മലിനജലം കുടിച്ച് ഒരു മരണം; 12 പേർ ആശുപത്രിയിൽ

മലിനജലം കുടിച്ച് ഒരു മരണം; 12 പേർ ആശുപത്രിയിൽ

ബെംഗളൂരു: മലിനജലം കുടിച്ച് ഒരാൾ മരിച്ചു. മൈസൂരു സാലിഗ്രാമ താലൂക്കിലെ ബേട്ടഹള്ളി ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 65 കാരനായ ഗോവിന്ദ ഗൗഡയാണ് കൊല്ലപ്പെട്ടത്. വയറിളക്കവും, ഛർദിയും അനുഭവപ്പെട്ടവരെ സാലിഗ്രാമയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലാണ്…
ഗണേശ വിഗ്രഹത്തോടൊപ്പം അബദ്ധത്തിൽ നാല് ലക്ഷം രൂപയുടെ സ്വർണമാല നിമജ്ജനം ചെയ്ത് ദമ്പതികൾ; പോലീസിന്റെ സഹായത്തോടെ വീണ്ടെടുത്തു

ഗണേശ വിഗ്രഹത്തോടൊപ്പം അബദ്ധത്തിൽ നാല് ലക്ഷം രൂപയുടെ സ്വർണമാല നിമജ്ജനം ചെയ്ത് ദമ്പതികൾ; പോലീസിന്റെ സഹായത്തോടെ വീണ്ടെടുത്തു

ബെംഗളൂരു: ഗണേശ വിഗ്രഹത്തോടൊപ്പം സ്വർണമാലയും അബദ്ധത്തിൽ ഒഴുക്കി ദമ്പതികൾ. ബെംഗളൂരുവിൽ ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെയാണ് സംഭവം. മൊബൈൽ ടാങ്കിലേക്കാണ് വിഗ്രഹത്തിനൊപ്പം നാല് ലക്ഷം രൂപ വിലവരുന്ന സ്വർണ മാലയും നിമജ്ജനം ചെയ്തത്. ദാസറഹള്ളിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഗോവിന്ദരാജ് നഗറിലെ സ്വകാര്യ…
സർവീസ് മോശമെന്ന് ആരോപണം; ഒല ഓഫിസിന് തീയിട്ട യുവാവ് പിടിയിൽ

സർവീസ് മോശമെന്ന് ആരോപണം; ഒല ഓഫിസിന് തീയിട്ട യുവാവ് പിടിയിൽ

ബെംഗളൂരു: സർവീസ് മോശമെന്ന് ചൂണ്ടിക്കാട്ടി യുവാവ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീയിട്ടു. കലബുർഗിയിലാണ് സംഭവം. സംഭവത്തില്‍ കലബുർഗി സ്വദേശി മുഹമ്മദ് നദീമിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. പുതുതായി വാങ്ങിയ സ്‌കൂട്ടറിന്റെ സര്‍വീസ് സംബന്ധിച്ച പരാതിയില്‍ പരിഹാരം കാണത്തതില്‍ ക്ഷുഭിതനായാണ് യുവാവ്…
അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് 15 മുതൽ പിഴ ചുമത്തും

അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് 15 മുതൽ പിഴ ചുമത്തും

ബെംഗളൂരു: അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ (എച്ച്എസ്ആർപി) ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് സെപ്റ്റംബർ 15ന് ശേഷം പിഴ ചുമത്തും. 500 രൂപയാണ് വാഹന ഉടമകൾക്ക് പിഴ ചുമത്തുക. നേരത്തെ വാഹനങ്ങൾക്ക് എച്ച്എസ്ആർപി നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കാനുള്ള സമയപരിധി സെപ്റ്റംബർ 15 വരെ ഗതാഗത വകുപ്പ്…
പൂനെ – ബെളഗാവി വന്ദേ ഭാരത് 15ന് ഫ്ലാഗ് ഓഫ്‌ ചെയ്യും

പൂനെ – ബെളഗാവി വന്ദേ ഭാരത് 15ന് ഫ്ലാഗ് ഓഫ്‌ ചെയ്യും

ബെംഗളൂരു: പൂനെ - ഹുബ്ബള്ളി - ബെളഗാവി വന്ദേ ഭാരത് ട്രെയിൻ സെപ്റ്റംബർ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് എംപി ജഗദീഷ് ഷെട്ടാർ പറഞ്ഞു. പൂനെ - ബെളഗാവി റൂട്ടിൽ വന്ദേ ഭാരത് ട്രെയിൻ ആരംഭിക്കണമെന്നും ബെംഗളൂരു-ധാർവാഡ്…
ജിം പരിശീലകനെ ആക്രമിച്ചു; നടൻ ധ്രുവ് സർജയുടെ മാനേജർ പിടിയിൽ

ജിം പരിശീലകനെ ആക്രമിച്ചു; നടൻ ധ്രുവ് സർജയുടെ മാനേജർ പിടിയിൽ

ബെംഗളൂരു: ജിം പരിശീലകനെ ആക്രമിച്ച സംഭവത്തിൽ നടൻ ധ്രുവ് സർജയുടെ മാനേജർ ഉൾപ്പെടെ നാല് പേർ പിടിയിൽ. മാനേജർ അശ്വിൻ, ഡ്രൈവർ നാഗേന്ദ്രൻ, സുബ്ബു, ഹർഷ എന്നിവരാണ് പിടിയിലായത്. നടന്റെ ജിം പരിശീലകനായിരുന്ന പ്രശാന്ത് പൂജാരിയെയാണ് ഇവർ ആക്രമിച്ചത്. ജിം കഴിഞ്ഞ്…
വാൽമീകി കോർപറേഷൻ അഴിമതി; ഇഡി കുറ്റപത്രം സമർപ്പിച്ചു

വാൽമീകി കോർപറേഷൻ അഴിമതി; ഇഡി കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിലാണ് കുറ്റപത്രം നൽകിയത്. ജയിലിൽ കഴിയുന്ന മുൻ മന്ത്രി ബി. നാഗേന്ദ്രയെയാണ് കേസിലെ പ്രധാന പ്രതിയായി ഇഡി കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നത്. ക്രിമിനൽ…
ബെംഗളൂരുവിൽ അടുത്ത ആറ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത ആറ് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത ആറ് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നഗരത്തിലെ താപനില ഉയർന്ന താപനില 30 ഡിഗ്രി സെൽഷ്യസിലും താഴ്ന്നത് 21 ഡിഗ്രി സെൽഷ്യസിലും എത്തുമെന്ന് ഐഎംഡി അറിയിച്ചു. നഗരത്തിൽ…
എപിഎംസി മാർക്കറ്റിന് സമീപം വാതക ചോർച്ച; 45 പേർ ആശുപത്രിയിൽ

എപിഎംസി മാർക്കറ്റിന് സമീപം വാതക ചോർച്ച; 45 പേർ ആശുപത്രിയിൽ

ബെംഗളൂരു: എപിഎംസി മാർക്കറ്റിന് സമീപമുണ്ടായ വാതക ചോർച്ച കാരണം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 45 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രദുർഗയിലെ ഹൊസദുർഗ ടൗണിൽ തിങ്കളാഴ്ചയാണ് സംഭവം. മാർക്കറ്റിന് സമീപത്തെ വാട്ടർ ടാങ്കിൽ ജലശുദ്ധീകരണത്തിനായി കൊണ്ടുവന്ന ക്ലോറിൻ വാതകം ചോർന്നതാണ് അപകട കാരണം. 45…
ഡോക്ടർമാർ മരുന്നിന്റെ കുറിപ്പടി എഴുതുന്നത് കന്നഡയിൽ നിർബന്ധമാക്കണമെന്ന് ആവശ്യം

ഡോക്ടർമാർ മരുന്നിന്റെ കുറിപ്പടി എഴുതുന്നത് കന്നഡയിൽ നിർബന്ധമാക്കണമെന്ന് ആവശ്യം

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ജോലി ചെയ്യുന്ന ഡോക്ടർമാർ മരുന്നിന്റെ കുറിപ്പടി എഴുതുന്നത് കന്നഡയിൽ നിർബന്ധമാക്കണമെന്ന് ആവശ്യം. കന്നഡ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കന്നഡ വികസന അതോറിറ്റി (കെഡിഎ) അംഗങ്ങൾ, ആരോഗ്യ മന്ത്രി…