പോക്സോ കേസ്; യെദിയൂരപ്പ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി

പോക്സോ കേസ്; യെദിയൂരപ്പ നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി. തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. കേസ് ജൂലൈ 26ന് വീണ്ടും പരിഗണിക്കും. ജൂലൈ 15ന് കേസുമായി ബന്ധപ്പെട്ട്…
തമിഴ്നാടിന് കാവേരി ജലം നൽകാൻ നിർദേശം; അപ്പീൽ നൽകുമെന്ന് കർണാടക

തമിഴ്നാടിന് കാവേരി ജലം നൽകാൻ നിർദേശം; അപ്പീൽ നൽകുമെന്ന് കർണാടക

ബെംഗളൂരു: തമിഴ്നാടിന് കാവേരി നദീജലം നൽകുന്നതിനെതിരെ നടപടിക്കൊരുങ്ങി കർണാടക സർക്കാർ. ജൂലൈ അവസാനം വരെ തമിഴ്‌നാടിന് പ്രതിദിനം ഒരു ടിഎംസി കാവേരി നദീജലം വിട്ടുനൽകണമെന്ന കാവേരി ജല അതോറിറ്റിയുടെ (സിഡബ്ല്യുആർസി) നിർദേശത്തിനെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വിഷയത്തിൽ സംസ്ഥാനത്തിൻ്റെ…
വാൽമീകി കോർപ്പറേഷൻ അഴിമതി; മുൻ കോൺഗ്രസ് മന്ത്രി ബി. നാഗേന്ദ്ര ഇഡി കസ്റ്റഡിയിൽ

വാൽമീകി കോർപ്പറേഷൻ അഴിമതി; മുൻ കോൺഗ്രസ് മന്ത്രി ബി. നാഗേന്ദ്ര ഇഡി കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ബി. നാഗേന്ദ്രയെ ഇഡി കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യുന്നതിനാണ് നടപടിയെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം തനിക്കൊന്നും അറിയില്ലെന്ന് നാഗേന്ദ്ര…
ടെലിവിഷൻ അവതാരക അപർണ വസ്താരെ അന്തരിച്ചു

ടെലിവിഷൻ അവതാരക അപർണ വസ്താരെ അന്തരിച്ചു

ബെംഗളൂരു: നടിയും ടെലിവിഷൻ അവതാരകയുമായ അപർണ വസ്താരെ (57) ബെംഗളൂരുവിൽ അന്തരിച്ചു. ശ്വാസകോശ അർബുദരോഗം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് അന്ത്യം. ഡബ്ബിങ് ആർടിസ്റ്റ് കൂടിയായിരുന്നു അപർണ. ബെംഗളൂരു മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ…
തമിഴ്‌നാടിന് പ്രതിദിനം ഒരു ടിഎംസി കാവേരി ജലം വിട്ടുനൽകണമെന്ന് കർണാടകയ്ക്ക് നിർദേശം

തമിഴ്‌നാടിന് പ്രതിദിനം ഒരു ടിഎംസി കാവേരി ജലം വിട്ടുനൽകണമെന്ന് കർണാടകയ്ക്ക് നിർദേശം

ബെംഗളൂരു: ജൂലൈ 12 മുതൽ 31 വരെ തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്ന് പ്രതിദിനം 1 ടിഎംസി (11,500 ക്യുസെക്സ്) ജലം വിട്ടുനൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സിഡബ്ല്യുആർസി) കർണാടക സംസ്ഥാനത്തോട് ശുപാർശ ചെയ്‌തു. വ്യാഴാഴ്ച ചേർന്ന കാവേരി വാട്ടർ…
ബസനഗൗഡ ബദർലി എംഎൽസിയായി സത്യപ്രതിജ്ഞ ചെയ്തു

ബസനഗൗഡ ബദർലി എംഎൽസിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: കോൺഗ്രസ് നിയമസഭാംഗം ബസനഗൗഡ ബദർലി നിയമസഭാ കൗൺസിൽ (എംഎൽസി) അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വിധാൻ സൗധയിൽ കൗൺസിൽ ചെയർപേഴ്സൺ ബസവരാജ് ഹൊരട്ടി, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് സത്യപ്രത്യജ്ഞ ചടങ്ങ് നടന്നത്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിൻ്റെ രാജിയെത്തുടർന്ന്…
കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മാണ്ഡ്യ നാഗമംഗല-പാണ്ഡവപുര സംസ്ഥാന പാതയിൽ രാമനഹള്ളി ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടം. കാറിലുണ്ടായിരുന്ന സിദ്ധേഷ്, യുവരാജ് എന്നിവർ സംഭവസ്ഥലത്തും ഗുരുതരമായി പരുക്കേറ്റ തിപ്പേസ്വാമി ബെല്ലൂരിലെ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മൂവരും…
ഇന്ത്യയൊട്ടാകെ വിവിധ കേസുകളിൽ  പ്രതികളായ ഛഡ്‌ഡി ഗ്യാങിനെ വെടിവെച്ച് കീഴ്പ്പെടുത്തി

ഇന്ത്യയൊട്ടാകെ വിവിധ കേസുകളിൽ പ്രതികളായ ഛഡ്‌ഡി ഗ്യാങിനെ വെടിവെച്ച് കീഴ്പ്പെടുത്തി

ബെംഗളൂരു: ഇന്ത്യയൊട്ടാകെ വിവിധ കേസുകളിൽ പ്രതികളായ ഛഡ്‌ഡി മോഷണ സംഘാംഗങ്ങളെ മംഗളൂരു പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി. ബുധനാഴ്ച രാവിലെ മംഗളൂരു നഗരത്തിലെ മൽക്കി ബസ് സ്റ്റാന്റിന് സമീപത്തായിരുന്നു സംഭവം. നഗരത്തിലെ വീട്ടിൽ നടന്ന മോഷണ കേസിൽ ഇവരെ മംഗളൂരു പോലീസ് ചൊവ്വാഴ്ച…
കാട്ടാനയുടെ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം. മടിക്കേരി ദേവരക്കാട് പൈസരിയിൽ ബുധനാഴ്ചയാണ് സംഭവം. ഇതേ ഗ്രാമത്തിൽ താമസിക്കുന്ന തോട്ടം തൊഴിലാളി ഗൗരി (65) ആണ് മരിച്ചത്. ആക്രമണത്തിൽ ഗൗരി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഗൗരിയെ…
രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ബിജെപി എംഎൽഎക്കെതിരെ കേസ്

രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ബിജെപി എംഎൽഎക്കെതിരെ കേസ്

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ ബിജെപി എംഎൽഎ ഭരത് ഷെട്ടിക്കെതിരെ കേസ്. മംഗളൂരു സിറ്റി കോർപ്പറേഷനിലെ കോൺഗ്രസ് കോർപ്പറേറ്ററായ കെ.അനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാവൂർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാഹുൽ ഗാന്ധിയെ പരാമർശിച്ച്…