വിനോദസഞ്ചാരമേഖലയ്ക്ക് പുത്തൻ ഉണർവ്; സീ പ്ലെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാനം

വിനോദസഞ്ചാരമേഖലയ്ക്ക് പുത്തൻ ഉണർവ്; സീ പ്ലെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാനം

ബെംഗളൂരു: സംസ്ഥാനത്തെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സീ പ്ലെയിൻ പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ. ഹംപി, കെആർഎസ്, അൽമാട്ടി കായൽ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പദ്ധതി ആരംഭിക്കുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ബെംഗളൂരുവിൽ നടന്ന കൈറ്റ് ബി2ബി മീറ്റിംഗുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട്…
വ്യാജ മാർക്ക്‌ കാർഡ് റാക്കറ്റ്; ഒരാൾ പിടിയിൽ

വ്യാജ മാർക്ക്‌ കാർഡ് റാക്കറ്റ്; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടേത് ഉൾപ്പെടെ 28ഓളം സർവകലാശാലകളുടെ വ്യാജ മാർക്ക് കാർഡുകൾ ഉണ്ടാക്കുന്ന റാക്കറ്റിലെ മുഖ്യപ്രതി പിടിയിൽ. ഡൽഹി സ്വദേശി രാജീവ് സിങ്ങാണ് അറസ്റ്റിലായത്. കലബുർഗി സൈബർ ക്രൈം, ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് (സിഇഎൻ) പോലീസ് സംഘം ഡൽഹിയിലെത്തിയാണ് ഇയാളെ പിടികൂടിയത്.…
ട്രക്ക് ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം

ട്രക്ക് ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: ട്രക്ക് ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഹാസൻ സകലേശ്പുരിലെ പുതിയ ബസ് സ്റ്റാൻഡിന് സമീപം വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. ഹാസൻ വലലഹള്ളി സ്വദേശികളായ ആകാശ് (22), ശങ്കർ (45) എന്നിവരാണ് മരിച്ചത്. സകലേശ്പുര സ്വാമി ക്ഷേത്ര മേളയിൽ പങ്കെടുക്കാൻ…
നിയമസഭാ പുസ്തകോത്സവത്തിന് തുടക്കമായി

നിയമസഭാ പുസ്തകോത്സവത്തിന് തുടക്കമായി

ബെംഗളൂരു: നാലുദിവസം നീണ്ടുനില്‍ക്കുന്ന നിയമസഭാ പുസ്തകോത്സവത്തിന് വിധാൻ സൗധയിൽ തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. കർണാടക സർക്കാര്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ 150 പുസ്തകസ്റ്റോറുകളുണ്ടാകും. സാഹിത്യചർച്ചകളും പുസ്ത പ്രകാശനങ്ങളും ഉണ്ടാകും. പുസ്തകോത്സവത്തിന്‍റെ ഭാഗമായി നാലുദിവസങ്ങളിലും വിധാൻ സൗധ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. രാവിലെ…
തെരുവുനായയുടെ ആക്രമണത്തിൽ പന്ത്രണ്ടുകാരന് ഗുരുതര പരുക്ക്

തെരുവുനായയുടെ ആക്രമണത്തിൽ പന്ത്രണ്ടുകാരന് ഗുരുതര പരുക്ക്

ബെംഗളൂരു: തെരുവുനായയുടെ ആക്രമണത്തിൽ പന്ത്രണ്ടു വയസുകാരന് ഗുരുതര പരുക്ക്. കലബുർഗി വിദ്യാനഗറിൽ വ്യാഴാഴ്ചയാണ് സംഭവം. സമ്പത് കുമാറിനാണ് കടിയേറ്റത്. കുട്ടിയെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് ഗ്രാമവാസികൾ ആരോപിച്ചു. നിരവധി തവണ ഇത് സംബന്ധിച്ച് ജില്ലാ…
റായ്ച്ചൂരിൽ ഭീതി പടർത്തിയ പുള്ളിപ്പുലിയെ പിടികൂടി

റായ്ച്ചൂരിൽ ഭീതി പടർത്തിയ പുള്ളിപ്പുലിയെ പിടികൂടി

ബെംഗളൂരു: റായ്ച്ചൂർ മാലിയാബാദ് ഗ്രാമത്തിൽ ഭീതി പടർത്തിയ പുള്ളിപ്പുലിയെ പിടികൂടി. കഴിഞ്ഞ ഒരു മാസമായി ഗ്രാമത്തിലെ കന്നുകാലികളെ പുലി കൊന്നിരുന്നു. വനംവകുപ്പ് ഒരുക്കിയ കെണിയിൽ പുലി അകപ്പെടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ നിരവധി തവണ ശ്രമിച്ചിട്ടും, പുലിയെ പിടികൂടാനുള്ള മുൻ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.…
ഇഡ്ഡലി നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗം; 52 കടകൾക്ക് പിഴ ചുമത്തി

ഇഡ്ഡലി നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗം; 52 കടകൾക്ക് പിഴ ചുമത്തി

ബെംഗളൂരു: ഇഡ്ഡലി നിർമാണത്തിന് പ്ലാസ്റ്റിക് ഉപയോഗിച്ച 52 കടകൾക്ക് പിഴ ചുമത്തി ആരോഗ്യ വകുപ്പ്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്തുടനീളമുള്ള നിരവധി ഹോട്ടലുകളിൽ ഇഡ്ഡലി തയ്യാറാക്കാൻ പോളിത്തീൻ ഷീറ്റുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതായി ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.…
ഉഷ്ണതരംഗം; കര്‍ണാടാകയിലെ തീരദേശ ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

ഉഷ്ണതരംഗം; കര്‍ണാടാകയിലെ തീരദേശ ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് ഉഷ്ണതരംഗം തീവ്രമാകുന്ന സാഹചര്യത്തിൽ തീരദേശ ജില്ലകളിൽ രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ബുധനാഴ്ച സംസ്ഥാനത്തെ പല ജില്ലകളിലും പരമാവധി താപനില 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മാർച്ച് 3 വരെ ഇത്…
ആരോഗ്യ പ്രശ്നങ്ങളുള്ള പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര അനുവദിക്കണമെന്ന് സ്പീക്കർ

ആരോഗ്യ പ്രശ്നങ്ങളുള്ള പുരുഷന്മാർക്കും സൗജന്യ ബസ് യാത്ര അനുവദിക്കണമെന്ന് സ്പീക്കർ

ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതി പുരുഷന്മാരിലേക്കും വ്യാപിപ്പിക്കണമെന്ന് നിയമസഭാ സ്പീക്കർ യു.ടി. ഖാദർ. വൃക്ക സംബന്ധമായ അസുഖമുള്ള പുരുഷന്മാരെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അദ്ദേഹം കത്തയച്ചു.…
നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിക്കണമെന്ന് ആവശ്യം

നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). ആറ് മാസത്തിനിടെ രണ്ടാം തവണയാണ് വില വർധിപ്പിക്കണമെന്ന ആവശ്യവുമായി കെഎംഎഫ് മുമ്പോട്ട് വരുന്നത്. നന്ദിനി പാലിന് ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി…