ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 2 ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 2 ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറില്‍ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാ സേന പരാജയപ്പെടുത്തി. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഉറി സെക്ടറിലെ ഗോഹല്ലന്‍ മേഖലയിലെ നിയന്ത്രണരേഖയില്‍ സംശയാസ്പദമായ നീക്കങ്ങള്‍ സൈനിക ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും സൈന്യം…
കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തം; മരണം 52 ആയി

കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തം; മരണം 52 ആയി

ചെന്നൈ: തമിഴ്‌നാടിനെ നടുക്കിയ കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 52 ആയി. കരുണാപുരത്ത് വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 50 കടന്നത്. മരിച്ചവരിൽ സ്ത്രീകളും ട്രാൻസ്‌ജെൻഡർ വ്യക്തിയും ഉൾപ്പെടുന്നു സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് ഗുരുതരാവസ്ഥയിലുള്ളവര്‍ ചികിത്സയില്‍ കഴിയുന്നത്.…
നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം: രണ്ട് പേര്‍ മരിച്ചു

നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി അപകടം: രണ്ട് പേര്‍ മരിച്ചു

കോഴിക്കോട്: പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് സാരമായി പരുക്കേറ്റു. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് ഭാഗത്താണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. കുളിരാമുട്ടി പുളിക്കുന്നത്ത് സുന്ദരന്‍(62), കമുകിന്‍തോട്ടത്തില്‍ ജോണ്‍(62) എന്നിവരണ് മരിച്ചത്. കടയിലേക്ക് ഇടിച്ചുകയറിയതിനെ…
ഇൻസ്റ്റഗ്രാം താരത്തിന്റെ ആത്മഹത്യ; പെണ്‍കുട്ടിയെ വീട്ടിലും റിസോര്‍ട്ടിലും വച്ച്‌ പീഡിപ്പിച്ചു, ഗര്‍ഭഛിദ്രം നടത്തി

ഇൻസ്റ്റഗ്രാം താരത്തിന്റെ ആത്മഹത്യ; പെണ്‍കുട്ടിയെ വീട്ടിലും റിസോര്‍ട്ടിലും വച്ച്‌ പീഡിപ്പിച്ചു, ഗര്‍ഭഛിദ്രം നടത്തി

തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യയില്‍ മുൻ ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ബിനോയ്‌ നിർബന്ധിച്ച്‌ ഗർഭഛിദ്രം നടത്തിയെന്നും പെണ്‍കുട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നില്‍ ബിനോയ്‌ ആണെന്നും പോലീസ് പറയുന്നു. ഗർഭഛിദ്രം നടത്തിയ ശേഷവും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ്…
ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം: അമ്പൂരി മായത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പൂരി മായം കോലോത്ത് വീട്ടില്‍ രാജി (34)യാണ് മരിച്ചത്. സംഭവത്തില്‍ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പോലീസ് പിടികൂടി. ആശുപത്രിയില്‍ പോയി മടങ്ങിവരവേ രാജിയെ മനോജ് ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കുതർക്കം കൊലപാതകത്തില്‍…
ക്ഷേത്രമേളയ്ക്കിടെ മലിനജലം കുടിച്ച് ആറ് മരണം; അന്വേഷണത്തിന് ഉത്തരവിട്ടു

ക്ഷേത്രമേളയ്ക്കിടെ മലിനജലം കുടിച്ച് ആറ് മരണം; അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: ക്ഷേത്രമേളയ്ക്കിടെ മലിനജലം കുടിച്ച് 13-കാരി ഉൾപ്പെടെ ആറ് പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ട് സർക്കാർ. തുമകുരു മധുഗിരി ഗ്രാമത്തിൽ ജൂൺ 10ന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന ക്ഷേത്രമേളയ്ക്കിടെയായിരുന്നു സംഭവം. നൂറിലധികം പേരാണ് ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിലായത്. മേളയിൽ വിതരണം…
തമിഴ്നാട്ടില്‍ വ്യാജമദ്യ ദുരന്തം; 12 മരണം

തമിഴ്നാട്ടില്‍ വ്യാജമദ്യ ദുരന്തം; 12 മരണം

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് 12 പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പേരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് മാറ്റി. മൂന്നുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന്…
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ഹാസൻ ബേലൂർ താലൂക്കിലെ ദൊഡ്ഡസലവർ ഗ്രാമത്തിലാണ് സംഭവം. ജാജിയെയാണ് (45) ഭർത്താവ് ഹരീഷ് പൂജാരി (50) വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നീട് ഹരീഷ് തൂങ്ങിമരിച്ചു. ദമ്പതികൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ്…
കുവൈത്തിലെ തീപിടുത്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ കുവൈത്ത് സര്‍ക്കാര്‍

കുവൈത്തിലെ തീപിടുത്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ കുവൈത്ത് സര്‍ക്കാര്‍

കുവൈത്തിലെ മംഗെഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) വീതം സഹായധനം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍. തുക അതത് എംബസികള്‍ വഴിയാകും വിതരണം ചെയ്യുക. പ്രാദേശിക അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ്, മംഗെഫ്…
നടൻ ദർശന്റെ മാനേജർ മരിച്ച നിലയിൽ; മരണത്തിന് രേണുകാസ്വാമി കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് സംശയം

നടൻ ദർശന്റെ മാനേജർ മരിച്ച നിലയിൽ; മരണത്തിന് രേണുകാസ്വാമി കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് സംശയം

ബെംഗളൂരു: കൊലപാതക കേസിൽ കന്നഡ നടൻ ദർശൻ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ മാനേജരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ നടന്റെ ഫാം ഫൗസിലാണ് ശ്രീധർ എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ഫാം ഫൗസിന്റെ നടത്തിപ്പുകാരാനായിരുന്നു ശ്രീധർ. ഇവിടെ…