അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഡി. കെ. ശിവകുമാറിനെതിരായ ഹർജി തള്ളി കോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ഡി. കെ. ശിവകുമാറിനെതിരായ ഹർജി തള്ളി കോടതി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന് ആശ്വാസം. അന്വേഷണം തുടരാൻ അനുമതി വേണമെന്ന സിബിഐ ഹർജി കർണാടക ഹൈക്കോടതി തള്ളി. ശിവകുമാറിനെതിരെ അന്വേഷണം തുടരാനുള്ള അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചതിനെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. 2013നും 2018നും…
തട്ടിക്കൊണ്ടുപോകൽ കേസ്; എച്ച്. ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

തട്ടിക്കൊണ്ടുപോകൽ കേസ്; എച്ച്. ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

ബെംഗളൂരു: ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുൻ മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്. ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി. പ്രത്യേകാന്വേഷണസംഘമാണ് രേവണ്ണയുടെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. എന്നാൽ ജാമ്യം നിരസിക്കാനുള്ള കുറ്റം രേവണ്ണ ചെയ്തതായി തെളിയിക്കാൻ…
ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. ചിത്രദുർഗ ചള്ളകെരെ താലൂക്കിലെ യദലഗട്ടെ ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. ബി.എസ്.സിദ്ധേശപ്പ (57) ആണ് മരിച്ചത്. ചള്ളകെരെ സർക്കാർ സ്കൂൾ അധ്യാപകനാണ് സിദ്ധേശപ്പ. ക്ലാസിൽ പഠിപ്പിക്കുന്നതിനിടെ ക്ലാസിൽ പഠിപ്പിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് സ്‌കൂളിൽ കുഴഞ്ഞു…
ട്രക്കും ചരക്ക് വാഹനവും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രക്കും ചരക്ക് വാഹനവും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 18 പേർക്ക് പരുക്ക്

ബെംഗളൂരു: ട്രക്കും ചരക്ക് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബുധനാഴ്ച രാവിലെയോടെ ധാർവാഡ് കലഘടഗി പോലീസ് പരിധിയിലെ ടാഡാസ് ക്രോസിന് സമീപമായിരുന്നു സംഭവം. അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും 18 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കലഘടഗി താലൂക്കിലെ ജിന്നൂർ…
കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു മധ്യവയസ്കൻ മരിച്ചു. ഹാസൻ ബേലൂർ ജെ സുരപുര ഗ്രാമത്തിലെ മല്ലികാർജുൻ (58) ആണ് മരിച്ചത്. ഓഗസ്റ്റ് 13-നാണ് മല്ലികാർജുനയെ കാട്ടാന ആക്രമിച്ചത്. മോട്ടോർ ബൈക്കിൽ വളം ചാക്കുമായി സുരപുരയിലെ കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു…
ഗണേശോത്സവം; പ്ലാസ്റ്റർ ഓഫ് പാരിസ് ഗണേശ പ്രതിമകൾക്ക് നിരോധനം

ഗണേശോത്സവം; പ്ലാസ്റ്റർ ഓഫ് പാരിസ് ഗണേശ പ്രതിമകൾക്ക് നിരോധനം

ബെംഗളൂരു: ഗണേശോത്സവം പ്രമാണിച്ച് പ്ലാസ്റ്റർ ഓഫ് പാരീസ് ഗണേശ പ്രതിമകൾക്ക് നിരോധനം ഏർപ്പെടുത്തി കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി). പ്ലാസ്റ്റർ ഓഫ് പാരീസിൽ (പിഒപി) നിന്നും മറ്റ് ദോഷകരമായ രാസവസ്തുക്കളിൽ നിന്നുമുള്ള ഗണേശ വിഗ്രഹങ്ങളുടെ നിർമ്മാണവും വിൽപനയും സംസ്കരണവും…
മയക്കുമരുന്ന് വിൽപന; രണ്ട് മലയാളികൾ പിടിയിൽ

മയക്കുമരുന്ന് വിൽപന; രണ്ട് മലയാളികൾ പിടിയിൽ

ബെംഗളൂരു: മയക്കുമരുന്ന് വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് മംഗളൂരുവിൽ രണ്ട് പേർ പിടിയിൽ. കാസർകോട് മഞ്ചേശ്വരം സ്വദേശികളായ അബ്ദുൽ സലാം എന്ന സലാം (30), സൂരജ് റായ് എന്ന അങ്കി (26) എന്നിവരെയാണ് സിറ്റി സിസിബി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും…
രേണുകസ്വാമി കൊലക്കേസ്; ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശന്റെയും മറ്റ്‌ 16 പേരുടെയും കസ്റ്റഡി കാലാവധി നീട്ടി. ബെംഗളൂരുവിലെ പ്രത്യേക കോടതി സെപ്റ്റംബർ ഒമ്പത് വരെയാണ് കസ്റ്റഡി നീട്ടിയത്. ദർശനും പവിത്രയുമുൾപ്പെടെ 17 പ്രതികളേയും ബെംഗളൂരു, തുമകുരു ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസ്…
ബെംഗളൂരു വിമാനത്താവളത്തില്‍ സുരക്ഷ ജീവനക്കാരനെ  കുത്തിക്കൊന്നു

ബെംഗളൂരു വിമാനത്താവളത്തില്‍ സുരക്ഷ ജീവനക്കാരനെ കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരനെ കുത്തിക്കൊന്നു. രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രമേഷിനെ എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. ദേവനഹള്ളിയിലെ ടെർമിനൽ ഒന്നിന് സമീപത്താണ് സംഭവമുണ്ടായത്. ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ്…
പ്രഭാത സവാരിക്കിറങ്ങിയ 76-കാരി തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചു

പ്രഭാത സവാരിക്കിറങ്ങിയ 76-കാരി തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പ്രഭാത സവാരിക്കിറങ്ങിയ 76-കാരി തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചു. ജാലഹള്ളിയിൽ താമസിക്കുന്ന സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന രാജ്ദുലാരി സിൻഹയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.30 ഓടെ ജാലഹള്ളിയിലെ എയർഫോഴ്‌സ് ഈസ്റ്റ്‌ റസിഡൻഷ്യൽ ക്യാമ്പിലെ കളിസ്ഥലത്ത് വെച്ചാണ് തെരുവുനായകൾ കൂട്ടത്തോടെ രാജ്ദുലാരിയെ…