പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ ഹർജിയില്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ ഹർജിയില്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

പാതിവില തട്ടിപ്പ് കേസില്‍ പ്രതിയായ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറിന്റെ ഹർജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. ആനന്ദകുമാറിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സുപ്രീംകോടതി തേടി. 500 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. സംഭവത്തില്‍ എല്ലാ കാര്യങ്ങളും പുറത്തുവരണമെന്നും…
പാതിവില തട്ടിപ്പ് കേസ്: മുഖ്യ പ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

പാതിവില തട്ടിപ്പ് കേസ്: മുഖ്യ പ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

ഇടുക്കി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡി. കട്ടപ്പന, തങ്കമണി എന്നീ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ചോദ്യം ചെയ്യാന്‍ ആണ് കസ്റ്റഡി. കട്ടപ്പന കോടതി ആണ് കസ്റ്റഡിയില്‍ വിട്ടത്. രണ്ടാഴ്ച്ച…
പാതിവില തട്ടിപ്പ് കേസ്; ലാലി വിന്‍സെൻ്റിന് മുന്‍കൂര്‍ ജാമ്യം

പാതിവില തട്ടിപ്പ് കേസ്; ലാലി വിന്‍സെൻ്റിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെൻ്റിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് കേസില്‍ ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അതേസമയം, 50 ലക്ഷം രൂപ അഭിഭാഷകയെന്ന നിലയില്‍ ലാലി വിൻസെൻ്റ് ഫീസായി വാങ്ങിയെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു.…
പാതിവില തട്ടിപ്പ്; മാത്യു കുഴല്‍നാടനെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

പാതിവില തട്ടിപ്പ്; മാത്യു കുഴല്‍നാടനെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

കൊച്ചി: പാതിവില തട്ടിപ്പില്‍ മാത്യു കുഴല്‍നാടൻ എംഎല്‍എയ്‌ക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. ബാങ്ക് അക്കൗണ്ടുകളിലൂടെ പണം വാങ്ങിയ നേതാക്കളില്‍ മാത്യു കുഴല്‍നാടൻ ഇല്ല. അനന്തു കൃഷ്ണന്റെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍ കുഴല്‍ നാടന്റെ പേരില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നേരത്തെ എംഎല്‍എ പണം…
പാതിവില തട്ടിപ്പ്; ലാലി വിന്‍സെന്റിന്റെ വീട്ടിലടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്

പാതിവില തട്ടിപ്പ്; ലാലി വിന്‍സെന്റിന്റെ വീട്ടിലടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്

തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ്. കൊച്ചിയില്‍ ലാലി വിൻസെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ശാസ്ത്മംഗലത്തെ ഓഫീസിലും ഇ.ഡി റെയ്ഡ് നടക്കുന്നുണ്ട്. തോന്നയ്ക്കല്‍ സായി ഗ്രാമിലും അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും ഇ.ഡി…
പകുതി വില തട്ടിപ്പ് കേസ്; ആനന്ദകുമാർ ഒന്നാം പ്രതി, റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മൂന്നാം പ്രതി

പകുതി വില തട്ടിപ്പ് കേസ്; ആനന്ദകുമാർ ഒന്നാം പ്രതി, റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മൂന്നാം പ്രതി

മലപ്പുറം: പകുതിവില സ്കൂട്ടർ തട്ടിപ്പ് കേസിൽ റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെയും പ്രതി ചേർത്തു. പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കിയത്. സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറും അനന്ത കൃഷ്ണനുമാണ് ഒന്നും…