വീടുതോറുമുള്ള മാലിന്യശേഖരണത്തിനുള്ള ഫീസ് ഉടൻ നിശ്ചയിക്കും; ബിബിഎംപി

വീടുതോറുമുള്ള മാലിന്യശേഖരണത്തിനുള്ള ഫീസ് ഉടൻ നിശ്ചയിക്കും; ബിബിഎംപി

ബെംഗളൂരു: വീടുതോറുമുള്ള മാലിന്യശേഖരണത്തിനുള്ള ഫീസ് ഉടൻ നിശ്ചയിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. സംസ്ഥാന സർക്കാരിന് ഇത് സംബന്ധിച്ച് നിർദേശം സമർപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പ്രതിമാസം 200 രൂപ മുതൽ 400 രൂപ വരെ ഫീസ് ഈടാക്കാനാണ് ബിബിഎംപി…
കാർ മേൽപ്പാലത്തിൽ നിന്ന് തലകീഴായി മറിഞ്ഞു; നാല് പേർക്ക് പരുക്ക്

കാർ മേൽപ്പാലത്തിൽ നിന്ന് തലകീഴായി മറിഞ്ഞു; നാല് പേർക്ക് പരുക്ക്

ബെംഗളൂരു: കാർ മേൽപ്പാലത്തിൽ നിന്ന് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. യശ്വന്ത്പുര മേൽപ്പാലത്തിലാണ് സംഭവം. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് മീഡിയനിൽ തട്ടിയ ശേഷം മറിയുകയായിരുന്നു. ഹ്യുണ്ടായ് ക്രെറ്റ എസ്‌യുയാണ് അപകടത്തിൽ പെട്ടത്. സഞ്ജയ്‌നഗറിൽ നിന്ന് രാജാജിനഗറിലേക്ക് മടങ്ങവേയാണ്…
കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മരണം

കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് മരണം

ബെംഗളൂരു: കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കനകപുര-സംഗമ റോഡിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ബനശങ്കരി സ്വദേശികളായ സതീഷ്, മഞ്ജുനാഥ്, രാമചന്ദ്രു എന്നിവരാണ് മരിച്ചത്. സംഗമയിൽ നിന്ന് കനകപുരയിലേക്ക് കാറിൽ പോകുന്നതിനിടെയാണ് മൂവരും അപകടത്തിൽ പെട്ടത്. ഹുലിബെലെയ്ക്ക് സമീപം ജെല്ലിക്കല്ലുകൾ…
മൂടൽമഞ്ഞ്; ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മൂടൽമഞ്ഞ്; ബെംഗളൂരുവിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ കനത്ത മൂടൽ മഞ്ഞുണ്ടായതിനെ തുടർന്ന് നഗരത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഞായറാഴ്ച പുലർച്ചെ 5.08നും 7.25നുമിടയിലാണ് മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. ദൃശ്യപരത കുറവായതിനാൽ ആറിലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുകയും, പതിനഞ്ച് വിമാനങ്ങൾക്ക് വൈകി ലാൻഡ് ചെയ്യുകയുമായിരുന്നു.…
ഒല ഡ്രൈവറാണെന്ന വ്യാജേന യുവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം; യുവാവ് പിടിയിൽ

ഒല ഡ്രൈവറാണെന്ന വ്യാജേന യുവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം; യുവാവ് പിടിയിൽ

ബെംഗളൂരു: ഒല ഡ്രൈവറാണെന്ന വ്യാജേന യാത്രക്കാരിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. ബസവരാജ് എന്നയാളാണ് പിടിയിലായത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് യുവതി ഒല ക്യാബ് ബുക്ക്‌ ചെയ്തത്. വിമാനത്താവളത്തിന് പുറത്ത് കാത്ത് നിന്ന യുവതിയെ ബസവരാജ് സമീപിക്കുകയായിരുന്നു.…
പ്രധാനമന്ത്രിയാകുന്നതിന് പുരുഷമേധാവിത്വം ഇന്ദിരാഗാന്ധിയെ തടഞ്ഞിരുന്നില്ലെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ

പ്രധാനമന്ത്രിയാകുന്നതിന് പുരുഷമേധാവിത്വം ഇന്ദിരാഗാന്ധിയെ തടഞ്ഞിരുന്നില്ലെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ

ബെംഗളൂരു: പുരുഷാധിപത്യം ഇന്ത്യയിൽ സ്ത്രീകൾ ആഗ്രഹിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയാകുന്നതിന് പുരുഷമേധാവിത്വം ഇന്ദിരാഗാന്ധിയെ തടഞ്ഞിരുന്നില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ശനിയാഴ്ച ബെംഗളൂരുവിലെ സിഎംഎസ് ബിസിനസ് സ്കൂളിലെ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു പരാമർശം. നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ, അത് നേടണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന്…
ബെംഗളൂരുവിൽ ആദ്യമായി ആറ് മാസം പ്രായമുള്ള 600 ഗ്രാമിൽ താഴെ ഭാരവുമുള്ള ഇരട്ടക്കുട്ടികൾ ജനിച്ചു

ബെംഗളൂരുവിൽ ആദ്യമായി ആറ് മാസം പ്രായമുള്ള 600 ഗ്രാമിൽ താഴെ ഭാരവുമുള്ള ഇരട്ടക്കുട്ടികൾ ജനിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി 600 ഗ്രാമില്‍ താഴെ ഭാരവും 23 ആഴ്‌ച (6 മാസം) പ്രായവുമുളള ഇരട്ടക്കുട്ടികള്‍ ജനിച്ചു. 550 ഗ്രാമും 540 ഗ്രാമും തൂക്കമുളള കുട്ടികളാണ് ബെംഗളൂരുവിലെ ആസ്‌റ്റര്‍ വുമണ്‍ ആന്‍റ് ചില്‍ഡ്രൻ ആശുപത്രിയിൽ ജനിച്ചത്. സമീപകാലത്ത് ഇത്ര വെല്ലുവിളി…
മെട്രോ നിർമാണ പ്രവൃത്തി; ശിവാജിനഗറിൽ ഒരു മാസത്തേക്ക് വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കും

മെട്രോ നിർമാണ പ്രവൃത്തി; ശിവാജിനഗറിൽ ഒരു മാസത്തേക്ക് വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കും

ബെംഗളൂരു: മെട്രോ നിർമാണ പ്രവൃത്തി നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശിവാജിനഗറിൽ ഒരു മാസത്തേക്ക് വാഹനഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. നവംബർ 11 മുതൽ ശിവാജി സർക്കിളിനും ജ്യോതി കഫേയ്ക്കും ഇടയിലുള്ള റോഡിൻ്റെ ഒരു വശം 30 ദിവസത്തേക്ക് അടച്ചിടും. ബാലേകുന്ദ്രിയിൽ…
വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ് വളർത്തി; ദമ്പതികൾ അറസ്റ്റിൽ

വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ് വളർത്തി; ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ് വളർത്തിയ ദമ്പതികൾ പിടിയിൽ. എംഎസ്ആർ നഗറിൽ താമസിക്കുന്ന സിക്കിം സ്വദേശികളായ കെ. സാഗർ ഗുരുംഗും (37) ഭാര്യ ഊർമിള കുമാരിയുമാണ് (38) സദാശിവനഗർ പോലീസിന്‍റെ പിടിയിലായത്. ബാൽക്കണിയിൽ അലങ്കാരച്ചെടികൾക്കിടയിലാണ് രണ്ട് ചട്ടികളിലായി അവർ കഞ്ചാവ് നട്ടുപിടിപ്പിച്ചിരുന്നത്.…
സ്വകാര്യ ബസ് ഓപ്പറേറ്റർമാരെ മരിച്ച നിലയിൽ കണ്ടെത്തി

സ്വകാര്യ ബസ് ഓപ്പറേറ്റർമാരെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് സ്വകാര്യ ഓപ്പറേറ്റർമാരെ മരിച്ച നിലയിൽ കണ്ടെത്തി. സിംഗനഹള്ളിക്ക് സമീപമുള്ള ഷെഡിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. നാഗേഷ്, മഞ്ചെ ഗൗഡ എന്നിവരാണ് മരിച്ചത്. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷെഡിൽ നിന്നും മദ്യക്കുപ്പികളും ഗ്ലാസുകളും പോലീസ് കണ്ടെടുത്തു. ഇരുവരും…