കുട്ടിക്കടത്ത്; അറസ്റ്റിലായ ഡോക്ടറുടെ ക്ലിനിക് അടച്ചുപൂട്ടി

കുട്ടിക്കടത്ത്; അറസ്റ്റിലായ ഡോക്ടറുടെ ക്ലിനിക് അടച്ചുപൂട്ടി

ബെംഗളൂരു: കുട്ടിക്കടത്ത് കേസിൽ അറസ്റ്റിലായ ഡോക്ടറുടെ ക്ലിനിക് അടച്ചുപൂട്ടി ആരോഗ്യ ഉദ്യോഗസ്ഥർ. ബെളഗാവി കിറ്റൂർ ടൗണിലെ സോംവാർപേട്ടിൽ വെച്ചാണ് കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ഡോക്ടർ ഉൾപ്പെടുന്ന അഞ്ചംഗ സംഘം പിടിയിലാകുന്നത്. കിറ്റൂരിലെ ഡോ. അബ്ദുൾ ലദാഖാൻ, നെഗിൻഹാളിലെ പ്രിയങ്ക ജെയിൻ എന്ന മഹാദേവി…
പോക്സോ കേസ്; ബി.എസ് യെദിയൂരപ്പയ്ക്ക് സി.ഐ.ഡി നോട്ടീസ്

പോക്സോ കേസ്; ബി.എസ് യെദിയൂരപ്പയ്ക്ക് സി.ഐ.ഡി നോട്ടീസ്

ബെംഗളൂരു: പോക്സോ കേസിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ് യെദിയൂരപ്പയ്ക്ക് സി.ഐ.ഡി നോട്ടീസ് അയച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് സിഐഡി നോട്ടീസ് അയച്ചത്. എന്നാൽ, നിലവിൽ ഡൽഹിയിലായതിനാൽ…
ലൈംഗികാതിക്രമ വീഡിയോകൾ പങ്കുവയ്ക്കുന്നത് അപകടകരം; കർണാടക ഹൈക്കോടതി

ലൈംഗികാതിക്രമ വീഡിയോകൾ പങ്കുവയ്ക്കുന്നത് അപകടകരം; കർണാടക ഹൈക്കോടതി

ബെംഗളൂരു: സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിൻ്റെ ദൃശ്യങ്ങൾ പെൻഡ്രൈവിൽ പകർത്തി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് അപകടകരമായ പ്രവൃത്തിയാണെന്ന് കർണാടക ഹൈക്കോടതി. ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസിലാണ് കോടതിയുടെ നിരീക്ഷണം. അശ്ലീല ദൃശ്യങ്ങളടങ്ങുന്ന പെൻഡ്രൈവ് മറ്റുളളവരുമായി പങ്കുവെച്ച ശരത്ത് എന്നയാൾ സമർപ്പിച്ച ഹർജിയാണ് ജസ്‌റ്റിസ്…
പ്രായപരിധി പരിഗണിക്കാതെ ശബരിമല കയറാൻ അനുവദിക്കണം; കർണാടക സ്വദേശിനിയുടെ ഹർജി തള്ളി

പ്രായപരിധി പരിഗണിക്കാതെ ശബരിമല കയറാൻ അനുവദിക്കണം; കർണാടക സ്വദേശിനിയുടെ ഹർജി തള്ളി

പ്രായപരിധി പരിഗണിക്കാതെ മല കയറാൻ അനുവദിക്കണമെന്ന പത്ത് വയസുകാരിയുടെ ഹർജി കേരള ഹൈക്കോടതി തള്ളി. ശബരിമല തീർഥാടനത്തിനായാണ് കർണാടക സ്വദേശിനിയായ കുട്ടി അനുമതി തേടിയത്. വിഷയം സുപ്രീം കോടതി വിശാല ബെഞ്ചിൻ്റെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഉയർന്ന പ്രായപരിധി പരിഗണിക്കാതെ…
സ്റ്റീൽ – ഘനവ്യവസായ മന്ത്രിയായി ചുമതലയേറ്റ് എച്ച്. ഡി. കുമാരസ്വാമി

സ്റ്റീൽ – ഘനവ്യവസായ മന്ത്രിയായി ചുമതലയേറ്റ് എച്ച്. ഡി. കുമാരസ്വാമി

ബെംഗളൂരു: കേന്ദ്ര സ്റ്റീൽ - ഘനവ്യവസായ മന്ത്രിയായി ചൊവ്വാഴ്ച ചുമതലയേറ്റ് ജെഡിഎസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി. ഘന വ്യവസായത്തോടൊപ്പം കുമാരസ്വാമിക്ക് സ്റ്റീൽ മന്ത്രാലയത്തിൻ്റെ വകുപ്പും അനുവദിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയായി ചുമതലയേറ്റശേഷം കുമാരസ്വാമി മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും പൊതുമേഖലാ സ്ഥാപനങ്ങളുടെ…
രേണുകാസ്വാമി കൊലക്കേസ്: കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ അറസ്റ്റില്‍

രേണുകാസ്വാമി കൊലക്കേസ്: കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ അറസ്റ്റില്‍

ബെംഗളൂരു: രേണുകാസ്വാമി വധക്കേസില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തുഗുദീപ അറസ്റ്റില്‍. മൈസൂരുവിലെ ഫാം ഹൗസില്‍ നിന്ന് ബെംഗളൂരു സിറ്റി പോലീസാണ് ചൊവ്വാഴ്ച ദര്‍ശനെ അറസ്റ്റ് ചെയ്തത്. ദര്‍ശനൊപ്പം മറ്റ് 9 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. താനുമായി അടുപ്പമുള്ള ഒരു നടിക്ക് അശ്ലീല…
ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം; അഞ്ച് പേർ പിടിയിൽ

ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം; അഞ്ച് പേർ പിടിയിൽ

ബെംഗളൂരു: തിരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ ആഘോഷത്തിനിടെ ബിജെപി പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. മംഗളൂരുവിലാണ് സംഭവം. സ്കൂട്ടറിൽ പോയവരെ ഒരു കൂട്ടം ആളുകൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഹരീഷ്(41), നന്ദകുമാർ(24) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ മുഹമ്മദ് ഷാക്കിർ (28), അബ്ദുൾ റസാഖ്…
പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: പോക്സോ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ചാമരാജ്നഗർ കെആർ ടൗൺ പോലീസ് ഇൻസ്പെക്ടർ പി.പി. സന്തോഷ്, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ രാഘവേന്ദ്ര എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അടുത്തിടെ പീഡനത്തിനിരയായ 16കാരിയും കുടുംബവും…
മെഡിക്കൽ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മെഡിക്കൽ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി. ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രി കോളേജിൽ പഠിക്കുന്ന മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയും രാജസ്ഥാൻ സ്വദേശിനിയുമായ പെൺകുട്ടിയാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സഹപാഠികൾ പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: മൂന്നാം വട്ടം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിയെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതിയ കേന്ദ്രസർക്കാരിന് കീഴിൽ കർണാടകയിലെ ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനം നടപ്പാക്കുകയെന്ന ലക്ഷ്യത്തിൽ സംസ്ഥാനത്തോട് കേന്ദ്രം സഹകരിക്കുമെന്നും എല്ലാവിധ…