ ദുരുപയോഗം ചെയ്യുന്നതായി ആരോപണം; ക്ഷേത്രങ്ങളുടെ ഓഡിറ്റ് നടത്താൻ സർക്കാർ നിർദേശം

ഫണ്ട്‌ ദുരുപയോഗം ചെയ്യുന്നതായി ആരോപണം; ക്ഷേത്രങ്ങളുടെ ഓഡിറ്റ് നടത്താൻ സർക്കാർ നിർദേശം

ബെംഗളൂരു: ക്ഷേത്രങ്ങളിലെ ഫണ്ട്‌ ഓഡിറ്റ്‌ നടത്താൻ മുസ്‌റായി വകുപ്പിന് നിർദേശം നൽകി സംസ്ഥാന സർക്കാർ. ഹിന്ദു ക്ഷേത്രങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടർന്നാണ് നടപടി. വകുപ്പിന് കീഴിലുള്ള എ, ബി കാറ്റഗറി ക്ഷേത്രങ്ങളുടെ പൊതു ഓഡിറ്റ് നടത്തുമെന്നും, ഇതിന്റെ…
ഐടി ജീവനക്കാർക്ക് ഇനി സുഖയാത്ര; സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനും ഇലക്ട്രോണിക് സിറ്റിക്കും ഇടയിൽ സൗജന്യ ഇ-ബസ് സർവീസ്

ഐടി ജീവനക്കാർക്ക് ഇനി സുഖയാത്ര; സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനും ഇലക്ട്രോണിക് സിറ്റിക്കും ഇടയിൽ സൗജന്യ ഇ-ബസ് സർവീസ്

ബെംഗളൂരു: സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷനും ഇലക്ട്രോണിക് സിറ്റിക്കും ഇടയിൽ സൗജന്യ ഇ-ബസ് സർവീസ് ആരംഭിച്ചു. ഇലക്ട്രോണിക് സിറ്റിയിലുള്ള ഐടി ജീവനക്കാർക്ക് മാത്രമാണ് സർവീസ്. ബിഎംടിസി ഇലക്ട്രോണിക്‌സ് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റിയുമായി (എൽസിറ്റ) സഹകരിച്ചാണ് ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. സ്വകാര്യ…
ബെംഗളൂരു – പൂനെ ഹൈവേയിൽ വാഹനാപകടം; ഒരു മരണം, 15 പേർക്ക് പരുക്ക്

ബെംഗളൂരു – പൂനെ ഹൈവേയിൽ വാഹനാപകടം; ഒരു മരണം, 15 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരു - പൂനെ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ബെളഗാവി നിപ്പാനി ടൗണിന് സമീപം സ്ഥാവനിധി ഘട്ടിലാണ് അപകടമുണ്ടായത്. ഹൈവേയിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ 15 പേർക്ക് പരുക്കേറ്റു. ഖാനാപൂർ താലൂക്കിലെ…