മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ നജിമുദ്ദീൻ അന്തരിച്ചു

മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ നജിമുദ്ദീൻ അന്തരിച്ചു

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജിമുദ്ദീൻ (72) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. 1973ൽ ആദ്യമായി സന്തോഷ്…
കലിംഗ സൂപ്പർ കപ്പ്; സെമി കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്

കലിംഗ സൂപ്പർ കപ്പ്; സെമി കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്

കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സെമി കാണാതെ പുറത്ത്‌. ക്വാർട്ടറിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട്‌ 2–1ന്‌ ടീം തോറ്റു. സഹൽ അബ്‌ദുൾ സമദും സുഹൈൽ അഹമ്മദ്‌ ബട്ടുമാണ്‌ ബഗാനായി വിജയലക്ഷ്യം കണ്ടത്‌. മികച്ച കളി പുറത്തെടുത്തിട്ടും ദവീദ്‌ കറ്റാലയുടെ…
മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു

മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു

കണ്ണൂർ: മുൻ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു. 60 വയസായിരുന്നു. കേരള പൊലീസ് റിട്ട. അസിസ്റ്റന്റ് കമാൻഡന്റ് ആയിരുന്നു. രണ്ടുതവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് നേടിയ ടീമിലും അംഗമായിരുന്നു ബാബുരാജ്. 1964-ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ്…
ഫിഫ റാങ്കിങ്; അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി

ഫിഫ റാങ്കിങ്; അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തി

ഫിഫ റാങ്കിങ്ങിൽ ഒന്നാം റാങ്ക് നിലനിർത്തി അർജന്റീന. ഫ്രാൻസിനെ മറികടന്ന് സ്പെയിൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ബ്രസീൽ അഞ്ചാം സ്ഥാനത്ത് തന്നെ തുടരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരെ തുടർച്ചയായി അർജന്റീന വിജയങ്ങൾ നേടിയിരുന്നു. ഉറുഗ്വേയ്‌ക്കെതിരെ 1-0 ന് വിജയിച്ചതോടെ…
ഫിഫ ലോകകപ്പ് 2026 യോഗ്യത നേടി അര്‍ജന്റീന

ഫിഫ ലോകകപ്പ് 2026 യോഗ്യത നേടി അര്‍ജന്റീന

ബ്യൂണസ് അയേഴ്‌സ്: ഫിഫ ലോകകപ്പ് 2026 യോഗ്യത സ്വന്തമാക്കി അർജന്റീന. യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയിൽ എത്തിയതോടെയാണ് അർജന്റീനയ്ക്ക് യോഗ്യത ലഭിച്ചത്. 13 കളികളിലൂടെ 28 പോയിന്റാണ് അർജന്റീന സ്വന്തമാക്കിയത്. ലോകകപ്പിന്റെ തെക്കേ അമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ അര്‍ജന്റീനയും ബ്രസീലും മത്സരിച്ചിരുന്നു. മെസ്സിയില്ലാതെ ഇറങ്ങിയ…
2026ലെ ഫുട്ബോൾ ലോകകപ്പ്; യോഗ്യത ഉറപ്പാക്കി അര്‍ജന്റീന

2026ലെ ഫുട്ബോൾ ലോകകപ്പ്; യോഗ്യത ഉറപ്പാക്കി അര്‍ജന്റീന

2026ലെ ഫിഫ ഫുട്ബോൾ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പാക്കി അര്‍ജന്റീന ടീം. യുറൂഗ്വായെ പരാജയപ്പെടുത്തിയാണ് ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന യോഗ്യത ഉറപ്പാക്കിയത്. 26ന് ബ്രസീലുമായുള്ള മത്സരം കൂടിയാണ് അര്‍ജന്റീനക്കുള്ളത്. മത്സരത്തിന്റെ 67-ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ വിജയഗോള്‍. ജൂലിയന്‍ അല്‍വാരെസിന്റെ അസിസ്റ്റില്‍ ബോക്‌സിന് പുറത്ത്…
2026ലെ ഫുട്ബോൾ ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ

2026ലെ ഫുട്ബോൾ ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ

2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ യോഗ്യതാ റൗണ്ട് കളിച്ച് മുന്നേറുന്ന ആദ്യ ടീം ആയിരിക്കുകയാണ് ജപ്പാൻ. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ ടീമുകൾ ആതിഥേയർ എന്ന നിലയിൽ ടൂർണമെന്റിന് യോഗ്യത…
മെസിയുടെ കേരള സന്ദർശനം; കേന്ദ്രത്തില്‍ നിന്ന് രണ്ട് അനുമതികള്‍ ലഭിച്ചതായി മന്ത്രി

മെസിയുടെ കേരള സന്ദർശനം; കേന്ദ്രത്തില്‍ നിന്ന് രണ്ട് അനുമതികള്‍ ലഭിച്ചതായി മന്ത്രി

തിരുവനന്തപുരം:  ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് അനുമതികൾ കിട്ടിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നിയമസഭയെ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും അനുമതികളാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മെസി അടക്കമുള്ള…
മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ നടത്തിയ കരിമരുന്ന് പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ നടത്തിയ കരിമരുന്ന് പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: അരീക്കോട് തെരട്ടമ്മലില്‍ സെവന്‍സ് ഫുട്ബാൾ ടൂർണമെന്റിനിടെ പൊട്ടിച്ച പടക്കം കാണികൾക്കിയിൽ വീണ് നിരവധി പേര്‍ക്ക് പരുക്ക്. പൊട്ടിയ പടക്കങ്ങള്‍ ഗാലിറിയിലുണ്ടായിരുന്നവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഗാലറിയില്‍ നിന്നും ഓടുന്നതിനിടെ പലര്‍ക്കും വീണ് പരുക്കേല്‍ക്കുകയും ചെയ്തു. രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്.…
കാസറഗോഡ് ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകരുടെ കൂട്ടത്തല്ല്; പ്രശ്‌നത്തിന് പിന്നാലെ ഒരു വീടിന് പെട്രോള്‍ ഒഴിച്ച് തീയിട്ടു

കാസറഗോഡ് ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകരുടെ കൂട്ടത്തല്ല്; പ്രശ്‌നത്തിന് പിന്നാലെ ഒരു വീടിന് പെട്രോള്‍ ഒഴിച്ച് തീയിട്ടു

കാസറഗോഡ്: കാസറഗോഡ് ചിത്താരിയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതി പിന്നാലെ പൂച്ചക്കാട് ഒരു വീടിന് തീയിട്ടു. ചിത്താരി ഹസീന സ്പോര്‍ട്സ് ആന്‍റ് ആര്‍ട്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തിന്‍റെ ഫൈനലിനിടെയാണ് കൂട്ടത്തല്ല് ഉണ്ടായത്. വിജയികളായ…