എം എം ലോറന്‍സിന്റെ മൃതദേഹം പഠനത്തിന്; മകള്‍ നല്‍കിയ ഹര്‍ജി തള്ളി

എം എം ലോറന്‍സിന്റെ മൃതദേഹം പഠനത്തിന്; മകള്‍ നല്‍കിയ ഹര്‍ജി തള്ളി

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്‍റെ മൃതദേഹം മെഡിക്കല്‍ വിദ്യാർഥികൾക്ക് പഠനാവശ്യത്തിന് കൈമാറാമെന്ന് ഹൈക്കോടതി. ഇതിനെതിരെ മകള്‍ ആശ ലോറൻസ് നല്‍കിയ ഹർജി തള്ളിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്. ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് തീരുമാനം.…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

കൊച്ചി: ഹേമ കമ്മിറ്റിക്കു മുമ്പാകെ വന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. ഹേമ കമ്മറ്റി റിപ്പോർട്ടില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.…
കുട്ടികളുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നതാ പ്രദർശനവും പോക്‌സോ കുറ്റം-ഹൈക്കോടതി

കുട്ടികളുടെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നതാ പ്രദർശനവും പോക്‌സോ കുറ്റം-ഹൈക്കോടതി

കൊച്ചി: ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് കുട്ടി കാണാനിടയാകുന്നത്  ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ഇത്തരം പ്രവൃത്തികൾ പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. അമ്മയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ചോദ്യംചെയ്ത പ്രായപൂർത്തിയാകാത്ത മകനെ പ്രതികൾ മർദിച്ച കേസിലാണു കോടതിയുടെ ഉത്തരവ്. കേസ്…
വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫിന് അനുമതി; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫിന് അനുമതി; സർക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

ബെംഗളൂരു: മുസ്ലിം വിഭാഗത്തിലുള്ളവർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖഫിന് അനുമതി നൽകിയ ഉത്തരവിൽ സർക്കാരിനെതിരെ നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. വഖഫ് ബോർഡിന്റെ നിയമ ഭേദഗതിയിൽ മാറ്റം വരുത്തിയാണ് വിവാഹ അനുമതി നൽകാൻ സർക്കാർ അംഗീകാരം നൽകിയത്. എന്നാൽ ഇക്കാര്യം നിയമം…
മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് ഹൈക്കോടതി

മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് കർണാടക ഹൈക്കോടതി. മുസ്ലിം പള്ളിക്കകത്ത് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതിന് രണ്ട് പേർക്കെതിരായ ക്രിമിനൽ നടപടികൾ ഹൈക്കോടതി റദ്ദാക്കി. ഇത്തരത്തിലൊരു പ്രവൃത്തി ഒരു വിഭാഗത്തിൻ്റെയും മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടില്ല എന്ന് കോടതി നിരീക്ഷിച്ചു.…
ഷിബിന്‍ വധക്കേസ്; ആറ് പ്രതികള്‍ക്കും ജീവപര്യന്തം

ഷിബിന്‍ വധക്കേസ്; ആറ് പ്രതികള്‍ക്കും ജീവപര്യന്തം

കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു. ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്കുള്ള ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. പ്രതികളുടേത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി…
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡില്‍ അതിജീവിതയുടെ ഉപഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡില്‍ അതിജീവിതയുടെ ഉപഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റീസ് സി.എസ്.ഡയസാണ് ഹര്‍ജി പരിഗണിച്ചത്. മെമ്മറി കാര്‍ഡ് അനധികൃതമായി…
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ തിങ്കളാഴ്ച വിധി

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ തിങ്കളാഴ്ച വിധി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉപഹരജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ജഡ്ജിയുടെ റിപ്പോർട്ട് റദ്ദാക്കി ഉന്നത പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നാണ് നടിയുടെ ആവശ്യം. അന്വേഷണത്തിന് കോടതി മേല്‍നോട്ടമുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി…
ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ്; നടപടികളുമായി ദേവസ്വത്തിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ്; നടപടികളുമായി ദേവസ്വത്തിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പുമായി ദേവസ്വം ബോര്‍ഡിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. മേല്‍ശാന്തിയാകാനുള്ള പ്രവൃത്തിപരിചയം സംബന്ധിച്ച തർക്കമുള്ള രണ്ട് അപേക്ഷകരുടെ പേര് ഉള്‍പ്പെടുത്തി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ നറുക്കെടുപ്പില്‍ ഇവരുടെ പേരുകള്‍…
വയനാട് ഉരുള്‍പൊട്ടല്‍: സര്‍ക്കാര്‍ തയാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് ഹൈക്കോടതി

വയനാട് ഉരുള്‍പൊട്ടല്‍: സര്‍ക്കാര്‍ തയാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിന് നല്‍കിയത്. ചിലവഴിച്ച തുകയെന്ന പേരില്‍ വ്യാപക പ്രചരണമുണ്ടായെന്ന് സർക്കാർ…