മുൻ കർണാടക ഡിജിപി ബി.എൻ. ഗരുഡാചാർ അന്തരിച്ചു

മുൻ കർണാടക ഡിജിപി ബി.എൻ. ഗരുഡാചാർ അന്തരിച്ചു

ബെംഗളൂരു: മുൻ കർണാടക ഡിജിപി ബി.എൻ. ഗരുഡാചാർ (97) അന്തരിച്ചു. ചിക്പേട്ട് ബിജെപി എംഎൽഎ ഉദയ് ഗരുഡാചാറിന്റെ പിതാവാണ് ബി. എൻ. ഗരുഡാചാർ. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മാണ്ഡ്യ നാഗമംഗല സ്വദേശിയായ അദ്ദേഹം 1954 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. ബെംഗളൂരു പോലീസ്…
മൊബൈൽ ഫോൺ ഉപയോഗം വിലക്കി; പതിനഞ്ചുകാരി ജീവനൊടുക്കി

മൊബൈൽ ഫോൺ ഉപയോഗം വിലക്കി; പതിനഞ്ചുകാരി ജീവനൊടുക്കി

ബെംഗളൂരു: മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ വിലക്കിയതിൽ മനം നൊന്ത് പതിനഞ്ചുകാരി ജീവനൊടുക്കി. ബീദർ കമലനഗർ താലൂക്കിലാണ് സംഭവം പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്ന സോണി ആണ് മരിച്ചത്. പരീക്ഷ സമയത്ത് നിരന്തരം സോണി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. ഇതേതുടർന്ന് വീട്ടുകാർ ഫോൺ…
സ്വര്‍ണക്കടത്ത് കേസ്; സ്വര്‍ണ വ്യാപാരി അറസ്റ്റില്‍

സ്വര്‍ണക്കടത്ത് കേസ്; സ്വര്‍ണ വ്യാപാരി അറസ്റ്റില്‍

ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉള്‍പ്പെട്ട കേസില്‍ സ്വര്‍ണ വ്യാപാരി അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട മൂന്നാമത്തെ അറസ്റ്റാണിത്. ബെള്ളാരി സ്വദേശിയായ സാഹില്‍ സക്കറിയ ജെയിന്‍ ആണ് പിടിയിലായത്. സ്വര്‍ണക്കടത്തില്‍ ഇയാള്‍ രന്യയെ പലതവണ സഹായിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സാഹിൽ…
കർണാടകയിൽ നന്ദിനി പാൽ വില വർധിപ്പിച്ചു

കർണാടകയിൽ നന്ദിനി പാൽ വില വർധിപ്പിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാൽ വില വർധിപ്പിച്ചു. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലിനും തൈരിനുമായി ലിറ്ററിന് നാലു രൂപയാണ് വർധനവ്. ഫെഡറേഷന്റെയും കർഷക സംഘടനകളുടെയും ആവശ്യം പരി​ഗണിച്ചെന്നാണ് നടപടിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇതോടെ ഹോട്ടലുകളിലും, ബേക്കറികളിലും കാപ്പി, ചായ,…
മുഡ അഴിമതി; കേസില്‍ ഏപ്രില്‍ മൂന്നിന് വിധി

മുഡ അഴിമതി; കേസില്‍ ഏപ്രില്‍ മൂന്നിന് വിധി

ബെംഗളൂരു: മൈസൂരു അര്‍ബന്‍ ഡെവെലപ്‌മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതിയുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ ഏപ്രില്‍ മൂന്നിന് വിധി പറയും. സാമൂഹിക പ്രവര്‍ത്തകന്‍ സ്‌നേഹമയി കൃഷ്ണ നല്‍കിയ ഹര്‍ജിയിലാണ് നടപടി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വേണ്ടിയുള്ള പ്രത്യേക കോടതിയാണ് വിധി പറയുക. അന്വേഷണ ഉദ്യോഗസ്ഥന്‍…
എംബിഎ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

എംബിഎ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: എംബിഎ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പഠനം പൂർത്തിയാക്കിയ ശേഷം ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്ന 24കാരിയെയാണ് പേയിങ് ഗസ്റ്റായി താമസിക്കുന്ന മുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ബെളഗാവിയിലെ നെഹ്റു നഗറിലായിരുന്നു സംഭവം. പെൺകുട്ടിയെ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന്…
നികുതി അടയ്ക്കാതെ ഓടുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി ഗതാഗത വകുപ്പ്

നികുതി അടയ്ക്കാതെ ഓടുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കി ഗതാഗത വകുപ്പ്

ബെംഗളൂരു: നികുതി അടയ്ക്കാതെ കര്‍ണാടക റോഡുകളില്‍ ഓടുന്ന അന്യസംസ്ഥാന രജിസ്‌ട്രേഷനുകളിലുള്ള വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി സംസ്ഥാന ഗതാഗത വകുപ്പ്. ഒരു വര്‍ഷത്തിലേറെയായി നികുതി അടയ്ക്കാതെ ഓടുന്ന വാഹനങ്ങള്‍ക്കെതിരെയാണ് നടപടി. നികുതി അടക്കാത്ത കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ക്കുള്‍പ്പെടെയാണ് ഇതോടെ പൂട്ട് വീഴുക. ഇത്തരത്തില്‍…
സംസ്ഥാന പാതകളില്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും

സംസ്ഥാന പാതകളില്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും

ബെംഗളൂരു: കര്‍ണാടകയിലുടനീമുള്ള പാതകളില്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്കില്‍ 5 ശതമാനം വരെ വര്‍ധനവ് വരുത്തിയേക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ധനത്തിന്റേയും മറ്റും വിലക്കയറ്റം കണക്കിലെടുത്ത് ടോള്‍ നിരക്കുകളില്‍…
അച്ചടക്കലംഘനം; ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ പാര്‍ട്ടിയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കി

അച്ചടക്കലംഘനം; ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ പാര്‍ട്ടിയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കി

ബെംഗളൂരു: ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ പാര്‍ട്ടിയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കി. അച്ചടക്കലംഘനത്തിനാണ് നടപടി. വിജയപുരയില്‍ നിന്നുള്ള എംഎല്‍എയാണ് യത്‌നാല്‍. ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നിരവധി തവണ താക്കീത് നല്‍കിയിട്ടും അച്ചടക്കം പാലിക്കാത്തതിന് കേന്ദ്ര അച്ചടക്ക സമിതി…
ഹണി ട്രാപ്പ് വിവാദം; ആഭ്യന്തര  വകുപ്പിന് പരാതി നല്‍കി മന്ത്രി രാജണ്ണ

ഹണി ട്രാപ്പ് വിവാദം; ആഭ്യന്തര വകുപ്പിന് പരാതി നല്‍കി മന്ത്രി രാജണ്ണ

ബെംഗളൂരു: ഹണി ട്രാപ്പ് വിവാദത്തില്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കി മന്ത്രി കെ.എന്‍. രാജണ്ണ. തന്നെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ചിലര്‍ ശ്രമിച്ചതായും എന്നാല്‍ പ്രതികളുടെ ഉദ്ദേശ്യം മനസിലാക്കി വിവേകപൂര്‍വം ചതിയില്‍ നിന്നും രക്ഷപ്പെട്ടതായി മന്ത്രി പറഞ്ഞു. ഓരോ സ്ത്രീകളുമായി രണ്ട്…