അർജുൻ്റെ ലോറി പുഴയിലെ മൺകൂനയിലെന്ന് സംശയം; ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ നാളെയെത്തും

അർജുൻ്റെ ലോറി പുഴയിലെ മൺകൂനയിലെന്ന് സംശയം; ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ നാളെയെത്തും

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ലോറി പുഴയിലെ മൺകൂനയിലുള്ളതായി സംശയമുണ്ടെന്ന് റവന്യു മന്ത്രി കൃഷ്ണ ബൈരെഗൗഡ. റോഡിലേക്ക് വീണ 98 ശതമാനം മണ്ണും നീക്കിയെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ഇത്രയും തിരഞ്ഞിട്ടും ട്രക്കിന്റെ ഒരു സൂചനയുമില്ല. ജിപിഎസ്…
അതിജീവിതയെ വിവാഹം കഴിച്ചു; യുവാവിനെതിരായ പോക്സോ കേസ് റദ്ദാക്കി കോടതി

അതിജീവിതയെ വിവാഹം കഴിച്ചു; യുവാവിനെതിരായ പോക്സോ കേസ് റദ്ദാക്കി കോടതി

ബെംഗളൂരു: ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ വിവാഹം ചെയ്തതിനു പിന്നാലെ യുവാവിനെതിരായ കേസ് റദ്ദാക്കാൻ ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. താൻ ഗർഭിണിയാണെന്നും, ഭർത്താവിനോപ്പം ഇനിയുള്ള കാലം ജീവിക്കണമെന്നുമുള്ള അതിജീവിതയുടെ ഹർജി പരിഗണിച്ചതോടെ യുവാവിനെതിരെയുള്ള ബലാത്സംഗ കേസും പോക്‌സോ കേസും റദ്ദാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ജനിക്കാന്‍…
സംസ്ഥാനത്ത് നിന്നുള്ള ഒളിമ്പിക് അത്ലറ്റുകൾക്ക് ധനസഹായം പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നിന്നുള്ള ഒളിമ്പിക് അത്ലറ്റുകൾക്ക് ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: അടുത്തയാഴ്ച ആരംഭിക്കുന്ന 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്ത് നിന്നുള്ള അത്ലറ്റുകൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. കർണാടകയിലെ ഒമ്പത് അത്ലറ്റുകളാണ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. ഇവർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാനുള്ള നിർദേശത്തിന് കർണാടക മുഖ്യമന്ത്രി…
ഷിരൂര്‍ മണ്ണിടിച്ചില്‍ അപകടം; 90 % മണ്ണും നീക്കി, റോഡിൽ ലോറിയില്ല, തിരച്ചിൽ പുഴയിലേക്ക്

ഷിരൂര്‍ മണ്ണിടിച്ചില്‍ അപകടം; 90 % മണ്ണും നീക്കി, റോഡിൽ ലോറിയില്ല, തിരച്ചിൽ പുഴയിലേക്ക്

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ അങ്കോള ഷിരൂരിൽ മണ്ണിടിച്ചൽ ദുരന്തമുണ്ടായ പ്രദേശം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയും സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം…
കുട്ടികളുടെ അശ്ലീല ചിത്രം കാണുന്നത് കുറ്റകരമല്ലെന്ന ഉത്തരവ് പിൻവലിച്ച് ഹൈക്കോടതി

കുട്ടികളുടെ അശ്ലീല ചിത്രം കാണുന്നത് കുറ്റകരമല്ലെന്ന ഉത്തരവ് പിൻവലിച്ച് ഹൈക്കോടതി

ബെംഗളൂരു: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ലെന്ന മും ഉത്തരവ് പിൻവലിച്ച് കർണാടക ഹൈക്കോടതി. വ്യാഴാഴ്ചയായിരുന്നു ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഉത്തരവിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഇതോടെ ഉത്തരവ് പിൻവലിക്കുകയാണെന്ന് കോടതി…
കർണാടകയില്‍ ഐ.ടി. ജീവനക്കാരുടെ തൊഴിൽസമയം വർധിപ്പിക്കാൻ നീക്കം

കർണാടകയില്‍ ഐ.ടി. ജീവനക്കാരുടെ തൊഴിൽസമയം വർധിപ്പിക്കാൻ നീക്കം

ബെംഗളൂരു: കർണാടകയിൽ ഐ.ടി. ജീവനക്കാരുടെ തൊഴിൽസമയം ദിവസം 12 മുതൽ 14 മണിക്കൂർവരെയാക്കി ഉയർത്താൻ നീക്കം. കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ ഭേദഗതിവരുത്തി ഇത് നടപ്പാക്കാനാണ് ആലോചന. നിലവിൽ പരമാവധി ഒരു മണിക്കൂർ ഓവർടൈമും ഉൾപ്പെടെ പത്തുമണിക്കൂർവരെയാണ് ജോലിസമയം.…
സബർബൻ പ്രോജക്ടിന് വന്ദേ ഭാരത് ബോഗികൾ ഉപയോഗിക്കാനൊരുങ്ങി കെ- റൈഡ്

സബർബൻ പ്രോജക്ടിന് വന്ദേ ഭാരത് ബോഗികൾ ഉപയോഗിക്കാനൊരുങ്ങി കെ- റൈഡ്

ബെംഗളൂരു: സബർബൻ റെയിൽവേ പ്രോജക്ടിന് ഉപയോഗിക്കാൻ വന്ദേ ഭാരത്  ബോഗികൾ ലഭിക്കുമോയെന്ന് ആരാഞ്ഞ് കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ- റൈഡ്). ഇതിനായി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയെ കെ- റൈഡ് സമീപിച്ചിട്ടുണ്ട്. പദ്ധതിക്കായി റോളിങ് സ്റ്റോക്ക് നിർമ്മിക്കാൻ ടെൻഡർ…
സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക്  ആഴ്ചയിൽ ആറ് ദിവസവും മുട്ട നൽകും

സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് ആഴ്ചയിൽ ആറ് ദിവസവും മുട്ട നൽകും

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഇനിമുതൽ ആഴ്ചയിൽ ആറ് ദിവസവും മുട്ട നൽകും. അടുത്ത മൂന്ന് വർഷത്തേക്ക് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി തീരുമാനം പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അസിം…
വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണം; ദർശന്റെ ഹർജി മജിസ്‌ട്രേറ്റിന് വിട്ട് ഹൈക്കോടതി

വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണം; ദർശന്റെ ഹർജി മജിസ്‌ട്രേറ്റിന് വിട്ട് ഹൈക്കോടതി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിലെ മുഖ്യപ്രതിയും കന്നഡ നടനുമായ ദർശൻ തോഗുദീപയുടെ ഹർജി മജിസ്‌ട്രേറ്റ് കോടതിക്ക് വിട്ട് കർണാടക ഹൈക്കോടതി. വീട്ടിലെ ഭക്ഷണവും കിടക്കയും വസ്ത്രങ്ങളുമടക്കമുള്ള സൗകര്യങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്ന നടന്റെ ഹർജിയിലാണ് കോടതിയുടെ തീരുമാനം. വിഷയത്തിൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനാണ് ഹൈക്കോടതിയുടെ…
മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു, രക്ഷാപ്രവർത്തനം നാളെ തുടരും

മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു, രക്ഷാപ്രവർത്തനം നാളെ തുടരും

ബെംഗളൂരു: ഉത്തര കന്നഡ അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ള മൂന്ന് പേർക്കായുള്ള ശനിയാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെത്തുടർന്നാണ് തിരച്ചിൽ അവസാനിപ്പിച്ചത്. നിലവിൽ ഷിരൂർ - അങ്കോള റോഡിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇക്കാരണത്താൽ തന്നെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയെന്നത് ഏറെ…