യുവ അഭിഭാഷകയെയും സഹോദരനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ അഭിഭാഷകയെയും സഹോദരനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവ അഭിഭാഷകയെയും സഹോദരനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെലമംഗലയ്ക്കടുത്തുള്ള ശ്രീനിവാസപുരയിലെ ഫാംഹൗസിലാണ് സംഭവം. രമ്യ (27), പുനീത് (22) എന്നിവരാണ് മരിച്ചത്. രമ്യയുടെ മാതാപിതാക്കളുടെ വളർത്തുമകനാണ് പുനീത്. ശ്രീനിവാസപുരയിലെ ഇവരുടെ ഫാംഹൗസിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. പുനീത്…
മംഗളൂരുവിൽ വാട്ടർ മെട്രോ തുടങ്ങുന്നതിന് അനുമതി

മംഗളൂരുവിൽ വാട്ടർ മെട്രോ തുടങ്ങുന്നതിന് അനുമതി

ബെംഗളൂരു: കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ മംഗളൂരുവിൽ വാട്ടർ മെട്രോ തുടങ്ങുന്നതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമതി നൽകി. നേത്രാവതി, ഗുരുപുര നദികളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ജലഗതാഗത സംവിധാനമാക്കി ഈ പദ്ധതിയെ മാറ്റാനാണ് കർണാടക ശ്രമിക്കുന്നത്. ഇതിന്റെ…
മുത്തപ്പ റായിയുടെ മകന് നേരെ വെടിവെപ്പ്; സുരക്ഷ ജീവനക്കാരൻ അറസ്റ്റിൽ

മുത്തപ്പ റായിയുടെ മകന് നേരെ വെടിവെപ്പ്; സുരക്ഷ ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: അന്തരിച്ച അധോലോക കുറ്റവാളിയും കന്നഡ അനുകൂല സംഘടനയായ ജയ കർണാടകയുടെ സ്ഥാപകനുമായ മുത്തപ്പ റായിയുടെ ഇളയ മകൻ റിക്കി റായിക്ക് വെടിയേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. റിക്കി റായിയുടെ സുരക്ഷാ വിഭാഗത്തിലെ ഗൺമാൻ വിറ്റൽ മോനപ്പ (45) ആണ് അറസ്റ്റിലായത്.…
കുടകിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

കുടകിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ബെംഗളൂരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിരാജ്പേട്ട് താലൂക്കിലെ പാലിബെട്ടയ്ക്കടുത്തുള്ള എമ്മെഗുണ്ടി എസ്റ്റേറ്റിൽ വ്യാഴാഴ്ചയാണ് സംഭവം. തമിഴ്നാട് സ്വദേശി ആർ. സെൽവം എന്ന ചെല്ല മേസ്ത്രി (65) ആണ് മരിച്ചത്. പ്രദേശത്തെ കാപ്പി എസ്റ്റേറ്റിൽ റൈറ്റർ ആയി ജോലി ചെയ്തുവരികയായിരുന്നു.…
സംസ്ഥാനത്തെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം മൈസൂരുവിൽ

സംസ്ഥാനത്തെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം മൈസൂരുവിൽ

ബെംഗളൂരു: കർണാടകയിലെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം മൈസൂരുവിൽ തുറക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എം. എം. ഹിൽസിൽ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം. മൈസൂരു യെൽവാളിനടുത്തുള്ള ഹുയിലാലു ഗ്രാമത്തിലാണ് രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം…
പഹൽഗാം ആക്രമണത്തിനെതിരെ പ്രമേയം പാസാക്കി കർണാടക

പഹൽഗാം ആക്രമണത്തിനെതിരെ പ്രമേയം പാസാക്കി കർണാടക

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രമേയം പാസാക്കി കർണാടക മന്ത്രിസഭ. വ്യാഴാഴ്ച ചാമരാജനഗറിൽ നടന്ന യോഗത്തിലാണ് തീരുമാനം. പാകിസ്ഥാനെതിരെയുള്ള കേന്ദ്ര സർക്കാർ നടപടികൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ സമഗ്രതയ്ക്ക് വളരെയധികം പ്രാധാന്യമുള്ളതിനാൽ കേന്ദ്ര സർക്കാരിനൊപ്പം നിൽക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ…
ജമ്മു കശ്മീരിൽ കുടുങ്ങിയ 178 കന്നഡിഗരെ തിരിച്ചെത്തിച്ചു

ജമ്മു കശ്മീരിൽ കുടുങ്ങിയ 178 കന്നഡിഗരെ തിരിച്ചെത്തിച്ചു

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ 178 കന്നഡിഗരെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ്‌ ലാഡ് കശ്മീരിൽ എത്തിയിരുന്നു. ജമ്മുവിൽ കുടുങ്ങിയ കന്നഡിഗർക്കൊപ്പം അദ്ദേഹവും ബെംഗളൂരുവിൽ തിരിച്ചെത്തി. കഴിഞ്ഞ രണ്ട്…
ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ

ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ

ബെംഗളൂരു: ബസിനുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കർണാടക ആർടിസി കണ്ടക്ടർ അറസ്റ്റിൽ. ബാഗൽകോട്ട് സ്വദേശി പ്രദീപ് (40) ആണ് അറസ്റ്റിലായത്. കർണാടക ആർടിസിയിൽ കരാർ ജീവനക്കാരനാണ് പ്രദീപ്‌. ഏപ്രിൽ 22ന് ഉള്ളാളിൽ നിന്ന് മുടിപ്പ് വഴി സ്റ്റേറ്റ് ബാങ്ക്…
വീരാജ്പേട്ടിൽ മലയാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

വീരാജ്പേട്ടിൽ മലയാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: വീരാജ്പേട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂർ സ്വദേശി കൊയിലി പ്രദീപാണ് (49) കൊല്ലപ്പെട്ടത്. ബി.ഷെട്ടിഗേരിയിലെ വീട്ടിന് സമീപമുള്ള കാപ്പിത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകൻ ഭാസ്കരന്റെ മകനാണ് പ്രദീപ്‌. കൊയിലി ആശുപത്രിയുടെ നടത്തിപ്പ്…
കർണാടക ജാതി സെൻസസ് സർവേ റിപ്പോർട്ട്‌ പുനപരിശോധിക്കണം; മുൻ കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി

കർണാടക ജാതി സെൻസസ് സർവേ റിപ്പോർട്ട്‌ പുനപരിശോധിക്കണം; മുൻ കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി

ബെംഗളൂരു: കർണാടക ജാതി സർവേ പുനപരിശോധിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എം. വീരപ്പ മൊയ്‌ലി. പുറത്തുവന്നിരിക്കുന്ന സർവ്വേ റിപ്പോർട്ട് സമൂഹത്തിൽ ധ്രുവീകരണത്തിനും പിരിമുറുക്കത്തിനും കാരണമാകുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച് അന്തിമ തീരുമാനം സർക്കാർ എടുക്കണമെന്ന് അദ്ദേഹം…