ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്തതില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. മേക്കപ്പ് മാനേജർ സജീവിന് എതിരെയാണ് കേസ്. കോട്ടയം പൊൻകുന്നം പോലീസാണ്…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 33 കേസുകള്‍ നിലനില്‍ക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: 33 കേസുകള്‍ നിലനില്‍ക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രജിസ്റ്റര്‍ ചെയ്തത് ആകെ 33 കേസുകള്‍. 33 കേസുകളില്‍ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതില്‍ 11 കേസുകള്‍ ഒരു അതിജീവിതയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ നാല്…
നിർണായക തീരുമാനം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് വെട്ടിമാറ്റിയ ഭാഗങ്ങള്‍ നാളെ പുറത്തുവിട്ടേക്കും

നിർണായക തീരുമാനം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് വെട്ടിമാറ്റിയ ഭാഗങ്ങള്‍ നാളെ പുറത്തുവിട്ടേക്കും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ നാളെ(ശനിയാഴ്ച) പുറത്തുവിട്ടേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങും. സര്‍ക്കാര്‍ പുറത്തുവിടരുതെന്ന് നിര്‍ദേശിച്ച 49 മുതല്‍ 53 വരെയുള്ള പേജുകളിലെ വിവരങ്ങളാണ് പുറത്തുവരുമെന്ന് കരുതുന്നത്. ഇവ നാളെ…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ പഠിച്ച്‌ തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജിയാണെന്ന വിമര്‍ശനത്തോടെയാണു കോടതി ഹര്‍ജി തള്ളിയത്. അഭിഭാഷകനായ അജീഷ് കളത്തില്‍ ഗോപിയാണ് സുപ്രീം…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

കൊച്ചി: ഹേമ കമ്മിറ്റിക്കു മുമ്പാകെ വന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. ഹേമ കമ്മറ്റി റിപ്പോർട്ടില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.…
ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധനാണെന്ന് നടന്‍ സിദ്ദിഖ്

ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധനാണെന്ന് നടന്‍ സിദ്ദിഖ്

കൊച്ചി: ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധനാണെന്ന് നടൻ സിദ്ദിഖ്. ഇക്കാര്യം ഇ-മെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തെ സിദ്ദിഖ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് എസ്‌ഐടി ഇതുവരെ നോട്ടീസ് നല്‍കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ…
ചൂഷണം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടി മുദ്രവെച്ച കവറില്‍ കൈമാറി

ചൂഷണം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടി മുദ്രവെച്ച കവറില്‍ കൈമാറി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടി മുദ്രവെച്ച കവറില്‍ അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറി. പരാതിയുമായി മുന്നോട്ട് പോകാൻ മൊഴി നല്‍കിയവർക്ക് താത്പര്യമില്ലെങ്കില്‍ നിർബന്ധിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. വിനോദ മേഖലയില്‍ നിയമനിർമ്മാണം വേണമെന്ന് വനിതാ കമ്മീഷൻ കോടതിയില്‍ പറഞ്ഞു. ചൂഷണം അവസാനിപ്പിക്കണമെന്നും…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ രണ്ടംഗ പ്രത്യേക ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. സമ്പൂർണ്ണ…
ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20 പേരുടെ മൊഴികൾ ​ഗൗരവമുള്ളത്; പ്രത്യേക അന്വേഷണ സംഘം, മൊഴിയെടുക്കൽ ഉടൻ

ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20 പേരുടെ മൊഴികൾ ​ഗൗരവമുള്ളത്; പ്രത്യേക അന്വേഷണ സംഘം, മൊഴിയെടുക്കൽ ഉടൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. ഭൂരിഭാഗം പേരെയും 10 ദിവസത്തിനകം നേരിട്ടു ബന്ധപ്പെടാനാണ് പ്രത്യേക സംഘത്തിന്‍റെ (എസ്ഐടി) തീരുമാനം. ഇന്നലെ ചേർന്ന എസ്ഐടി യോഗത്തിലാണ് തീരുമാനം. പോലീസ് ആസ്ഥാനത്ത് ക്രൈംബ്രാഞ്ച് മേധാവിയും…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി നിര്‍മാതാക്കളുടെ സംഘടനയിലും തര്‍ക്കം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി നിര്‍മാതാക്കളുടെ സംഘടനയിലും തര്‍ക്കം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി നിർമ്മാതാകളുടെ അസോസിയേഷനില്‍ തർക്കം. നിർമ്മാതാക്കളായ സാന്ദ്ര തോമസും ഷീലാ കുര്യനും അസോസിയേഷൻ സെക്രട്ടറിയ്ക്ക് കത്ത് അയച്ചു. വനിതാ നിർമ്മാതാകളുടെ യോഗം വിളിച്ച്‌ ചേർത്തത് പ്രഹസനമാണെന്നും ഹേമകമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക് അയച്ച കത്ത് ചർച്ചകള്‍…