ബെംഗളൂരു – ബെളഗാവി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഇൻഡിഗോ

ബെംഗളൂരു – ബെളഗാവി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഇൻഡിഗോ

ബെംഗളൂരു: ബെംഗളൂരുവിനും ബെളഗാവിക്കുമിടയിൽ രാവിലെയുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവെച്ച് ഇൻഡിഗോ എയർലൈൻസ്. ഒക്ടോബർ 27 മുതലാണ് സർവീസ് നിർത്തുന്നത്. റൂട്ടിൽ വൈകീട്ട് മാത്രമേ ഇനിമുതൽ വിമാന സർവീസ് നടത്തുകയുള്ളുവെന്ന് കമ്പനി അറിയിച്ചു. ഈ റൂട്ടിലെ വിമാന സർവീസുകളിൽ കഴിഞ്ഞ വർഷം…
അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: കേബിൾ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് വൈദ്യുതി മുടക്കം. ദേവനഹള്ളി, വിജയപുര, ദൊഡ്ഡലഹള്ളി, ജിആർടി ജ്വല്ലേഴ്‌സ് ഗ്രൂപ്പ്‌, ശിവനഹള്ളി മേഘ ഡയറി, കാവേരി നഗർ, ഹുളിമാവ്,…
മെട്രോ യാത്രക്കാർക്കായി പുതിയ പാർക്കിംഗ് നയം നിർദേശിച്ച് ബിഎംആർസിഎൽ

മെട്രോ യാത്രക്കാർക്കായി പുതിയ പാർക്കിംഗ് നയം നിർദേശിച്ച് ബിഎംആർസിഎൽ

ബെംഗളൂരു: മെട്രോ യാത്രക്കാർക്കായി പുതിയ പാർക്കിംഗ് നയം നിർദേശിച്ച് ബിഎംആർസിഎൽ. മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് മാനേജ്മെൻ്റ് മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് മുൻഗണന നൽകുന്നതിനും പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണിത്. മെട്രോ ട്രാവൽ കാർഡുകളെ സ്റ്റേഷൻ പാർക്കിംഗ് ചാർജുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ നയം. മെട്രോ കാർഡ്…
വാൽമീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി നാഗേന്ദ്രക്ക് ജാമ്യം

വാൽമീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി നാഗേന്ദ്രക്ക് ജാമ്യം

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ മന്ത്രി ബി. നാഗേന്ദ്രക്ക് ജാമ്യം അനുവദിച്ചു. ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. നാഗേന്ദ്രയാണ് കേസിലെ മുഖ്യ സൂത്രധാരൻ എന്ന് ഇഡി ആരോപിച്ചിരുന്നുവെങ്കിലും ഇത് തെളിയിക്കാനുള്ള മതിയായ രേഖകൾ ലഭ്യമായിട്ടില്ലെന്ന്…
രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യാപേക്ഷ കോടതി തള്ളി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശന്റെയും, സുഹൃത്ത് പവിത്ര ഗൗഡയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ബെംഗളൂരുവിലെ സിറ്റി കോടതിയുടേതാണ് ഉത്തരവ്. ജാമ്യം അനുവദിക്കാൻ യാതൊരു ഇളവും കേസിൽ കാണുന്നില്ലെന്നും, ഇരുവരും നടത്തിയത് അതിക്രൂരമായ കൊലപാതകമാണെന്നും കോടതി നിരീക്ഷിച്ചു. ജൂൺ എട്ടിനാണ് ചിത്രദുർ​ഗ…
ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സിംഗനായകനഹള്ളിയിലെ യെദ്യൂരപ്പ നഗറിലാണ് 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അവിനാഷ് (33), ഭാര്യ മമത (30), മക്കളായ ആധിര (അഞ്ച് വയസ്), അനയ…
മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്താൽ നടപടിയെന്ന് ബിബിഎംപി

മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്താൽ നടപടിയെന്ന് ബിബിഎംപി

ബെംഗളൂരു: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാലോ, സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കിലോ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ബിബിഎംപി. ആയുധപൂജയ്ക്ക് ശേഷം ശരാശരി 4,500 ടൺ മാലിന്യമാണ് നഗരത്തിൽ ഇന്ന് ശേഖരിച്ചത്. മാലിന്യത്തിൻ്റെ 15 ശതമാനത്തോളം ഇനിയും ശേഖരിക്കാനുണ്ട്. ചൊവ്വാഴ്ചയോടെ മാത്രമേ മാലിന്യശേഖരണം സാധാരണ…
ബെംഗളൂരു സർവകലാശാലയുടെ സിസ്റ്റം ഹാക്ക് ചെയ്തു; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു സർവകലാശാലയുടെ സിസ്റ്റം ഹാക്ക് ചെയ്തു; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു നോർത്ത് സർവകലാശാലയുടെ യൂണിഫൈഡ് യൂണിവേഴ്‌സിറ്റി ആൻഡ് കോളേജ് മാനേജ്‌മെൻ്റ് സിസ്റ്റം (യുയുസിഎംഎസ്) പോർട്ടൽ ഹാക്ക് ചെയ്ത മൂന്ന് പേർ പിടിയിൽ. സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗിരീഷ്, സന്ദേശ്, സൂര്യ എന്നിവരാണ് അറസ്റ്റിലായത്. സിസ്റ്റം ഹാക്ക് ചെയ്ത്…
ഗുഡ്‌സ് ട്രക്കിടിച്ച് അഞ്ച് വയസുകാരൻ മരിച്ചു

ഗുഡ്‌സ് ട്രക്കിടിച്ച് അഞ്ച് വയസുകാരൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഗുഡ്‌സ് ട്രക്കിടിച്ച് അഞ്ച് വയസുകാരൻ മരിച്ചു. കെജി ഹള്ളിയിൽ ഞായറാഴ്ചയായിരുന്നു അപകടം. ബന്ധുവിൻ്റെ വീടിന് സമീപം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയെ വാഹനമിടിക്കുകയായിരുന്നു. ബന്ധുവിന്റെ വീട്ടിലേക്ക് സ്കൂട്ടറിൽ അച്ഛനൊപ്പം പോകുകയായിരുന്നു കുട്ടി. സ്കൂട്ടർ പാർക്ക് ചെയ്തതോടെ അച്ഛന്റെ കൈവിട്ട്…
ബിബിഎംപി ചീഫ് കമ്മീഷണറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതായി പരാതി

ബിബിഎംപി ചീഫ് കമ്മീഷണറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതായി പരാതി

ബെംഗളൂരു: ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതായി പരാതി. സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ സൈബർ, ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് (സിഇഎൻ) പോലീസിൽ തുഷാർ ഗിരിനാഥ് ആണ് പരാതി നൽകിയത്. തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും,…