ഉത്തര കന്നഡയിൽ മണ്ണിടിഞ്ഞ് ഏഴ് മരണം

ഉത്തര കന്നഡയിൽ മണ്ണിടിഞ്ഞ് ഏഴ് മരണം

ബെംഗളൂരു: കർണാടകയിൽ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ഉത്തര കന്നട ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരുർ ​ഗ്രാമത്തിന് സമീപം ദേശീയ പാത 66-ൽ ചൊവ്വാഴ്ചയാണ് അപകടം. ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയ്ക്ക് മുമ്പിൽ നിന്നിരുന്ന അഞ്ചുപേരും ​ഗ്യാസ് ടാങ്കർ…
വാൽമീകി കോർപറേഷൻ അഴിമതി; ഒരാൾ കൂടി പിടിയിൽ

വാൽമീകി കോർപറേഷൻ അഴിമതി; ഒരാൾ കൂടി പിടിയിൽ

ബെംഗളൂരു: മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. ഗ്രാഫിക് ഡിസൈനർ ശ്രീനിവാസ് റാവു ആണ് അറസ്റ്റിലായത്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് കോർപ്പറേഷനിൽ നിന്ന് 10 കോടിയിലധികം രൂപ തട്ടിയതിനും പിന്നീട് അക്കൗണ്ട് ഉടമകളിൽ നിന്ന്…
ഡികെ ശിവകുമാറിന് തിരിച്ചടി; സ്വത്ത് സമ്പാദന കേസ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

ഡികെ ശിവകുമാറിന് തിരിച്ചടി; സ്വത്ത് സമ്പാദന കേസ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ എഫ്‌ഐആര്‍ ചോദ്യം ചെയ്ത് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സിബിഐ എഫ്‌ഐആറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതി തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന്,…
കാർ ഡിവൈഡറിലിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

കാർ ഡിവൈഡറിലിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. ചിത്രദുർഗ ജില്ലയിലെ തലക്കുവിന് സമീപമുള്ള ഹിരേഹല്ല ഗേറ്റിന് സമീപം തിങ്കളാഴ്ച രാവിലെയാണ് അപകടം. ബെള്ളാരി സ്വദേശികളായ ഹോം ഗാർഡ് സൂപ്രണ്ട് ഗോപിനാഥ് (50), ഭാര്യ ശ്രീലത (42) എന്നിവരാണ് മരിച്ചത്. ഗോപിനാഥ് മംഗളൂരു…
കാവേരി നദീജല തർക്കം; കർണാടക സർക്കാർ തീരുമാനത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്നാട്

കാവേരി നദീജല തർക്കം; കർണാടക സർക്കാർ തീരുമാനത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്നാട്

ബെംഗളൂരു: കാവേരി നദീജല പ്രശ്‌നത്തിൽ കർണാടക സർക്കാർ തീരുമാനത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്നാട്. പ്രതിദിനം 8000 ക്യുസെക്സ് കാവേരി ജലം വിട്ടുനൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് തമിഴ്നാടിന്റെ പ്രതികരണം. തങ്ങൾക്ക് അർഹതപ്പെട്ട ജലം വിട്ടുനൽകാത്ത കർണാടകയുടെ നിലപാട് അപലപനീയമാണെന്ന്…
നിയമസഭയിൽ ജെഡിഎസ് നേതാവായി എംഎൽഎ സി.ബി. സുരേഷ് തിരഞ്ഞെടുക്കപ്പെട്ടു

നിയമസഭയിൽ ജെഡിഎസ് നേതാവായി എംഎൽഎ സി.ബി. സുരേഷ് തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു: കർണാടക നിയമസഭയിലും കൗൺസിലിലും നേതാക്കളെ തിരഞ്ഞെടുപ്പ് ജെഡിഎസ്. പാർട്ടിയുടെ മുതിർന്ന നേതാവ് സി.ബി. സുരേഷ് ആണ് ജെഡിഎസിന്റെ പുതിയ നിയമസഭ നേതാവ്. കുമാരസ്വാമിയുടെ രാജിയെ തുടർന്നാണ് സീറ്റ്‌ ഒഴിഞ്ഞിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ മാണ്ഡ്യ മണ്ഡലത്തിൽ നിന്ന് കേന്ദ്ര മന്ത്രിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്…
ശക്തമായ മഴ; ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ; ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: കനത്ത മഴ കാരണം ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഇതേ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടുത്ത നാല് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ…
പവർ ടിവി സംപ്രേക്ഷണം തടഞ്ഞതിനെതിരായ സ്റ്റേ ഉത്തരവ് നീട്ടി

പവർ ടിവി സംപ്രേക്ഷണം തടഞ്ഞതിനെതിരായ സ്റ്റേ ഉത്തരവ് നീട്ടി

ബെംഗളൂരു: കന്നഡ വാർത്താ ചാനലായ പവർ ടിവിയുടെ സംപ്രേഷണം തടഞ്ഞതിനെതിരായ സ്റ്റേ ഉത്തരവ് സുപ്രീം കോടതി നീട്ടി. ചാനലിന്റെ സംപ്രേക്ഷണം നിർത്തിവച്ച കർണാടക ഹൈക്കോടതി ഉത്തരവിന്മേലുള്ള സ്റ്റേ ജൂലൈ 22 വരെയാണ് നീട്ടിയത്. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദചൂഡ്, ജസ്റ്റിസുമാരായ…
നിയമസഭയുടെ വർഷകാല സമ്മേളനം ആരംഭിച്ചു

നിയമസഭയുടെ വർഷകാല സമ്മേളനം ആരംഭിച്ചു

ബെംഗളൂരു: എഐ കാമറകളുടെ നിരീക്ഷണത്തിൽ കർണാടക നിയമസഭയുടെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിച്ചു. നിയമസഭയിൽ സാമാജികർ വരുന്നതും പുറത്തുകടക്കുന്ന സമയവും സഭയിലെ സാന്നിധ്യത്തിൻ്റെ സമയവും രേഖപ്പെടുത്തുന്ന മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനമുള്ള കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കെജിഎഫ് കോൺഗ്രസ് എംഎൽഎ…
കനത്ത മഴ; ഹാസനിലെ നാല് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; ഹാസനിലെ നാല് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് ഹാസൻ ജില്ലയിലെ നാല് താലൂക്കുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഹാസൻ, ആളൂർ, സക്‌ലേഷ്പൂർ, അറകലഗുഡു താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂളുകൾക്കും അവധി ബാധകമാണെന്ന് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ…