ട്രാഫിക് പോലീസുകാർക്ക് ഡ്യൂട്ടിയിൽ തൊപ്പി നിർബന്ധമാക്കി

ട്രാഫിക് പോലീസുകാർക്ക് ഡ്യൂട്ടിയിൽ തൊപ്പി നിർബന്ധമാക്കി

ബെംഗളൂരു: ട്രാഫിക് ഡ്യൂട്ടിയിലുള്ള സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും യൂണിഫോം തൊപ്പി നിർബന്ധമാക്കിയതായി ഗതാഗത വകുപ്പ് അറിയിച്ചു. യൂണിഫോമിന്റെ കൂടെ തൊപ്പി ധരിക്കാതെ ഡ്യൂട്ടി ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് വകുപ്പ് വ്യക്തമാക്കി. പോലീസ് തൊപ്പി അവരുടെ യൂണിഫോമിന്റെ ഭാഗമാണ്. എന്നാൽ പലപ്പോഴും…
യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; വാദം കേൾക്കുന്നത് 19ലേക്ക് മാറ്റി

യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; വാദം കേൾക്കുന്നത് 19ലേക്ക് മാറ്റി

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യെദിയൂരപ്പക്കെതിരായ പോക്‌സോ കേസിൽ വാദം കേൾക്കുന്നത് സെപ്റ്റംബർ 19-ലേക്ക് മാറ്റി. തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യെദിയൂരപ്പ സമർപ്പിച്ച ഹർജിയിലാണ് കർണാടക ഹൈക്കോടതിയുടെ തീരുമാനം. യെദിയൂരപ്പയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് കേസ്…
രേണുകസ്വാമി കൊലപാതകം; കൊലപാതകത്തിലെ തന്റെ പങ്ക് സമ്മതിച്ച് നടൻ ദർശൻ

രേണുകസ്വാമി കൊലപാതകം; കൊലപാതകത്തിലെ തന്റെ പങ്ക് സമ്മതിച്ച് നടൻ ദർശൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ തന്റെ പങ്ക് സമ്മതിച്ച് കന്നഡ നടൻ ദർശൻ തോഗുദീപ. പോലീസിന് നൽകിയ മൊഴിയിൽ ഇക്കാര്യം സമ്മതിച്ചതായി കൊലക്കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി. രേണുകസ്വാമിയുടെ നെഞ്ചിലും കഴുത്തിലും തലയിലും അടിച്ചെന്നും നടി പവിത്ര ഗൗഡയോട് ചെരിപ്പുകൊണ്ട് അടിക്കാൻ പോലും…
പാറയുടെ മുകളില്‍ നിന്ന് റീല്‍സ് ചിത്രീകരണം; യുവാവ് അറസ്റ്റില്‍

പാറയുടെ മുകളില്‍ നിന്ന് റീല്‍സ് ചിത്രീകരണം; യുവാവ് അറസ്റ്റില്‍

ബെംഗളൂരു: പാറയുടെ മുകളിൽ നിന്ന് അപകടകരമാകുന്ന വിധം റീൽസ് ചിത്രീകരിച്ച യുവാവ് പിടിയിൽ. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാനാണ് ജീവന്‍ പണയം വച്ച് യുവാവ് റീല്‍സ് ഷൂട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. ദിവസങ്ങള്‍ക്ക് മുമ്പാണ് വീഡിയോ സാമൂഹിക…
കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 12 വയസ്സുകാരിയായ സിദ്ധു, കുട്ടിയുടെ രണ്ട് ബന്ധുക്കൾ, കാർ ഡ്രൈവർ യോഗേഷ്, നാഗരാജ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഗൗരി-ഗണേശ ഉത്സവങ്ങൾക്കായി പാവഗഡ താലൂക്കിലെ യെറ്റിനഹൽ സന്ദർശിച്ച…
പെൺഭ്രൂണഹത്യ; ആശുപത്രി ജീവനക്കാരായ മൂന്ന് പേർ അറസ്റ്റിൽ

പെൺഭ്രൂണഹത്യ; ആശുപത്രി ജീവനക്കാരായ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: അനധികൃത ലിംഗനിർണായവും പെൺഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രി ജീവനക്കാരായ മൂന്ന് പേർ പിടിയിൽ. മാണ്ഡ്യ ബന്നൂർ സ്വദേശി രാമകൃഷ്ണ, ഗുരു, മൈസൂരു സ്വദേശി സോമശേഖർ എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് 12 ഓളം നേരത്തെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ്…
പരിശീലനത്തിനിടെ രണ്ട് സൈനികർ ബോട്ട് മറിഞ്ഞ് മുങ്ങിമരിച്ചു

പരിശീലനത്തിനിടെ രണ്ട് സൈനികർ ബോട്ട് മറിഞ്ഞ് മുങ്ങിമരിച്ചു

ബെംഗളൂരു: പരിശീലനത്തിനിടെ രണ്ട് സൈനികർ ബോട്ട് മറിഞ്ഞ് മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ തില്ലാരി നദി മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം. ബെളഗാവി ജെഎൽ വിംഗ് കമാൻഡോ ട്രെയിനിംഗ് സെൻ്ററിൽ ഇൻസ്ട്രക്ടർമാരായി സേവനമനുഷ്ഠിക്കുന്ന രാജസ്ഥാൻ സ്വദേശി വിജയകുമാർ ദിനാവൽ (28), പശ്ചിമ ബംഗാളിൽ നിന്നുള്ള ദിവാകർ റോയ്…
കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമോഗ എന്നീ ജില്ലകളിൽ അടുത്ത നാല് ദിവസത്തേക്ക് ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് ഒരു മരണം

നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് ഒരു മരണം

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് ഒരാൾ മരിച്ചു. ബണ്ട്വാൾ തലപ്പാടിയിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മംഗളൂരുവിലെ അനീഷ് കൃഷ്ണയുടെ ഭാര്യ മാനസയാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അനീഷ് കൃഷ്ണയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പാണ്…
സിനിമ മേഖലയിലെ അതിക്രമങ്ങൾ; കലാകാരൻമാരുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്

സിനിമ മേഖലയിലെ അതിക്രമങ്ങൾ; കലാകാരൻമാരുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്

ബെംഗളൂരു: കന്നഡ സിനിമ മേഖലയിൽ താരങ്ങൾ നേരിടുന്ന അതിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി കലാകാരൻമാരുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി). സെപ്‌റ്റംബർ 16-ന് സിനിമാ മേഖലയിലുള്ളവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് കെഎഫ്‌സിസി അറിയിച്ചു. കലാകാരന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗം ചേരണമെന്ന്…