കർണാടകയിൽ ഇന്ധനവില വർധിപ്പിച്ചു

കർണാടകയിൽ ഇന്ധനവില വർധിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ ഇന്ധന വില വർധിപ്പിച്ച് സംസ്ഥാന സർക്കാർ. വിൽപന നികുതി വർധിപ്പിച്ചതോടെയാണ് ഇന്ധനവിലയിലും മാറ്റം വരുത്തിയിരിക്കുന്നത്. വിൽപന നികുതി (കെഎസ്ടി) പെട്രോളിന് 25.92 ശതമാനത്തിൽ നിന്ന് 29.84 ശതമാനമായും ഡീസലിന് 14.3  ശതമാനത്തിൽ നിന്ന് 18.4  ശതമാനമായും നികുതി വർധിപ്പിച്ചു. പുതിയ നികുതി…
കുവൈത്തിലെ തീപിടിത്തം; മരിച്ചവരിൽ കര്‍ണാടക സ്വദേശിയും

കുവൈത്തിലെ തീപിടിത്തം; മരിച്ചവരിൽ കര്‍ണാടക സ്വദേശിയും

ബെംഗളൂരു : കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരിൽ കര്‍ണാടക സ്വദേശിയും. കലബുറഗി ആലന്ദ് സരസാംബ സ്വദേശി വിജയകുമാറാണ് (42) മരിച്ചത്. കുവൈത്തിൽ പത്തുവർഷമായി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. ഭാര്യയും ഒരുമകനും ഒരുമകളുമുണ്ട്. കുവൈത്തിൽനിന്ന് കൊച്ചി വഴി ഹൈദരാബാദ് വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ആംബുലൻസിൽ വെള്ളിയാഴ്ച രാത്രിയോടെ…
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇ – പാസ് സംവിധാനം നടപ്പാക്കാനൊരുങ്ങി സർക്കാർ

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇ – പാസ് സംവിധാനം നടപ്പാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇ - പാസ് സംവിധാനം നടപ്പാക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. തമിഴ്നാട് സർക്കാർ ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് മാതൃകയാണ് സംസ്ഥാനത്തും നടപ്പാക്കാൻ പദ്ധതിയിടുന്നത്. വനമേഖലയിലും പർവതപ്രദേശങ്ങളിലുമാണ് സർക്കാർ സഞ്ചാരികളെ നിയന്ത്രിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഏറ്റവും കൂടുതൽ…
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത നഴ്‌സിംഗ് കോളേജുകൾ അടച്ചുപൂട്ടും

അടിസ്ഥാന സൗകര്യങ്ങളില്ലാത്ത നഴ്‌സിംഗ് കോളേജുകൾ അടച്ചുപൂട്ടും

ബെംഗളൂരു: സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന എല്ലാ നഴ്സിംഗ് കോളേജുകളും അടച്ചുപൂട്ടും. വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുന്ന നഴ്‌സിംഗ് കോളേജുകൾ പരിശോധിച്ച് മുദ്രവെക്കാൻ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ ആണ് വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചത്. അടിസ്ഥാന സൗകര്യങ്ങളുടെ…
പോക്സോ കേസിൽ യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പോക്സോ കേസിൽ യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി. ജൂൺ 17ന് അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാനും യെദിയൂരപ്പയോട് ഹൈക്കോടതി നിർദേശിച്ചു. 17-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് യെദിയൂരപ്പക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം…
കർണാടക പോലീസിന് അഭിനന്ദനങ്ങൾ; ദർശന്റെ അറസ്റ്റിൽ പ്രതികരിച്ച് ദിവ്യ സ്പന്ദനയും രാം ഗോപാൽ വർമയും

കർണാടക പോലീസിന് അഭിനന്ദനങ്ങൾ; ദർശന്റെ അറസ്റ്റിൽ പ്രതികരിച്ച് ദിവ്യ സ്പന്ദനയും രാം ഗോപാൽ വർമയും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശനെ അറസ്റ്റ് ചെയ്തതിന് കർണാടക പോലീസിനെ അഭിനന്ദിച്ച് നടിയും രാഷ്ട്രീയ നേതാവുമായ ദിവ്യ സ്പന്ദന. ദിവ്യയെ കൂടാതെ സംവിധായകൻ രാം ​ഗോപാൽ വർമയും കർണാടക പോലീസിന് അഭിനന്ദനവുമായി രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു നടൻ ഉൾപ്പെടെ…
ലോക കേരള സഭ; കര്‍ണാടകയില്‍ നിന്നും ഇത്തവണ ഏഴു പേര്‍ 

ലോക കേരള സഭ; കര്‍ണാടകയില്‍ നിന്നും ഇത്തവണ ഏഴു പേര്‍ 

ബെംഗളൂരു:  പ്രവാസി മലയാളികളുടെ സഹകരണവും കൂട്ടായ്മയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപവത്കരിച്ച ലോക കേരള സഭയുടെ നാലാമത് സമ്മേളനത്തില്‍ കർണാടകയിൽ നിന്നും ഇത്തവണ 7 പേരെ തിരഞ്ഞെടുത്തു. സി.പി.എ.സി പ്രസിഡണ്ട് സി കുഞ്ഞപ്പൻ, സുവർണ കർണാടക കേരള സമാജം…
സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് വർധിപ്പിക്കില്ല

സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് വർധിപ്പിക്കില്ല

ബെംഗളൂരു: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് വർധിപ്പിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. നടപ്പ് അധ്യയന വർഷം മുതൽ 20 ശതമാനം ഫീസ് വർധിപ്പിക്കണമെന്ന നഴ്‌സിംഗ് കോളേജ് മാനേജ്‌മെൻ്റുകളുടെ ആവശ്യം നിരസിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിനു…
സർക്കാർ ജോലികളിൽ കന്നഡിഗർക്ക് 100 ശതമാനം സംവരണം ഏർപ്പെടുത്താൻ പദ്ധതി

സർക്കാർ ജോലികളിൽ കന്നഡിഗർക്ക് 100 ശതമാനം സംവരണം ഏർപ്പെടുത്താൻ പദ്ധതി

ബെംഗളൂരു: സർക്കാർ ജോലികളിൽ കന്നഡിഗർക്ക് 100 ശതമാനം സംവരണം ഏർപ്പെടുത്താൻ പദ്ധതി. ഗ്രൂപ്പ്‌ സി, ഡി വിഭാഗങ്ങളിലെ മുഴുവൻ തസ്തികകളും കന്നഡിഗർക്കായി മാറ്റിവെക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. സ്വകാര്യമേഖലാ വ്യവസായങ്ങളിൽ വികലാംഗർക്ക് 5 ശതമാനം സംവരണവും ഏർപ്പെടുത്തും. വ്യവസായങ്ങൾക്ക്…
കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരുക്ക്

കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരുക്ക്

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് ഗുരുതര പരുക്ക്. ഹാസൻ സകലേഷ്പൂർ താലൂക്കിലെ വതേഹല്ല ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. തൊഴിലാളിയായ ദിവാകർ ഷെട്ടിക്കാണ് (60) പരുക്കേറ്റത്. കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോകുമ്പോഴാണ് കാട്ടാന ദിവാകറിനെ ആക്രമിക്കുകയും ചവിട്ടുകയും ചെയ്തത്. ആക്രമണത്തിൽ ഇയാളുടെ വലതുകാലിന്…