നിക്ഷേപതട്ടിപ്പ്; യുവതി ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

നിക്ഷേപതട്ടിപ്പ്; യുവതി ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ ഏഴ് പേർ പിടിയിൽ. ചന്നരായപട്ടണ സ്വദേശിനി കൽപന (47), സുഹൃത്തുക്കളായ ആറു പേർ എന്നിവരാണ് അറസ്റ്റിലായത്. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയാണ് പ്രതികൾ പലരിൽ നിന്നുമായും തട്ടിയെടുത്തത്. മൾട്ടി ലെവൽ…
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; 75 സ്വകാര്യ നഴ്‌സിംഗ് കോളേജുകളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; 75 സ്വകാര്യ നഴ്‌സിംഗ് കോളേജുകളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 75 സ്വകാര്യ നഴ്‌സിംഗ് കോളേജുകളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (ആർജിയുഎച്ച്എസ്). 2024-25 അധ്യയന വർഷത്തിൽ ഈ കോളേജുകൾക്ക് പുതിയ വിദ്യാർഥികളെ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിലേക്ക്…
ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ബെളഗാവി – ഹുബ്ബള്ളി ട്രെയിൻ സർവീസുകൾ റദ്ദാക്കി

ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ബെളഗാവി – ഹുബ്ബള്ളി ട്രെയിൻ സർവീസുകൾ റദ്ദാക്കി

ബെംഗളൂരു: ബെളഗാവി - ഹുബ്ബള്ളി പാസഞ്ചർ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. വെള്ളിയാഴ്ച ദുദ്‌സാഗറിനും സൊനാലിമിനും ഇടയിൽ കൽക്കരി കയറ്റിക്കൊണ്ടു പോകുകയായിരുന്ന ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തിൽ ട്രെയിനിന്റെ ഒരു ബോഗി…
ലൈംഗികാതിക്രമം; പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ നീട്ടി

ലൈംഗികാതിക്രമം; പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ നീട്ടി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യഹർജി നീട്ടി. ഹർജിയിൽ 29ന് വാദം കേൾക്കുമെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. സർക്കാരിന് എതിർവാദം സമർപ്പിക്കാനുള്ള സമയം അനുവദിച്ചാണ് ജസ്റ്റിസ് എം.നാഗപ്രസന്ന വാദം കേൾക്കുന്നത് നീട്ടിയത്. ബെംഗളൂരുവിലെ…
ബെംഗളൂരു – മംഗളൂരു റൂട്ടിൽ ട്രെയിൻ സർവീസ് പുനസ്ഥാപിച്ചു

ബെംഗളൂരു – മംഗളൂരു റൂട്ടിൽ ട്രെയിൻ സർവീസ് പുനസ്ഥാപിച്ചു

ബെംഗളൂരു: ബെംഗളൂരു - മംഗളൂരു റൂട്ടിൽ മണ്ണിടിച്ചിൽ കാരണം റദ്ദാക്കിയ ട്രെയിൻ സർവീസുകൾ പുനസ്ഥാപിച്ചു. പശ്ചിമഘട്ട മേഖലയിലെ സക്ലേഷ്പുർ - സുബ്രഹ്മണ്യ റോഡ് ഘാട്ട് സെക്ഷനിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നാണ് ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നത്. സക്ലേഷ്പുർ - സുബ്രഹ്മണ്യ റോഡിലെ…
ഇഡിക്കെതിരെ പ്രതിഷേധം; സിദ്ധരാമയ്യക്കും, ഡി. കെ. ശിവകുമാറിനും കോടതി നോട്ടീസ്

ഇഡിക്കെതിരെ പ്രതിഷേധം; സിദ്ധരാമയ്യക്കും, ഡി. കെ. ശിവകുമാറിനും കോടതി നോട്ടീസ്

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനും കോടതി നോട്ടീസ് അയച്ചു. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് നടപടി. ഓഗസ്റ്റ് 29ന് മുമ്പ് ഇരുവരും കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും അന്വേഷണം നേരിടണമെന്നും നോട്ടീസിൽ വ്യക്തമാക്കി. 2022ൽ…
വിവാഹത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

വിവാഹത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

ബെംഗളൂരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഭാര്യയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. കോലാർ ഗോൾഡ് ഫീൽഡ് താലൂക്കിലാണ് സംഭവം നടന്നത്. 19 കാരിയായ ലിഖിതയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നവീൻ(27) ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ചംബരസനഹള്ളി ഗ്രാമത്തിൽ ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് യുവതി…
ചെന്നൈ – ബെംഗളൂരു എക്സ്പ്രസ് വേ അടുത്ത വർഷത്തോടെ തുറക്കും

ചെന്നൈ – ബെംഗളൂരു എക്സ്പ്രസ് വേ അടുത്ത വർഷത്തോടെ തുറക്കും

ബെംഗളൂരു: ചെന്നൈ - ബെംഗളൂരു എക്സ്പ്രസ് വേ അടുത്ത വർഷം ഡിസംബറോടെ തുറക്കും. മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന പാതയാണിത്. കർണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലൂടെ 260 കിലോമീറ്റർ ദൂരത്തിലാണ് നാലുവരിപ്പാത കടന്നുപോകുക. ആദ്യഘട്ടത്തിൽ എട്ടുവരിപ്പാതയായി തീരുമാനിച്ച പദ്ധതി…
ഷിരാഡി ഘട്ടിൽ വാഹനഗതാഗതം പുനസ്ഥാപിച്ചു

ഷിരാഡി ഘട്ടിൽ വാഹനഗതാഗതം പുനസ്ഥാപിച്ചു

ബെംഗളൂരു: ഷിരാഡി ഘട്ടിൽ വാഹനഗതാഗതം പുനസ്ഥാപിച്ചു. ഹാസനും മംഗളൂരുവിനും ഇടയിലുള്ള ഷിരാഡി ഘട്ട് വഴി ദേശീയ പാത 75-ൽ ഇനിമുതൽ എല്ലാ വാഹനങ്ങൾക്കും 24 മണിക്കൂറും സഞ്ചരിക്കാൻ സാധിക്കുമെന്ന് ഹാസൻ ജില്ലാ ഭരണകൂടം അറിയിച്ചു. പാതയിൽ തുടർച്ചയായുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കഴിഞ്ഞ…
ഫാക്ടറിയിൽ തീപിടുത്തം; ജീവനക്കാരൻ വെന്തുമരിച്ചു, ഏഴ് പേർക്ക് പൊള്ളലേറ്റു

ഫാക്ടറിയിൽ തീപിടുത്തം; ജീവനക്കാരൻ വെന്തുമരിച്ചു, ഏഴ് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ ജീവനക്കാരൻ വെന്തുമരിച്ചു. ഏഴ് തൊഴിലാളികൾക്ക് പൊള്ളലേറ്റു. ബെളഗാവിയിലെ നവേജിൽ പശയും ഇൻസുലേഷൻ ടേപ്പുകളും നിർമ്മിക്കുന്ന സ്നേഹ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. യെല്ലപ്പയാണ് (20) മരിച്ചത്. പൊള്ളലേറ്റ്‌ ഏഴ് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങളും എസ്ഡിആർഎഫ്…