മെട്രോ ട്രെയിൻ കോച്ചുകളിൽ പരസ്യങ്ങൾ അനുവദിച്ച് ബിഎംആർസിഎൽ

മെട്രോ ട്രെയിൻ കോച്ചുകളിൽ പരസ്യങ്ങൾ അനുവദിച്ച് ബിഎംആർസിഎൽ

ബെംഗളൂരു: മെട്രോ ട്രെയിൻ കോച്ചുകളിൽ പരസ്യങ്ങൾ അനുവദിച്ച് ബിഎംആർസിഎൽ. വരുമാന വർധന ലക്ഷ്യമിട്ടാണ് പുതിയ നീക്കം. പർപ്പിൾ ലൈൻ (ലൈൻ 1), ഗ്രീൻ ലൈൻ (ലൈൻ 2) എന്നിവയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ പുറംഭാഗത്ത് ഉയർന്ന നിലവാരമുള്ള പരസ്യങ്ങൾ അനുവദിക്കുമെന്ന് ബിഎംആർസിഎൽ…
രണ്ട് മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കും

രണ്ട് മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കും. മജസ്റ്റിക്സിലെ നാദപ്രഭു കെമ്പഗൗഡ ഇൻ്റർചേഞ്ച്, സെൻട്രൽ കോളേജിലെ സർ എംവി സ്റ്റേഷൻ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക. പിന്നീട് വിവിധ ഘട്ടങ്ങളായി മറ്റ്‌ സ്റ്റേഷനികളിലും പിഎസ്ഡികൾ സ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.…
മദ്യപിച്ചെത്തിയ യാത്രക്കാർ ബിഎംആർസിഎൽ സുരക്ഷ ജീവനക്കാരെ ആക്രമിച്ചു

മദ്യപിച്ചെത്തിയ യാത്രക്കാർ ബിഎംആർസിഎൽ സുരക്ഷ ജീവനക്കാരെ ആക്രമിച്ചു

ബെംഗളൂരു: മദ്യപിച്ചെത്തിയ യാത്രക്കാർ ബിഎംആർസിഎൽ സുരക്ഷ ജീവനക്കാരെ ആക്രമിച്ചു. ഞായറാഴ്ച രാത്രി കടുഗോഡി ട്രീ പാർക്ക് മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ നാല് യുവാക്കളാണ് സ്റ്റേഷനിൽ അതിക്രമം കാട്ടിയത്. മദ്യപിച്ചെത്തിയതിനാൽ ഇവർക്ക് സ്റ്റേഷനിലേക്കുള്ള പ്രവേശനം മെട്രോ ജീവനക്കാർ തടഞ്ഞിരുന്നു. ഇതോടെ സ്റ്റേഷനിലുണ്ടായിരുന്ന…
വൈദ്യുത കമ്പി തലയിൽ വീണ് മധ്യവയസ്ക മരിച്ചു

വൈദ്യുത കമ്പി തലയിൽ വീണ് മധ്യവയസ്ക മരിച്ചു

ബെംഗളൂരു: വൈദ്യുത കമ്പി തലയിൽ വീണ് മധ്യവയസ്ക മരിച്ചു. രാമനഗര ചിക്കനഹള്ളി സ്വദേശിനി മഞ്ചമ്മയാണ് (50) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ മഞ്ചമ്മ അയൽക്കാരുമായി റോഡരികിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവം. വൈദ്യുതി ലൈൻ പൊട്ടി ഇതിന്റെ കമ്പി മഞ്ചമ്മയുടെ തലയിൽ…
ബെംഗളൂരുവിൽ കബ്ബൺ പാർക്കിന് സമാനമായ മറ്റൊരു പാർക്ക് കൂടി തുറക്കും

ബെംഗളൂരുവിൽ കബ്ബൺ പാർക്കിന് സമാനമായ മറ്റൊരു പാർക്ക് കൂടി തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ കബ്ബൺ പാർക്കിന് സമാനമായി മറ്റൊരു പാർക്ക് കൂടി തുറക്കുമെന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ. കർണാടക ഫോറസ്റ്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷനിൽ നിന്ന് (കെഎഫ്‌ഡിസി) ഇതിനായി ഭൂമി അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവർത്തകയായ സാലുമരദ തിമ്മക്കയുടെ പേരിലായിരിക്കും…
നടുറോഡിൽ കുഴൽക്കിണർ കുഴിക്കാൻ ശ്രമം; മൂന്ന് പേർക്കെതിരെ കേസ്

നടുറോഡിൽ കുഴൽക്കിണർ കുഴിക്കാൻ ശ്രമം; മൂന്ന് പേർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരുവിൽ നടുറോഡിൽ കുഴൽക്കിണർ കുഴിക്കാൻ ശ്രമിച്ച മൂന്ന് പേർക്കെതിരെ കേസെടുത്തു. ജയരാജ്, ധനഞ്ജയ്, പ്രകാശ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. വീരഭദ്രേശ്വര നഗറിൽ ഓം സായ് മെയിൻ റോഡിലാണ് പ്രതികൾ കുഴൽക്കിണർ യന്ത്രം ഉപയോഗിച്ച് കുഴിച്ചത്. സംഭവത്തെ കുറിച്ച് പ്രദേശവാസികളിൽ നിന്ന് പരാതി…
പുതുതായി 20 ആഡംബര ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി

പുതുതായി 20 ആഡംബര ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: പുതുതായി 20 ആഡംബര ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി. 1.78 കോടി രൂപ വീതം വിലയുള്ള ആഡംബര ബസുകളാണ് പുറത്തിറക്കുന്നത്. ഈ മാസം അവസാനത്തോടെ പുതിയ ബസുകൾ പുറത്തിറക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.ഐരാവത് ക്ലബ് ക്ലാസ് 2.0 മോഡൽ…
ബെംഗളൂരുവിലെ തിരുപ്പതി തിമ്മപ്പ ക്ഷേത്രത്തിൽ ലഡ്ഡു വിതരണം താൽക്കാലികമായി നിർത്തിവച്ചു

ബെംഗളൂരുവിലെ തിരുപ്പതി തിമ്മപ്പ ക്ഷേത്രത്തിൽ ലഡ്ഡു വിതരണം താൽക്കാലികമായി നിർത്തിവച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ തിരുപ്പതി തിമ്മപ്പ ക്ഷേത്രത്തിൽ ലഡ്ഡു വിതരണം ചെയ്യുന്നത് നിർത്തിവച്ചു. ക്ഷേത്രത്തിലെ പ്രധാന പ്രസാദമായിരുന്നു ലഡ്ഡു. ബെംഗളൂരുവിലേക്ക് വരുന്ന ലഡ്ഡു പ്രസാദം തിരുമല തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് താൽക്കാലികമായി നിർത്തിയതിനെ തുടർന്നാണിത്. ബ്രഹ്മോത്സവത്തിന്റെ പശ്ചാത്തലത്തിൽ തിരുപ്പതിയിലെ ഭക്തരുടെ എണ്ണത്തിൽ വൻ…
മാളുകളിൽ പൊതുജനങ്ങൾക്കായി ഭക്ഷ്യപരിശോധനാ കിറ്റുകൾ സ്ഥാപിക്കും

മാളുകളിൽ പൊതുജനങ്ങൾക്കായി ഭക്ഷ്യപരിശോധനാ കിറ്റുകൾ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ മാളുകളിൽ പൊതുജനങ്ങൾക്കായി ഭക്ഷ്യപരിശോധനാ കിറ്റുകൾ സ്ഥാപിക്കുമെന്ന് ബിബിഎംപി. ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നതിനെതിരായ നടപടികളിൽ പൊതുജനങ്ങളെ പങ്കാളികളാക്കുന്നതിന്റെ ഭാഗമായാണിത്. ബിബിഎംപി ആരോഗ്യവകുപ്പ് ആണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ രണ്ട് മാളുകളിൽ കിറ്റുകൾ സ്ഥാപിക്കുമെന്ന് ഭക്ഷ്യസുരക്ഷാ…
പാക് പൗരന്മാർക്ക് അനധികൃത താമസസൗകര്യം ഒരുക്കിയ മുഖ്യപ്രതി പിടിയിൽ

പാക് പൗരന്മാർക്ക് അനധികൃത താമസസൗകര്യം ഒരുക്കിയ മുഖ്യപ്രതി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പാക് പൗരൻമാർക്ക് അനധികൃത താമസസൗകര്യമൊരുക്കിയ മുഖ്യപ്രതി പിടിയിൽ. ഇയാൾക്ക് പാക് ചാര ഏജൻസികളുമായി ബന്ധമുള്ളതായാണ് പോലീസിന്റെ നിഗമനം. പാർവേസ് എന്നയാളാണ് പിടിയിലായത്. ജിഗനിയിൽ വ്യാജ മേൽവിലാസങ്ങളിൽ താമസിച്ചിരുന്ന ഏഴ് പാകിസ്താൻ പൗരൻമാരെ കഴിഞ്ഞയാഴ്‌ച സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.…