വാതക ചോർച്ച; സിഎൻജി ഇന്ധന സ്റ്റേഷൻ താൽക്കാലികമായി അടച്ചു

വാതക ചോർച്ച; സിഎൻജി ഇന്ധന സ്റ്റേഷൻ താൽക്കാലികമായി അടച്ചു

ബെംഗളൂരു: വാതക ചോർച്ചയെ തുടർന്ന് സിഎൻജി ഇന്ധന സ്റ്റേഷൻ താൽക്കാലികമായി അടച്ചു. കുശാൽനഗർ താലൂക്കിലെ കുഡ്‌ലൂർ ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. ബുധനാഴ്ച വൈകീട്ട് മുതലാണ് സ്റ്റേഷനിൽ വാതക ചോർച്ചയുണ്ടായത്. താമസിയാതെ, 10 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ചില കുട്ടികളിലും പ്രായമായവരിലും ഛർദ്ദി,…
മാണ്ഡ്യയിൽ പുതിയ കാർഷിക സർവകലാശാല സ്ഥാപിക്കാൻ കേന്ദ്ര അനുമതി

മാണ്ഡ്യയിൽ പുതിയ കാർഷിക സർവകലാശാല സ്ഥാപിക്കാൻ കേന്ദ്ര അനുമതി

ബെംഗളൂരു: മാണ്ഡ്യയിൽ പുതിയ കാർഷിക സർവകലാശാല സ്ഥാപിക്കാൻ കേന്ദ്ര അനുമതി ലഭിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കൃഷി, ഹോർട്ടികൾച്ചർ, മൃഗസംരക്ഷണം എന്നീ കോഴ്‌സുകൾക്ക് സർവകലാശാല പ്രാധാന്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മാണ്ഡ്യ, ഹാസൻ, മൈസൂരു, ചാമരാജനഗർ മേഖലകളിലെ കർഷകർക്ക് ജൈവ, ധാന്യകൃഷിക്ക്…
ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു

ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു

ബെംഗളൂരു: ഓടുന്ന ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു. ബുധനാഴ്ച സെൻട്രൽ ബെംഗളൂരുവിലാണ് സംഭവം. രാവിലെ 10.30 ഓടെ ട്രെയിൻ വിൻഡ്‌സർ മാനർ പാലത്തിന് സമീപമെത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…
കർണാടകയിൽ എം-പോക്സ് കേസ് സ്ഥിരീകരിച്ചു

കർണാടകയിൽ എം-പോക്സ് കേസ് സ്ഥിരീകരിച്ചു

ബെംഗളൂരു: കർണാടകയില്‍ വീണ്ടും മങ്കി പോക്സ് (എം-പോക്സ്) കേസ് റിപ്പോർട്ട്‌ ചെയ്തു. ദുബായിലേക്ക് യാത്ര ചെയ്ത 40 വയസ്സുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വർഷത്തെ ആദ്യ എം-പോക്സ് കേസാണിത്.…
നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് നാല് മരണം; പത്ത് പേർക്ക് പരുക്ക്

നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് നാല് മരണം; പത്ത് പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട വാഹനം മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി റായ്ച്ചൂർ ജില്ലയിലെ സിന്ദനൂരിന് സമീപമാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിലെ കർണൂൽ സംസ്‌കൃത വിദ്യാപീഠത്തിലെ മന്ത്രാലയത്തിലെ വിദ്യാർഥികളായ സുജയേന്ദ്ര (22), ഹയവദന (18), അഭിലാഷ് (18),…
കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. ഹാസൻ ആളൂർ താലൂക്കിലെ അടിബൈലു ഗ്രാമത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായ പുട്ടയ്യയാണ് (78) മരിച്ചത്. ബുധനാഴ്ച രാവിലെ മറ്റ്‌ തൊഴിലാളികൾ എസ്റ്റേറ്റിലെ കാപ്പിച്ചെടികൾക്കടിയിൽ നിന്നാണ് പുട്ടയ്യയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ വനം വകുപ്പിനെ…
വായ്പ തിരിച്ചടവ് ഏജന്റുമാരുടെ ഭീഷണി; 60കാരി ജീവനൊടുക്കി

വായ്പ തിരിച്ചടവ് ഏജന്റുമാരുടെ ഭീഷണി; 60കാരി ജീവനൊടുക്കി

ബെംഗളൂരു: വായ്പ തിരിച്ചടക്കാനായി ലോൺ ഏജന്റുമാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് 60കാരി ജീവനൊടുക്കി. രാമനഗരയിൽ തിങ്കളാഴ്ചയാണ് സംഭവം. ജില്ലയിലെ തിമ്മയനദോഡി ഗ്രാമവാസിയായ യശോദമ്മയാണ് മരിച്ചത്. ഏഴ് മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് യശോദമ്മ 4.82 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വായ്പയുടെ തുല്യമായ പ്രതിമാസ…
കെആർ മാർക്കറ്റിന് സമീപം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ പിടിയിൽ

കെആർ മാർക്കറ്റിന് സമീപം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപം ബസ് കാത്തുനിന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മൊബൈൽ ഫോണും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. കെആർ മാർക്കറ്റിൽ തൊഴിലാളികളായി ജോലി ചെയ്യുന്ന ഗണേശ്, ശരവണ…
ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. കലബുറഗി ചിഞ്ചോളി താലൂക്കിലെ മഗദംപൂരിന് സമീപം തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന അവിനാശ് (24), അഭിഷേക് (26), സഞ്ജീവ് (40) എന്നിവരാണ് മരിച്ചത്. ബീദറിൽ നിന്ന്…
ബാങ്ക് കവർച്ച; മോഷണ സംഘം അതിർത്തി കടന്നതായി സംശയം, അന്വേഷണം കേരളത്തിലേക്കും

ബാങ്ക് കവർച്ച; മോഷണ സംഘം അതിർത്തി കടന്നതായി സംശയം, അന്വേഷണം കേരളത്തിലേക്കും

ബെംഗളൂരു: മംഗളൂരു ഉള്ളാലിലെ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം കേരളത്തിലേക്ക്. ഉള്ളാൽ കൊട്ടേക്കർ സഹകരണ ബാങ്കിലാണ് കഴിഞ്ഞ ദിവസം തോക്ക് ചൂണ്ടി ആറംഗ സംഘം കവർച്ച നടത്തിയത്. സംഘം തലപ്പാടി ടോൾ ഗേറ്റ് കടന്ന് കാസറഗോഡ് ജില്ലയിലേക്ക് പ്രവേശിച്ചെന്ന് വിവരം ലഭിച്ചതായി…