ചിക്കമഗളൂരു ദേശീയപാതയിൽ പുള്ളിപ്പുലി

ചിക്കമഗളൂരു ദേശീയപാതയിൽ പുള്ളിപ്പുലി

ബെംഗളൂരു :ചിക്കമഗളൂരു ദേശീയപാതയിൽ പുള്ളിപ്പുലിയെ കണ്ടതായി നാട്ടുകാര്‍. ചിക്കമഗളൂരു കലസ താലൂക്കിലെ കുതിരേമുഖ ഹൈവേയിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ദേശീയപാതയിൽ ഒന്നിലധികം തവണയാണ് പുലിയെ കണ്ടത്. പുലി സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശ വാസികളും യാത്രക്കാരും ഭീതിയിലായി. കഴിഞ്ഞ ദിവസങ്ങളില്‍…
ചിക്കമഗളൂരു മലയോരമേഖലയിലെ വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക്

ചിക്കമഗളൂരു മലയോരമേഖലയിലെ വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക്

ബെംഗളൂരു : ചിക്കമഗളൂരു മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരത്തിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ദത്ത ജയന്തിക്ക് മുന്നോടിയായി ദത്ത ഭക്തരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഡിസംബർ 11 മുതൽ 15 വരെയാണ് ജില്ലാഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മുല്ലയ്യനഗരി, സീതാലയനഗരി, ശ്രീഗുരു ദത്താത്രേയ ബാബാബുദൻ…
നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കർണാടകയില്‍ കൊല്ലപ്പെട്ടു

നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കർണാടകയില്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കർണാടക പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. ചിക്കമഗളൂരു- ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെയാണ് കനത്ത ഏറ്റുമുട്ടലുണ്ടായത്. ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവാണ് മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷൻസ് മേധാവി കൂടിയായ ഗൗഡ.…
ചിക്കമഗളൂരുവില്‍ വീട്ടില്‍ നിന്നും തോക്കുകള്‍ കണ്ടെടുത്തു; മാവോയിസ്റ്റ് സാന്നിധ്യമെന്ന് സംശയം

ചിക്കമഗളൂരുവില്‍ വീട്ടില്‍ നിന്നും തോക്കുകള്‍ കണ്ടെടുത്തു; മാവോയിസ്റ്റ് സാന്നിധ്യമെന്ന് സംശയം

ബെംഗളൂരു: ചിക്കമഗളൂരുവിലെ വീട്ടില്‍ നിന്നും തോക്കുകള്‍ കണ്ടെടുത്തു. കോപ്പ താലൂക്കിലെ കടേഗുണ്ടി ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നാണ് മാവോയിസ്റ്റ്കളുടെതെന്ന് കരുതുന്ന മൂന്ന് തോക്കുകൾ കണ്ടെത്തിയത്. മാവോയിസ്റ്റ് സാന്നിധ്യമെന്ന സംശയം ബലപ്പെട്ടതോടെ ജയപുര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വെസ്റ്റേൺ…
ചിക്കമഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തീർത്ഥാടകര്‍ കാൽ വഴുതി വീണ് അപകടം; 10 പേർക്ക് പരുക്ക്, നിരവധി പേര്‍ മലമുകളിൽ കുടുങ്ങി

ചിക്കമഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തീർത്ഥാടകര്‍ കാൽ വഴുതി വീണ് അപകടം; 10 പേർക്ക് പരുക്ക്, നിരവധി പേര്‍ മലമുകളിൽ കുടുങ്ങി

ബെംഗളൂരു: ചിക്കമഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തീർത്ഥാടകര്‍ കാൽ വഴുതി വീണുണ്ടായ അപകടത്തില്‍ 10 പേർക്ക് പരുക്കേറ്റു. ചിക്കമഗളുരു മല്ലെനഹള്ളി ബിണ്ടിഗ മലയിലെ ദേവിരമ്മ ക്ഷേത്രത്തിലാണ് സംഭവം. നിരവധി പേര്‍ മലമുകളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. മല നടന്ന് കയറിയവർ ചെളിയിൽ കാൽ…
റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു

റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു

ബെംഗളൂരു : സ്കൂൾ പരിസരത്തെ വൈദ്യുതലൈനിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. ചിക്കമഗളൂരു കാഡുർ കുപ്പാളിലെ മൊറാർജി റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിയും ഹുല്ലഹള്ളി സ്വദേശിയുമായ ആകാശ് (13) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയായിരുന്ന ആകാശ് മരത്തിൽ കയറുന്നതിനിടെ അബദ്ധത്തിൽ…