അമിതമായി പൊറാട്ട കഴിച്ചു; അഞ്ച് വളര്‍ത്തു പശുക്കള്‍ ചത്തു

അമിതമായി പൊറാട്ട കഴിച്ചു; അഞ്ച് വളര്‍ത്തു പശുക്കള്‍ ചത്തു

കൊല്ലം: വെളിനല്ലൂരിൽ അമിതമായി പൊറോട്ട തിന്ന അഞ്ച് വളര്‍ത്തു  പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കളാണ് ചത്തത്. തീറ്റയിൽ പൊറോട്ടയ്ക്കൊപ്പം അമിതമായി ചക്കയും നൽകിയിരുന്നു. ഫാമിലെ ഒമ്പതു പശുക്കള്‍ അവശനിലയിലാണ്. തീറ്റയില്‍ പൊറോട്ടയും ചക്കയും അമിതമായി ഉള്‍പ്പെടുത്തിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം…
യുവാവിനെ ‌വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

യുവാവിനെ ‌വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആലുവിള കരിമ്പിലാവിള വീട്ടിൽ ബിജു ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് കുമാർ എന്നയാളാണ് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. <BR> TAGS : TRIVANDRUM…
കുവൈത്ത് തീപിടുത്തം: മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കും

കുവൈത്ത് തീപിടുത്തം: മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കും

കുവൈത്ത് തീപിടുത്തത്തില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. ചാവക്കാട് നഗരസഭ കൗണ്‍സില്‍ ഈ മാസം 20 ന് കൂടിയാകും തീരുമാനമെടുക്കുക. നേരത്തെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വീടു…
ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനം ആത്മഹത്യയിലേക്ക് നയിച്ചു; ഷബ്നയുടെ മരണത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനം ആത്മഹത്യയിലേക്ക് നയിച്ചു; ഷബ്നയുടെ മരണത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ഏറാമലയിലെ ഷബ്‌നയുടെ മരണത്തില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഷബ്‌നയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ പീഡനമാണെന്ന് കുറ്റപത്രം. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഭർതൃ മാതാവ് നബീസ, ഭർതൃ സഹോദരി അഫ്സത്ത്, ഭർതൃ പിതാവ്…
ഫോട്ടോഷൂട്ടിനിടെ ക്വാറിയിലെ വെള്ളത്തിൽ വീണ രണ്ട് പേർ മുങ്ങിമരിച്ചു

ഫോട്ടോഷൂട്ടിനിടെ ക്വാറിയിലെ വെള്ളത്തിൽ വീണ രണ്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: ഫോട്ടോഷൂട്ടിനിടെ ക്വാറിയിലെ വെള്ളത്തിൽ വീണ രണ്ട് പേർ മുങ്ങിമരിച്ചു. ബേട്ടഹലസൂരിലാണ് സംഭവം. ചിക്കജാല സ്വദേശികളായ മുഹമ്മദ് താഹ, മുഹമ്മദ് ഒയേഷ് ഖാൻ (18) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. താഹയും ഖാനും മറ്റ് നാല് സുഹൃത്തുക്കളും…
കുവൈത്ത് ദുരന്തം; കോട്ടയം സ്വദേശികളായ രണ്ട് പേരുടെയും തിരുവല്ല സ്വദേശിയുടെയും സംസ്‌കാരം ഇന്ന്

കുവൈത്ത് ദുരന്തം; കോട്ടയം സ്വദേശികളായ രണ്ട് പേരുടെയും തിരുവല്ല സ്വദേശിയുടെയും സംസ്‌കാരം ഇന്ന്

കുവൈത്ത് തീപിടിത്തില്‍ മരിച്ച കോട്ടയം സ്വദേശികളായ രണ്ട് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. മരിച്ച പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് 4 മണിക്ക് പായിപ്പാട് സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍ നടക്കും. മരിച്ച ഇത്തിത്താനം…
ചൂണ്ടയിടുന്നതിനിടെ പാറക്കുളത്തില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചു

ചൂണ്ടയിടുന്നതിനിടെ പാറക്കുളത്തില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചു

കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ടു കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മാടപ്പള്ളി പൊൻപുഴക്കുന്നില്‍ താമസിക്കുന്ന ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ചെമ്പുംപുറത്ത് പാറക്കുളത്തില്‍ വീണായിരുന്നു അപകടം. ചൂണ്ടയിടാൻ എത്തിയ കുട്ടികളില്‍ ഒരാള്‍ കാല്‍വഴുതി കുളത്തില്‍ വീഴുകയും രക്ഷിക്കാൻ…
കുവൈത്ത് തീപിടുത്തം; തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയില്ലെന്നും കെജി എബ്രഹാം

കുവൈത്ത് തീപിടുത്തം; തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയില്ലെന്നും കെജി എബ്രഹാം

അപകടം ദൗർഭാഗ്യകരമെന്നും തീപിടിത്തം ഉണ്ടായ സമയത്ത് താൻ കേരളത്തിലായിരുന്നുവെന്നും കെ ജി എബ്രഹാം. കുവൈറ്റില്‍ അപകടമുണ്ടായ എൻ.ബി.ടി.സി ഗ്രൂപ്പിന്റെ ഉടമയും കേരളം കേന്ദ്രമായ കെ.ജി.എ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമാണ് കെ ജി എബ്രഹാം. 49 വർഷമായി കുവൈത്തിലാണ് താൻ‍ ഉള്ളത്. കുവൈത്തിനെയും…
ഛത്തീസ്ഗഢില്‍ എട്ട് മാവോവാദികളെ വധിച്ചു; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ എട്ട് മാവോവാദികളെ വധിച്ചു; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ നടന്ന ഏറ്റുമുട്ടലില്‍ എട്ട് മാവോവാദികളെ വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു ജവാൻ വീരമൃത്യുവരിച്ചു. രണ്ട് ജവാന്മാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലെ അബുജമാദ് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മേഖലയിലെ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടലില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടന്നുവരികയായിരുന്നു. ജില്ലാ റിസര്‍വ് ഗാര്‍ഡ്‌സിന്റെയും…
ഖത്തറില്‍ വാഹനാപകടം; മലയാളി യുവാക്കള്‍ മരിച്ചു

ഖത്തറില്‍ വാഹനാപകടം; മലയാളി യുവാക്കള്‍ മരിച്ചു

ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് ഹംസ (21), വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീല്‍ (22) എന്നിവരാണ് മരിച്ചത്. മാള്‍ ഓഫ് ഖത്തറിന് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം…