അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തിയെന്ന് ആരോപണം; ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ്

അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തിയെന്ന് ആരോപണം; ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ്

ബെംഗളൂരു: മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ കോൺഗ്രസ് മന്ത്രി ബി. നാഗേന്ദ്ര എന്നിവരുടെ പേര് പറയാൻ സർക്കാർ ഉദ്യോഗസ്ഥനെ നിർ​ബന്ധി​പ്പിച്ചെന്ന പരാതിയിൽ രണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. സാമൂഹിക ക്ഷേമ…
തീയറ്ററിന്റെ സുരക്ഷ മതിൽ തകർന്ന് നാല് പേർക്ക് പരുക്ക്

തീയറ്ററിന്റെ സുരക്ഷ മതിൽ തകർന്ന് നാല് പേർക്ക് പരുക്ക്

ബെംഗളൂരു: തീയറ്ററിന്റെ സുരക്ഷ മതിൽ തകർന്ന് നാല് പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെ മൈസൂരു ഒളിമ്പിയ തിയേറ്ററിൻ്റെ പിൻഭാഗത്തെ മതിലാണ് തകർന്നത്. സമീപത്തെ തെരുവ് സാരി കച്ചവടക്കാരുടെ ദേഹത്താണ് മതിൽ തകർന്നുവീണത്. സതീഷ്, തബ്രീസ്, ഹർമൻ, ഷാക്കിബ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ…
ലൈംഗികാതിക്രമ കേസ്; സൂരജ് രേവണ്ണയ്ക്ക് ജാമ്യം

ലൈംഗികാതിക്രമ കേസ്; സൂരജ് രേവണ്ണയ്ക്ക് ജാമ്യം

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയ്ക്ക് ജാമ്യം. അഡീഷണൽ ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റാണ് സൂരജിന് ജാമ്യം അനുവദിച്ചത്. പാർട്ടി പ്രവർത്തകനെ ലൈംഗികമായി ഉപദ്രവിച്ചു എന്ന പരാതിയിലാണ് സൂരജ് രേവണ്ണ അറസ്റ്റിലായത്. ജാമ്യം അനുവദിച്ചെങ്കിലും പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ…
ക്ലാസ് പരീക്ഷ തോൽക്കുമെന്ന് ഭയം; എസ്എസ്എൽസി വിദ്യാർഥി ജീവനൊടുക്കി

ക്ലാസ് പരീക്ഷ തോൽക്കുമെന്ന് ഭയം; എസ്എസ്എൽസി വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു: ക്ലാസ് പരീക്ഷ തോൽക്കുമെന്ന് ഭയം കാരണം എസ്എസ്എൽസി വിദ്യാർഥി ആത്മഹത്യ ചെയ്തു. ചിത്രദുർഗ ഹോളൽകെരെ താലൂക്കിലെ രംഗപുര ഗ്രാമത്തിൽ നിന്നുള്ള പ്രജ്വൽ (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെ വീട്ടിനുള്ളിലാണ് പ്രജ്വലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹോളൽകെരെയിലെ വാഗ്ദേവി സ്കൂളിലെ…
സിയാച്ചിനിൽ ആദ്യ വനിതാ ആർമി ഓഫീസറായി മൈസൂരു സ്വദേശിനിക്ക് നിയമനം

സിയാച്ചിനിൽ ആദ്യ വനിതാ ആർമി ഓഫീസറായി മൈസൂരു സ്വദേശിനിക്ക് നിയമനം

ബെംഗളൂരു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ വനിതാ ഓഫീസറായി നിയമിതയായി മൈസൂരു സ്വദേശിനിയായ ആർമി ക്യാപ്റ്റൻ സി. ടി.സുപ്രീത. മൈസൂരു വല്ലഭായ് നഗറിൽ താമസിക്കുന്ന സുപ്രീത ജെഎസ്എസ് കോളേജിൽ നിന്നാണ് എൽഎൽബി പഠനം പൂർത്തിയാക്കിയത്. ഹുൻസൂർ, എച്ച്‌.ഡി.…
മാളുകൾക്ക് പുതിയ മാർഗനിർദേശം ഉടൻ പുറത്തിറക്കുമെന്ന് ശിവകുമാർ

മാളുകൾക്ക് പുതിയ മാർഗനിർദേശം ഉടൻ പുറത്തിറക്കുമെന്ന് ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ മാളുകൾക്ക് പുതിയ മാർഗനിർദേശം ഉടൻ പുറത്തിറക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. അടുത്തിടെ നഗരത്തിലെ ജിടി വേൾഡ് മാളിൽ വസ്ത്രധാരണത്തിൻ്റെ പേരിൽ കർഷകന് പ്രവേശനം നിഷേധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മാളുകൾക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ…
ഐടി ജീവനക്കാരുടെ തൊഴിൽസമയം ദീർഘിപ്പിക്കൽ; സർക്കാർ തീരുമാനം ഉടനെന്ന് മന്ത്രി

ഐടി ജീവനക്കാരുടെ തൊഴിൽസമയം ദീർഘിപ്പിക്കൽ; സർക്കാർ തീരുമാനം ഉടനെന്ന് മന്ത്രി

ബെംഗളൂരു: ഐടി ജീവനക്കാരുടെ ജോലി സമയം നീട്ടാനുള്ള നിർദേശത്തിൽ സർക്കാർ തീരുമാനം ഉടനെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ്. വിഷയത്തിൽ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രവൃത്തി സമയം നീട്ടണമെന്ന് വ്യവസായ മേഖലയിൽ നിന്നാണ് ആവശ്യമുയർന്നിട്ടുള്ളത്. എന്നാൽ വിഷയത്തിൽ ഐടി…
മണ്ണിടിച്ചിൽ; സിഗ്നല്‍ ലഭിച്ച രണ്ടിടങ്ങളിലും ലോറി കണ്ടെത്താനായില്ല

മണ്ണിടിച്ചിൽ; സിഗ്നല്‍ ലഭിച്ച രണ്ടിടങ്ങളിലും ലോറി കണ്ടെത്താനായില്ല

ഷിരൂരില്‍ സിഗ്നല്‍ ലഭിച്ച രണ്ടിടങ്ങളിലും ലോറി കണ്ടെത്താനായില്ല. മൂന്നാമത്തെ സ്ഥലത്തേക്ക് തിരച്ചില്‍ കേന്ദ്രീകരിക്കുന്നു. മെറ്റര്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച്‌ ലോഹസാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിലും വാഹനം കണ്ടെത്താനായില്ല. നിര്‍ണായകമെന്ന് കരുതിയിരുന്ന രണ്ട് സ്ഥലങ്ങളിലേയും പരിശോധന പൂര്‍ത്തിയായി. ഇപ്പോള്‍ പുഴയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഊര്‍ജിതമായി…
മണ്ണിടിച്ചിൽ; രണ്ടിടങ്ങളില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം

മണ്ണിടിച്ചിൽ; രണ്ടിടങ്ങളില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം

ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിർണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാർ പരിശോധനയില്‍ രണ്ടിടങ്ങളില്‍ കൂടി സിഗ്നല്‍ ലഭിച്ചുവെന്നാണ് പുതിയ വിവരം. സിഗ്നല്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധന നടത്തുകയാണ്.…
കനത്ത മഴ; തീരദേശ കർണാടകയിലെ ജില്ലകളിൽ അഞ്ച് ദിവസത്തേക്ക് യെല്ലോ അലർട്ട്

കനത്ത മഴ; തീരദേശ കർണാടകയിലെ ജില്ലകളിൽ അഞ്ച് ദിവസത്തേക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് തീരാദേശ കർണാടകയിലെ ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീരദേശ ജില്ലകളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി. ഉത്തര…