ബെംഗളൂരുവിൽ കനത്ത മഴ; നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരുവിൽ കനത്ത മഴ; നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു: തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കുറഞ്ഞത് 20 വിമാനങ്ങളെങ്കിലും വൈകിയാണ് ലാൻഡ് ചെയ്തത്. ഡൽഹിയിൽ നിന്നുള്ള ഒരു എയർ ഇന്ത്യ വിമാനവും നാല് ഇൻഡിഗോ വിമാനങ്ങളും ചെന്നൈയിലേക്ക് തിരിച്ചുവിട്ടതായി…
പിതാവ് വായ്പ അടക്കാത്തതിൽ പ്രതികാരം; പതിനേഴുകാരിയെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ

പിതാവ് വായ്പ അടക്കാത്തതിൽ പ്രതികാരം; പതിനേഴുകാരിയെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ

ബെംഗളൂരു: പിതാവ് എടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് പതിനേഴുകാരിയായ മകളെ ബലാത്സംഗം ചെയ്തയാൾ പിടിയിൽ. സംഭവം. കുടുംബത്തിന്റെ പരാതിയിൽ മദനായകനഹള്ളി പോലീസ് പ്രതിയായ രവികുമാറിനെ (39) അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവ് രവികുമാറിന്റെ പക്കൽ നിന്ന് 70,000 രൂപ കടമായി വാങ്ങിയിരുന്നു.…
കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചാമരാജ്പേട്ടിൽ താമസിക്കുന്ന ശ്രവ്യ (19) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പഠിത്തത്തെ കുറിച്ച് ശ്രവ്യയും അമ്മയും തമ്മിൽ നിരന്തരം…
ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു: ദീപാവലി അടുത്തതോടെ ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇതാദ്യമായി പച്ചക്കറി വിലക്കയറ്റം 9.24 ശതമാനമായാണ് ഉയർന്നത്. മഴ കനത്തതോടെ വിളനാശം സംഭവിക്കുകയാണെന്നും, ഇത് പച്ചക്കറി കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണെന്നും വ്യാപാരികൾ പറഞ്ഞു. ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി…
ബെംഗളൂരുവിൽ രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഒക്ടോബർ 22 വരെ നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ താപനില പരമാവധി 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 20 ഡിഗ്രി…
ദീപാവലി; പരിസ്ഥിതി സൗഹാർദ പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് നിർദേശം

ദീപാവലി; പരിസ്ഥിതി സൗഹാർദ പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് നിർദേശം

ബെംഗളൂരു: ദീപാവലിയോടാനുബന്ധിച്ച് സംസ്ഥാനത്ത് പരിസ്ഥിതി സൗഹാർദ പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് നിർദേശവുമായി വനം പരിസ്ഥിതി വകുപ്പ്. വായു, ശബ്ദ മലിനീകരണങ്ങൾ തടയുന്നതിനും മുതിർന്ന പൗരന്മാരുടെയും കുട്ടികളുടെയും ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്തുമാണ് തീരുമാനമെന്ന് വകുപ്പ് മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. കർണാടക മലിനീകരണ നിയന്ത്രണ…
ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം; കനകപുരയ്ക്ക് മുൻഗണന നൽകുമെന്ന് ശിവകുമാർ

ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം; കനകപുരയ്ക്ക് മുൻഗണന നൽകുമെന്ന് ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി കനകപുര റോഡിന് മുൻഗണന നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. വിമാനത്താവളം നിർമിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഇതിനായുള്ള സ്ഥലം ഇതുവരെ അന്തിമമാക്കിയിട്ടില്ല. കനകപുര റോഡിലാണ് വിമാനത്താവളം വരുന്നതെങ്കിൽ നേരത്തേ നിശ്ചയിച്ച സ്കൈഡക്ക് പദ്ധതിയുടെ സ്ഥലം മാറ്റേണ്ടതായി…
ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ തുടരുന്നു. ശനിയാഴ്ച വൈകീട്ട് മുതൽ നഗരത്തിൽ നിർത്താതെ പെയ്ത മഴയിൽ നിരവധി റോഡുകളിൽ വെള്ളം കയറി. 17.4 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ ശനിയാഴ്ച രാത്രി രേഖപ്പെടുത്തിയത്. കനത്ത മഴയിൽ നഗരത്തിന്റെ നിരവധിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഞായറാഴ്ച…
ന്യൂസീലൻഡിനെതിരായ ടെസ്റ്റ്‌ ക്രിക്കറ്റ്‌; 462 റൺസിന് ഇന്ത്യ പുറത്ത്

ന്യൂസീലൻഡിനെതിരായ ടെസ്റ്റ്‌ ക്രിക്കറ്റ്‌; 462 റൺസിന് ഇന്ത്യ പുറത്ത്

ബെംഗളൂരു: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസിനു ഓള്‍ഔട്ട്. ഒന്നാം ഇന്നിങ്സിൽ 356 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ 106 റൺസ് ലീഡുമായാണ് രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ മറുപടി ബാറ്റിങ് തുടങ്ങിയ ന്യൂസീലൻഡിന്…
തഹസിൽദാറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തഹസിൽദാറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ തഹസിൽദാറെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തീർത്ഥഹള്ളി താലൂക്ക് തഹസിൽദാർ ജി.ബി. ജക്കനഗൗഡർ (54) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ ആണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് ജക്കനഗൗഡർ ചൊവ്വാഴ്ച ബെംഗളൂരുവിലെത്തിയിരുന്നു. ബുധനാഴ്ച…