ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ കോടതി റിമാൻഡ് ചെയ്തു. ജൂൺ 24 വരെയാണ് റിമാൻഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡി അപേക്ഷ നൽകാതിരുന്ന സാഹചര്യത്തിലാണ് പ്രജ്വൽ രേവണ്ണയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ…
എൻഡിഎ സർക്കാരിൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കർണാടക ബിജെപിയും

എൻഡിഎ സർക്കാരിൽ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കർണാടക ബിജെപിയും

ബെംഗളൂരു: കർണാടകയിൽ നിന്ന് എൻഡിഎ സഖ്യകക്ഷിയായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിട്ട ജെഡിഎസ് മന്ത്രിസ്ഥാനത്തിന്റെ പ്രതീക്ഷയിലാണ്. കൃഷിവകുപ്പ് കൈകാര്യം ചെയ്യാൻ അവസരം ലഭിക്കുമെന്നാണ് കേന്ദ്ര മന്ത്രിസഭയിൽ ഇടമുറപ്പിച്ച മാണ്ഡ്യ എംപി എച്ച് ഡി കുമാരസ്വാമിയും പാർട്ടിയും പ്രതീക്ഷിക്കുന്നത്. കാവേരി തീരത്തെ വൊക്കലിഗ ബെൽറ്റിലാണ്…
അഴിമതിയാരോപണം; മന്ത്രി നാഗേന്ദ്രയുടെ രാജി ഗവർണർ സ്വീകരിച്ചു

അഴിമതിയാരോപണം; മന്ത്രി നാഗേന്ദ്രയുടെ രാജി ഗവർണർ സ്വീകരിച്ചു

ബെംഗളൂരു: പട്ടികവർഗ ക്ഷേമ മന്ത്രി ബി നാഗേന്ദ്ര നൽകിയ രാജി കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് സ്വീകരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള മഹർഷി വാൽമീകി കോർപ്പറേഷനിൽ നിന്ന് അനധികൃതമായി പണം കൈമാറ്റം ചെയ്തെന്ന ആരോപണത്തെ തുടർന്ന് നാഗേന്ദ്ര വ്യാഴാഴ്ചയാണ് രാജിവച്ചത്. രാജി സ്വീകരിക്കാൻ…
ബെംഗളൂരുവിലെ ആദ്യ വനിത എംപി സ്ഥാനത്തേക്ക് ശോഭ കരന്ദ്ലജേ

ബെംഗളൂരുവിലെ ആദ്യ വനിത എംപി സ്ഥാനത്തേക്ക് ശോഭ കരന്ദ്ലജേ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നുള്ള ആദ്യ വനിത എംപി സ്ഥാനത്തേക്ക് ബിജെപി നേതാവ് ശോഭ കരന്ദ്ലജേ. ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി എം. വി. രാജീവ് ഗൗഡയെ പരാജയപ്പെടുത്തിയതോടെയാണ് ശോഭയ്ക്ക് ഇത്തരമൊരു നേട്ടം ലഭിച്ചിരിക്കുന്നത്. 2,59,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബെംഗളൂരുവിലെ…
കർണാടകയിൽ 28ൽ 19 സീറ്റുകൾ നിലനിർത്തി എൻഡിഎ; ഒമ്പത് സീറ്റുകളിലേക്ക് ഉയർന്ന് കോൺഗ്രസ്

കർണാടകയിൽ 28ൽ 19 സീറ്റുകൾ നിലനിർത്തി എൻഡിഎ; ഒമ്പത് സീറ്റുകളിലേക്ക് ഉയർന്ന് കോൺഗ്രസ്

ബെംഗളൂരു: കർണാടകയിൽ ബിജെപി - ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷ വിജയം. സംസ്ഥാനത്തെ 28 മണ്ഡലങ്ങളിൽ 17 സീറ്റുകൾ ബിജെപിയും രണ്ട് സീറ്റുകൾ സഖ്യകക്ഷിയായ ജെഡിഎസും ഒമ്പത് സീറ്റുകൾ ഭരണ കക്ഷിയായ കോൺഗ്രസും നേടി. 2019 ലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയാൽ ഇത്തവണ…
ബെംഗളൂരു റൂറൽ പിടിച്ചെടുത്ത് എൻഡിഎ; മഞ്ജുനാഥിന്റെ വിജയം വൻ ഭൂരിപക്ഷത്തിൽ

ബെംഗളൂരു റൂറൽ പിടിച്ചെടുത്ത് എൻഡിഎ; മഞ്ജുനാഥിന്റെ വിജയം വൻ ഭൂരിപക്ഷത്തിൽ

ബെംഗളൂരു: ബെംഗളൂരു റൂറൽ ലോക്‌സഭാ സീറ്റിൽ വൻ വിജയം നേടി എൻഡിഎ സ്ഥാനാർഥി ഡോ. സി. എൻ. മഞ്ജുനാഥ്. മണ്ഡലത്തിലെ നിലവിലെ കോൺഗ്രസ് എംപി ഡി.കെ. സുരേഷ് കുമാറിനെതിരെ 2,68,094 വോട്ടുകൾക്കാണ് ഹൃദ്രോഗ വിദഗ്ധൻ കൂടിയായ ഡോ.മഞ്ജുനാഥ് വിജയിച്ചത്. മഞ്ജുനാഥിന് 10,75,553…
കർണാടകയിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്ന് എച്ച്. ഡി. കുമാരസ്വാമി

കർണാടകയിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചുവെന്ന് എച്ച്. ഡി. കുമാരസ്വാമി

ബെംഗളൂരു: കർണാടകയിൽ പ്രതീക്ഷിച്ച വിജയം എൻഡിഎക്ക് ലഭിച്ചെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച്. ഡി. കുമാരസ്വാമി. മാണ്ഡ്യയിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷിച്ച ഫലങ്ങൾ ലഭിച്ചുവെന്നും കർണാടകയിൽ ജെഡിഎസ് ഇപ്പോഴും  സജീവമാണെന്ന് ജനങ്ങൾ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഹാസൻ…
കർണാടക; വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്, 17 സീറ്റുകളിൽ ലീഡുമായി ബിജെപി, 9 സീറ്റിൽ മുന്നേറി കോൺഗ്രസ്

കർണാടക; വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്, 17 സീറ്റുകളിൽ ലീഡുമായി ബിജെപി, 9 സീറ്റിൽ മുന്നേറി കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്ത് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ വിജയം ഉറപ്പാക്കി ബിജെപി. ബിജെപി-ജെഡിഎസ് സഖ്യം ഇതുവരെ 28 ലോക്‌സഭാ സീറ്റുകളിൽ 7 എണ്ണത്തിൽ വിജയം ഉറപ്പിച്ചിട്ടുണ്ട്. 2019ലെ തിരഞ്ഞെടുപ്പിനെക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ഇത്തവണ കോൺഗ്രസ് കാഴ്ചവെച്ചിട്ടുള്ളത്. മിക്ക സീറ്റുകളിലും കോൺഗ്രസ് - ബിജെപി…
പ്രജ്വൽ രേവണ്ണയ്ക്ക് തോൽവി; ഹാസനിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വിജയം

പ്രജ്വൽ രേവണ്ണയ്ക്ക് തോൽവി; ഹാസനിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വിജയം

ബെംഗളൂരു: ഹാസൻ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയ്ക്ക് തോൽവി. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. പ്രജ്വൽ നേരിടുന്ന ലൈംഗികാതിക്രമ…
വോട്ടെണ്ണൽ; കർണാടകയിൽ കനത്ത സുരക്ഷ

വോട്ടെണ്ണൽ; കർണാടകയിൽ കനത്ത സുരക്ഷ

ബെംഗളൂരു: കർണാടകയിലെ 28 ലോക്സഭ മണ്ഡലങ്ങളിലെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സംസ്ഥാനത്ത് വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. വോട്ടെണ്ണലിനായി സംസ്ഥാനത്തെ 29 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ബെംഗളൂരു ഉൾപ്പെടെയുള്ള 14 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26നും…