40 ശതമാനത്തിൽ താഴെ വൈകല്യമുള്ളവർക്കും വികലാംഗ സർട്ടിഫിക്കറ്റ് ലഭ്യമാക്കും

40 ശതമാനത്തിൽ താഴെ വൈകല്യമുള്ളവർക്കും വികലാംഗ സർട്ടിഫിക്കറ്റ് ലഭ്യമാക്കും

ബെംഗളൂരു: സംസ്ഥാനത്ത് 40 ശതമാനത്തിൽ താഴെ വൈകല്യമുള്ളവർക്കും ഇനി വികലാംഗ യോഗ്യതാ സർട്ടിഫിക്കറ്റ് ലഭിക്കും. 40 ശതമാനത്തിൽ താഴെ വൈകല്യമുള്ള വ്യക്തികൾക്ക് വികലാംഗ സർട്ടിഫിക്കറ്റുകളും യുണീക്ക് ഡിസെബിലിറ്റി ഐഡൻ്റിറ്റി (യുഡിഐഡി) കാർഡുകളും നൽകാൻ ആരോഗ്യവകുപ്പ് മെഡിക്കൽ അധികാരികൾക്ക് നിർദേശം നൽകി. വികലാംഗ…
ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് ആറ് വരെ റദ്ദാക്കി

ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് ആറ് വരെ റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരു - മംഗളൂരു റൂട്ടിലെ മുഴുവൻ ട്രെയിൻ സർവീസുകളും ഓഗസ്റ്റ് ആറ് വരെ റദ്ദാക്കിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ). നേരത്തെ ഓഗസ്റ്റ് നാല് വരെയായിരുന്നു സർവീസുകൾ റദ്ദാക്കിയിരുന്നത്. എന്നാൽ ട്രാക്ക് പുനസ്ഥാപിക്കൽ ജോലി തീരാൻ സമയമെടുക്കുന്നതിനാലാണ് സർവീസുകൾ ആറ്…
നൈസ് റോഡിൽ വാഹനങ്ങൾക്ക് വേഗപരിധി നിശ്ചയിച്ചു

നൈസ് റോഡിൽ വാഹനങ്ങൾക്ക് വേഗപരിധി നിശ്ചയിച്ചു

ബെംഗളൂരു: നന്തി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസസ് (നൈസ്) റോഡിൽ വാഹനങ്ങൾക്ക് വേഗപരിധി നിശ്ചയിച്ച് ബെംഗളൂരു ട്രാഫിക് പോലീസ്. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയുംnഅമിതവേഗതയും കാരണം നിരവധി അപകടങ്ങൾ നടന്നതിനാലാണ് തീരുമാനം. റോഡ് ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് കൂടിയാണ് നടപടിയെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. ഡ്രൈവർ…
ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ബെംഗളൂരു: ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. റായ്ച്ചൂർ സിർവാർ താലൂക്കിലെ കല്ലൂർ ഗ്രാമത്തിലെ ഭീമണ്ണ (60), ഭാര്യ ഈരമ്മ (54), മക്കളായ മല്ലേഷ് (19), പാർവതി (17) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മറ്റൊരു മകൾ മല്ലമ്മ (18) ഗുരുതരാവസ്ഥയിൽ…
അമ്മയുടെ വേർപാടിൽ മനംനൊന്ത് മക്കൾ ജീവനൊടുക്കി

അമ്മയുടെ വേർപാടിൽ മനംനൊന്ത് മക്കൾ ജീവനൊടുക്കി

ബെംഗളൂരു: അമ്മയുടെ വേർപാട് താങ്ങാനാകാതെ മക്കൾ ജീവനൊടുക്കി. ചിക്കബല്ലാപുര സിദ്‌ലഘട്ടയിലെ പ്രേമ നഗറിലെ നവ്യ (25), പ്രഭു (22) എന്നിവരാണ് മരിച്ചത്. നാല് മാസം മുമ്പാണ് ഇവരുടെ അമ്മയായ ലളിതാമ്മ മരണപ്പെട്ടത്. ഇവരുടെ അച്ഛൻ നടരാജ് കൂലിപ്പണിക്കാരനാണ്. അമ്മയുടെ മരണത്തിന് ശേഷം…
വയനാട്ടിലെ ഉരുൾപൊട്ടൽ; അത്ഭുതകരമായി രക്ഷപ്പെട്ട് ഗുണ്ടൽപേട്ട് സ്വദേശി

വയനാട്ടിലെ ഉരുൾപൊട്ടൽ; അത്ഭുതകരമായി രക്ഷപ്പെട്ട് ഗുണ്ടൽപേട്ട് സ്വദേശി

ബെംഗളൂരു: വയനാട് ജില്ലയിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അത്ഭുതകരമായി രക്ഷപ്പെട്ട് ഗുണ്ടൽപേട്ട് സ്വദേശി. ജ്യേഷ്ഠൻ്റെ മരണ ചടങ്ങിൽ പങ്കെടുക്കാൻ ചൂരൽമലയിൽ എത്തിയ ഗുണ്ടൽപേട്ട് താലൂക്കിലെ ത്രയംബകപുര സ്വദേശി സ്വാമി ഷെട്ടിയാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉരുൾപൊട്ടലുണ്ടായപ്പോൾ സ്വാമി ചൂരൽമലയിലുണ്ടായിരുന്നു. പാലം തകർന്ന് വീടുകളിൽ വെള്ളം…
കെഎസ്ആർ അണക്കെട്ട് തുറന്നു; കൊല്ലെഗലിലെ ഒമ്പത് ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം

കെഎസ്ആർ അണക്കെട്ട് തുറന്നു; കൊല്ലെഗലിലെ ഒമ്പത് ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം

ബെംഗളൂരു: കബനി, കൃഷ്ണരാജ സാഗർ (കെആർഎസ്) അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് കൊല്ലേഗൽ താലൂക്കിലെ ഒമ്പത് ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം. ഇവിടെയുള്ള മുഴുവൻ വീടുകളും വെള്ളത്തിനടിയിലായി. മുൻകരുതലിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയതോടെ വൻ…
മഴ; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

മഴ; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ദക്ഷിണ കന്നഡ ജില്ലയിലും, കുടകിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതായി ഐഎംഡി അറിയിച്ചു. ഉഡുപ്പി, ഉത്തര കന്നഡ…
ശക്തമായ മഴ; ഉഡുപ്പിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ; ഉഡുപ്പിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: ഉഡുപ്പിയിൽ അതിശക്തമായ മഴ തുടരുന്നതിനാ ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സർക്കാർ - സ്വകാര്യ അംഗൻവാടികൾക്കും പ്രൈമറി സ്‌കൂളുകൾക്കും ഹൈസ്‌കൂളുകൾക്കും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകൾക്കും അവധി ബാധകമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. എന്നാൽ…
മണ്ണിടിച്ചിൽ; അടച്ചിട്ട അങ്കോള – ഷിരൂർ ദേശീയ പാത ഗതാഗതത്തിനായി തുറന്നു

മണ്ണിടിച്ചിൽ; അടച്ചിട്ട അങ്കോള – ഷിരൂർ ദേശീയ പാത ഗതാഗതത്തിനായി തുറന്നു

ബെംഗളൂരു: മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ദിവസങ്ങളോളം അടച്ചിട്ടിരുന്ന അങ്കോള - ഷ്യർപോർ ദേശീയപാത വാഹനഗതാഗതത്തിനായി തുറന്നു. ജൂലൈ 16നാണ് പാതയിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് മംഗളൂരു-ഗോവ ദേശീയ പാത പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ 11 പേരെ…