രാജ്യത്ത്‌ കോവിഡ്‌ കേസുകള്‍ വര്‍ധിക്കുന്നു; രോഗബാധിതരുടെ എണ്ണം 3758 ആയി

രാജ്യത്ത്‌ കോവിഡ്‌ കേസുകള്‍ വര്‍ധിക്കുന്നു; രോഗബാധിതരുടെ എണ്ണം 3758 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്‌ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കോവിഡ്‌ ബാധിതരുടെ എണ്ണം 3758 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടക്കുന്ന കേരളത്തിലാണ് കൂടുതല്‍ കേസുകള്‍. 362 പുതിയ കേസുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 485, ഡല്‍ഹിയില്‍…
കോവിഡ് വ്യാപനം: മാർഗനിർദേശങ്ങള്‍ പുറത്തിറക്കി

കോവിഡ് വ്യാപനം: മാർഗനിർദേശങ്ങള്‍ പുറത്തിറക്കി

ബെംഗളൂരു: രാജ്യത്ത് കോവിഡ് വീണ്ടും വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്കും പൊതുജനങ്ങള്‍ക്കും രോഗപ്രതിരോധത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക ആരോഗ്യവകുപ്പ്. സർക്കാർ. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കുട്ടികളെ രക്ഷിതാക്കളെ വിവരമറിയിച്ച് വീട്ടിലേക്ക് മടക്കിയയക്കണമെന്ന്. ഡോക്ടറുടെ നിർദേശപ്രകാരം കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കണം.…
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങളിലെ സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ…
കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 70 കാരൻ മരിച്ചു

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 70 കാരൻ മരിച്ചു

ബെംഗളൂരു: ബെളഗാവിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചു. ബേനക്കനഹള്ളി സ്വദേശിയായ എഴുപതുകാരനാണ് ബുധനാഴ്ച രാത്രിയോടെ മരണപ്പെട്ടത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ബെളഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ്…
കേരളത്തില്‍ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വർധന; 2 മരണം

കേരളത്തില്‍ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വർധന; 2 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ 519 പേർക്ക് കോവിഡ് (Covid 19) സ്ഥിരീകരിച്ചതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. പ്രായമുള്ളവരും രോ​ഗമുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരും പൊതു​ഗതാ​ഗത ​സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. തിങ്കൾവരെയുള്ള കണക്കുപ്രകാരം രണ്ട്‌…
കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു

മുംബൈ: പുതിയ കോവിഡ് -19 ബാധിതരില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം. താനെയിലെ ഛത്രപതി ശിവാജി മഹാരാജ് കല്‍വ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 21 വയസ്സുള്ള കോവിഡ് ബാധിതനാണ് മരിച്ചത്. മെയ് 22 ന് ആണ് മുംബൈ സ്വദേശിയായ 21 കാരനെ…
ആശങ്കവേണ്ട; രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ

ആശങ്കവേണ്ട; രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പടരുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ. കോവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. റിപ്പോർട്ട് ചെയ്തതിൽ സാരമായ കേസുകൾ ഒന്നുമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി…
കോവിഡിന്‍റെ പുതിയ വകഭേദം; ആലപ്പുഴയിൽ പത്ത് പേർക്ക്​ രോഗം സ്ഥിരീകരിച്ചു

കോവിഡിന്‍റെ പുതിയ വകഭേദം; ആലപ്പുഴയിൽ പത്ത് പേർക്ക്​ രോഗം സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ  10 പേർക്ക് കോവിഡ്​ ബാധ സ്ഥിരീകരിച്ചു. കോവിഡിന്‍റെ പുതിയ വകഭേദമാണ് ജില്ലയില്‍​ പടരുന്നത് എന്നാണ് നിഗമനം. വിവിധ രാജ്യങ്ങളിൽ വൻതോതിൽ പടരുന്ന പുതിയ വകഭേദമാണോയെന്ന്​ കണ്ടെത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ്​ ​മെഡിക്കൽ റിസർച്ചിൽ (ഐ.സി.എം.ആർ) സാമ്പിൾ വിശദ പരിശോധക്ക്​…
കോവിഡ് കേസുകളില്‍ വര്‍ധനവ്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആന്ധ്ര

കോവിഡ് കേസുകളില്‍ വര്‍ധനവ്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആന്ധ്ര

ഹൈദരാബാദ്: സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ വര്‍ധനവ്‌ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആന്ധ്രാപ്രദേശിലെ പൊതുജനാരോഗ്യ-കുടുംബക്ഷേമ ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു . പ്രാര്‍ത്ഥനാ യോഗങ്ങള്‍, സാമൂഹിക പരിപാടികള്‍, പാര്‍ട്ടികള്‍, മറ്റ്…
സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകൾ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഈ മാസം 182 കോവിഡ് കേസുകൾ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1…