കാട്ടാന ആക്രമണത്തിൽ മലയാളി മരിച്ചു

കാട്ടാന ആക്രമണത്തിൽ മലയാളി മരിച്ചു

കാട്ടാനയുടെ ആക്രമണത്തിൽ മലയാളിയ്ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് നീലഗിരി ചേരമ്പാടിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചപ്പുംതോട് സ്വദേശി കുഞ്ഞുമൊയ്തീനാണ് മരിച്ചത്. രണ്ട് മണിയോടെ കാട്ടാന കുഞ്ഞുമൊയ്തീനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അദ്ദേഹം മരിച്ചു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിരവധി മലയാളികൾ…
മൂന്നാറില്‍ കാട്ടാന ആക്രമണം; രണ്ട് പേര്‍ക്ക് പരുക്ക്

മൂന്നാറില്‍ കാട്ടാന ആക്രമണം; രണ്ട് പേര്‍ക്ക് പരുക്ക്

ഇടുക്കി മൂന്നാറില്‍ കാട്ടാന ആക്രമണം. രണ്ട് പേർക്ക് പരുക്കേറ്റു. മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരുക്കേറ്റത്. കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. പരുക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴകമ്മയുടെ നില ഗുരുതരമാണ്. മാലിന്യ സംസ്കരണ കേന്ദ്രത്തിലെ…
കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു മധ്യവയസ്കൻ മരിച്ചു. ഹാസൻ ബേലൂർ ജെ സുരപുര ഗ്രാമത്തിലെ മല്ലികാർജുൻ (58) ആണ് മരിച്ചത്. ഓഗസ്റ്റ് 13-നാണ് മല്ലികാർജുനയെ കാട്ടാന ആക്രമിച്ചത്. മോട്ടോർ ബൈക്കിൽ വളം ചാക്കുമായി സുരപുരയിലെ കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു…
കാട്ടാനയുടെ ആക്രമണം; ശിവമോഗയിൽ 50 കാരന് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണം; ശിവമോഗയിൽ 50 കാരന് ദാരുണാന്ത്യം

ബെംഗളൂരു : ശിവമോഗയിൽ കാട്ടാനയുടെ ആക്രമണത്തിൽ 50 വയസ്സുകാരൻ മരിച്ചു. ഹൊസുർ അലദേവര സ്വദേശി ഹനുമന്തപ്പയാണ് മരിച്ചത്. ശനിയാഴ്ച രാത്രി കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. ഹനുമന്തപ്പ സംഭവസ്ഥലത്തുതന്നെ മരിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. <br> TAGS…
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്

ബെംഗളൂരു: സക്ലേഷ്പുർ താലൂക്കിലെ വദുരു ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. ഗ്രാമത്തിലെ സപ്ലൈസ് കടയിൽ ജീവനക്കാരനായിരുന്ന മഹേഷിനാണ് (45) പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് കടയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. മഹേഷ് കടയിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാട്ടാന പിന്നിൽ നിന്നും…
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് പരുക്ക്

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് പരുക്ക്

സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. കല്ലൂര്‍ കല്ലുമുക്ക് മാറോടു കോളനിയിലെ രാജുവിനാണ് പരുക്കേറ്റത്.  ഇന്നലെ രാത്രി വീട്ടിലേക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പരുക്കേറ്റ ഉടന്‍ രാജുവിനെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍…
അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരുക്കേറ്റു. അഗളി കൂടന്‍ചാള ഊരിലെ ഈശ്വരനാണ് (34) പരുക്കേറ്റത്. വാരിയെല്ലിനും പല്ലിനും പൊട്ടലുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഊരിലേക്ക് വരികയായിരുന്ന ഈശ്വരന്‍ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. അടുത്തെത്തിയ ഈശ്വരനെ…
മൂന്നാറില്‍ ആനക്കൂട്ടം പലചരക്ക് കട തകര്‍ത്തു

മൂന്നാറില്‍ ആനക്കൂട്ടം പലചരക്ക് കട തകര്‍ത്തു

മൂന്നാറില്‍ കാട്ടാന ആക്രമണം. ചൊക്കനാട് സൗത്ത് ഡിവിഷനില്‍ എത്തിയ ആനക്കൂട്ടം പലചരക്ക് കട ആക്രമിച്ചു. ഇത് 20-ാം തവണയാണ് ഇതേ കട കാട്ടാനകള്‍ ആക്രമിക്കുന്നത്. കടയുടെ വാതില്‍ തകര്‍ത്ത ആന പലചരക്ക് സാധനങ്ങള്‍ വലിച്ച്‌ പുറത്തിട്ടു. വിവരമറിഞ്ഞെത്തിയ കട ഉടമയും നാട്ടുകാരും…
അതിരപ്പിള്ളിയില്‍ കാറുകള്‍ക്കും സ്‌കൂട്ടറിനും നേരെ കാട്ടാന ആക്രമണം

അതിരപ്പിള്ളിയില്‍ കാറുകള്‍ക്കും സ്‌കൂട്ടറിനും നേരെ കാട്ടാന ആക്രമണം

തൃശൂര്‍ അതിരപ്പിള്ളിയില്‍ കാറുകള്‍ക്കും സ്‌കൂട്ടറിനും നേരെ കാട്ടാന ആക്രമണം. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന രണ്ട് കാറുകള്‍ക്കുനേരെയും ബൈക്കിന് നേരെയും ആനക്കയം പാലത്തിന് സമീപം വച്ച് കാട്ടാന ഓടിയെത്തുകയായിരുന്നു. അതിരപ്പിള്ളി സന്ദര്‍ശിച്ച് മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന തമിഴ്നാട്…