സിനിമാ നിർമ്മാതാവ് മനു പത്മനാഭൻ നായർ കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ് മരിച്ചു

സിനിമാ നിർമ്മാതാവ് മനു പത്മനാഭൻ നായർ കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി ആയിരുന്നു. പാലക്കാട് വെച്ചായിരുന്നു അന്ത്യം. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടു പോയി. കോയമ്പത്തൂരിൽ നിന്നുള്ള യാത്രക്കിടെ കെഎസ്ആർടിസി ബസിൽ പാലക്കാട് വെച്ച്…
കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി

കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ സീരിയൽ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയിൽ കണ്ടെത്തി. ഹെെദരാബാദിൽ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശോഭിത ശിവണ്ണ. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന…
നവജാതശിശുവിന്റെ മൃതദേഹം ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി

നവജാതശിശുവിന്റെ മൃതദേഹം ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി. രാമനഗര ദയാനന്ദ സാഗര്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലുള്ള ശുചിമുറിയിലാണ് മൃതദേഹം ഫ്‌ളഷ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.…
തെങ്ങ് പിഴുതുമാറ്റുന്നതിനിടെ ദേഹത്തുവീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യം

തെങ്ങ് പിഴുതുമാറ്റുന്നതിനിടെ ദേഹത്തുവീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ തെങ്ങ് ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റുന്നതിനിടെ ദേഹത്തുവീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യം. മുട്ടം കക്കാടപ്പുറം സ്വദേശി നിസാലാണ് മരിച്ചത്. പഴയങ്ങാടി മുട്ടം സ്വദേശികളായ മന്‍സൂറിന്റെയും സമീറയുടെയും മകനാണ് മരിച്ച നിസാല്‍. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. അപകടാവസ്ഥയിലായിരുന്ന തെങ്ങ് ജെസിബി ഉപയോഗിച്ച്…
കുടുംബ കലഹം: ഒന്നര വയസ്സുള്ള മകളുമായി യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

കുടുംബ കലഹം: ഒന്നര വയസ്സുള്ള മകളുമായി യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

ആലപ്പുഴ: കുടുംബ കലഹത്തെ തുടർന്നു യുവാവ് ഒന്നര വയസ്സുള്ള മകളുമായി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. വഴിച്ചേരി വൈക്കത്തുപറമ്പ് വീട്ടിൽ ഔസേപ്പ് ദേവസ്യ (അനീഷ് -37), മകൾ ഏദ്‌ന എന്നിവരാണ് മരിച്ചത്. ആലപ്പുഴ മാളികമുക്ക് ലെവല്‍ ക്രോസിനു സമീപം ഇന്നലെ രാത്രി…
പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് നഴ്സിംഗ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് നഴ്സിംഗ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു

ബെംഗളൂരു: പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് നഴ്സിംഗ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. മൂഡ്ബിദ്രി താലൂക്ക് യെടപ്പടവ് സ്വദേശി ലോറൻസ് (20) ആണ് കൊല്ലപ്പെട്ടത്. ബെൽത്തങ്ങാടി താലൂക്ക് പാറേങ്കി സ്വദേശി സൂരജ് (19), ബണ്ട്വാൾ താലൂക്ക് വോഗ സ്വദേശി ജെയ്‌സൺ (19) എന്നിവരാണ് മരിച്ചത്.…
വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു

വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു

ബെംഗളൂരു: വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. ചാമരാജനഗർ ബന്ദിപ്പൂർ ടൈഗർ റിസർവ് പരിധിയിലെ കുണ്ടുകെരെ റേഞ്ചിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് മൂന്ന് വയസ്സുള്ള ആന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞത്. ഭക്ഷണം തേടി ഗ്രാമത്തിലേക്ക് വഴിതെറ്റിയ ആനയാണിതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്രാമത്തിലെ വൈദ്യുതി…
ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ തിരുമല സ്വദേശിയായ വ്യവസായി വെങ്കിട്ടരമണയുടെ ഭാര്യ ലക്ഷ്മിയെയാണ് (24) വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. നെലമംഗലയിലുള്ള ബന്ധുവായ സുഹാസിനിയെ കാണാനാണ് ദമ്പതികൾ എത്തിയത്. വീട്ടിലെത്തിയ ലക്ഷ്മി…
പത്തനംതിട്ടയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ചു; അഞ്ച് മാസം ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

പത്തനംതിട്ടയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ചു; അഞ്ച് മാസം ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

പത്തനംതിട്ട: പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ച സംഭവത്തിൽ ​ദുരൂഹത. പെൺകുട്ടി അ‍ഞ്ച് മാസം ​ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് വിദ്യാര്‍ഥിനി മരിച്ചത്. പെണ്‍കുട്ടി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു…
മരക്കൊമ്പ് പൊട്ടിവീണ് ബിബിഎംപി ട്രക്ക് ഡ്രൈവർ മരിച്ചു

മരക്കൊമ്പ് പൊട്ടിവീണ് ബിബിഎംപി ട്രക്ക് ഡ്രൈവർ മരിച്ചു

ബെംഗളൂരു: മരക്കൊമ്പ് പൊട്ടി തലയിൽ വീണ് ബിബിഎംപി മാലിന്യ ട്രക്ക് ഡ്രൈവർ മരിച്ചു. രാജാജിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രാജാജിനഗർ സ്വദേശിയായ ലക്ഷ്മണൻ (31) ആണ് മരിച്ചത്. പ്രദേശത്ത് മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. പാർക്കിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ലക്ഷ്മണിന്റെ തലയിൽ മരക്കൊമ്പ് വീണത്.…