നാലാമത്തെ കേസ്; പ്രജ്വല്‍ രേവണ്ണയെ ജൂലായ് എട്ടുവരെ റിമാൻഡ് ചെയ്തു

നാലാമത്തെ കേസ്; പ്രജ്വല്‍ രേവണ്ണയെ ജൂലായ് എട്ടുവരെ റിമാൻഡ് ചെയ്തു

ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്വല്‍ രേവണ്ണയെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജൂലായ് എട്ടുവരെയാണ് റിമാൻഡ്. പ്രജ്വലിന് എതിരായ നാലാമത്തെ ലൈംഗിക പീഡനക്കേസിൽ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയായതോടെയാണ് റിമാന്‍ഡ്‌ ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ശനിയാഴ്ച…
ഷിരാഡി ചുരത്തിൽ തുരങ്കപാത: കേന്ദ്രാനുമതിതേടി കർണാടക

ഷിരാഡി ചുരത്തിൽ തുരങ്കപാത: കേന്ദ്രാനുമതിതേടി കർണാടക

ബെംഗളൂരു : ബെംഗളൂരു-മംഗളൂരു ദേശീയപാതയിലെ ഷിരാഡി ചുരത്തിൽ തുരങ്കപാത നിര്‍മ്മിക്കുന്നതടക്കം വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്രസർക്കാരിന്റെ അനുമതി തേടി കർണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സംസ്ഥാനമന്ത്രിമാരുടെ പ്രതിനിധിസംഘം ഇന്നലെ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെക്കണ്ട് നിവേദനം നൽകി. മംഗളൂരു തുറമുഖവും ബെംഗളൂരുവുമായുള്ള ഗതാഗതബന്ധം…
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് അപകടത്തിൽപെട്ടു

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് അപകടത്തിൽപെട്ടു

ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസ് അപകടത്തിൽപെട്ടു. കർണാടക ആർടിസിയുടെ സ്ലീപ്പര്‍ ബസ് ആണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെ 3.45നാണ് സംഭവം. പുലർച്ചെ യാത്രക്കാർ ഉറങ്ങവെയായിരുന്നു അപകടം നടന്നത്. ബസിന്‍റെ മുൻവശത്തെ ചില്ലുകൾ തകർന്നു. യാത്രക്കാരില്‍…
മംഗളൂരുവില്‍ മതിലിടിഞ്ഞ് വീട് തകര്‍ന്നു; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

മംഗളൂരുവില്‍ മതിലിടിഞ്ഞ് വീട് തകര്‍ന്നു; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

കർണാടകയിലെ മംഗളൂരു ഉള്ളാളില്‍ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാള്‍ മുഡൂർ കുത്താറുമദനി നഗറിലെ യാസീൻ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന (17), റിയാന (11) എന്നിവരാണ്…
ആര്‍എല്‍വിയുടെ അവസാന ലാന്‍ഡിങ് പരീക്ഷണവും വിജയം; വീണ്ടും വിജയക്കുതിപ്പുമായി ഐഎസ്‌ആര്‍ഒ

ആര്‍എല്‍വിയുടെ അവസാന ലാന്‍ഡിങ് പരീക്ഷണവും വിജയം; വീണ്ടും വിജയക്കുതിപ്പുമായി ഐഎസ്‌ആര്‍ഒ

ഐഎസ്‌ആർആയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎല്‍വിയുടെ (പുഷ്പക്) അവസാന ലാൻഡിങ് പരീക്ഷണം വിജയം. ഇന്ന് രാവിലെ 7.10ന് കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വെച്ചായിരുന്നു പരീക്ഷണം. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ (റീ-യൂസബിള്‍ ലോഞ്ച് വെഹിക്കിള്‍) ആദ്യ രണ്ടു പരീക്ഷണങ്ങളും വിജയകരമായിരുന്നു. Just…
കെജിഎഫിൽ വീണ്ടും സ്വർണഖനനത്തിന് അനുമതി; ഒരു ടൺ മണ്ണിൽ നിന്ന് ലഭിക്കുക ഒരു ഗ്രാം സ്വർണം

കെജിഎഫിൽ വീണ്ടും സ്വർണഖനനത്തിന് അനുമതി; ഒരു ടൺ മണ്ണിൽ നിന്ന് ലഭിക്കുക ഒരു ഗ്രാം സ്വർണം

ബെംഗളൂരു: കോളാർ സ്വർണഖനിയിൽ( (Kolar Gold Fields - KGF) വീണ്ടും സ്വർണഖനനം നടത്താനുള്ള കേന്ദ്രസർക്കാർ പദ്ധതിക്ക് കർണാടക സർക്കാരിന്റെ അംഗീകാരം.. കോലാറിലെ ഖനികളിൽനിന്ന് ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് (ബിജിഎംഎൽ) കമ്പനി കുഴിച്ചെടുത്ത 3.3 കോടി ടൺ മണ്ണിൽനിന്ന്‌ വീണ്ടും…
കന്നഡ പഠിപ്പിക്കാൻ മറാത്തി അധ്യാപകരെ നിയമിച്ച തീരുമാനം പിൻവലിക്കണമെന്ന് ആവശ്യം

കന്നഡ പഠിപ്പിക്കാൻ മറാത്തി അധ്യാപകരെ നിയമിച്ച തീരുമാനം പിൻവലിക്കണമെന്ന് ആവശ്യം

ബെംഗളൂരു: കർണാടക - മഹാരാഷ്ട്ര അതിർത്തി ജില്ലകളിലെ സ്‌കൂളുകളിൽ കന്നഡ പഠിപ്പിക്കാൻ നിയോഗിച്ച മറാത്തി അധ്യാപകരെ പിൻവലിക്കണമെന്ന് ആവശ്യം. സ്കൂളുകളിൽ കന്നഡ പരിശീലനം നേടിയ അധ്യാപകരെ നിയമിക്കാൻ സംസ്ഥാന സർക്കാർ മഹാരാഷ്ട്ര സർക്കാരിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചതായി കന്നഡ - സാംസ്‌കാരിക മന്ത്രി…
സംസ്ഥാനത്ത് പ്രീമിയം മദ്യത്തിൻ്റെ വില കുറയ്ക്കാൻ തീരുമാനം

സംസ്ഥാനത്ത് പ്രീമിയം മദ്യത്തിൻ്റെ വില കുറയ്ക്കാൻ തീരുമാനം

ബെംഗളൂരു: സംസ്ഥാനത്ത് ജൂലൈ 1 മുതൽ പ്രീമിയം മദ്യത്തിൻ്റെ വില കുറയ്ക്കാൻ തീരുമാനം. പ്രീമിയം മദ്യത്തിൻ്റെ നികുതി കുറയ്ക്കുന്നതോടെയാണ് വിലയിലും മാറ്റം ഉണ്ടാകുന്നത്. പുതിയ വില ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 16 ഇനത്തിൽപ്പെട്ട ഉയർന്ന…
ബന്ധുവീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

ബന്ധുവീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

ആത്മഹത്യാ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വളയം ചുഴലി സ്വദേശിനി ശ്രീലിമ (23 ) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കൈവേലി ടൗണിനടുത്തുള്ള ബന്ധുവീട്ടിലെ കുളിമുറിയില്‍ ഇന്നലെ വൈകിട്ടാണ് ശ്രീലിമയെ തൂങ്ങിയ നിലയില്‍ കണ്ടത്.…
ഭൂമി തട്ടിയെടുത്തെന്ന് ആരോപണം; ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധുരിക്കെതിരെ പരാതി

ഭൂമി തട്ടിയെടുത്തെന്ന് ആരോപണം; ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധുരിക്കെതിരെ പരാതി

ബെംഗളൂരു: ഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധുരി ഉൾപ്പെടെ ആറ് പേർക്കെതിരെ പരാതി നൽകി ഗായകൻ ലക്കി അലി. രോഹിണി സിന്ധുരി, സുധീർ റെഡ്ഡി, ഭാര്യാസഹോദരൻ മധുസൂദൻ റെഡ്ഡി, യെലഹങ്ക സബ് ഡിവിഷനിലെ എസിപി മഞ്ജുനാഥ്, സർവേയർ ഓഫീസർ…