ഗെയിം കളിക്കുന്നതിനിടെ തർക്കം; ഏഴാം ക്ലാസ്സ് വിദ്യാർഥി സുഹൃത്തിനെ കൊലപ്പെടുത്തി

ഗെയിം കളിക്കുന്നതിനിടെ തർക്കം; ഏഴാം ക്ലാസ്സ് വിദ്യാർഥി സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഗെയിം കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ ഏഴാം ക്ലാസ്സ് വിദ്യാർഥി സഹപാഠിയെ കൊലപ്പെടുത്തി. ഹുബ്ബള്ളിയിലാണ് സംഭവം. ഗുരുസിദ്ധേശ്വര നഗറിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥി ചേതൻ രക്കസാഗിയാണ് (15) മരിച്ചത്. ഗെയിം കളിക്കുന്നതിനിടെ നിസ്സാര തർക്കത്തിന്‍റെ പേരിലാണ് ഏഴാം ക്ലാസുകാരൻ ചേതനെ കുത്തിക്കൊലപ്പെടുത്തിയത്. കുറ്റാരോപിതനായ…
പണമിടപാടിൽ ക്രമക്കേട്; കർണാടക ഭോവി ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മുൻ ജി.എം. അറസ്റ്റിൽ

പണമിടപാടിൽ ക്രമക്കേട്; കർണാടക ഭോവി ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മുൻ ജി.എം. അറസ്റ്റിൽ

ബെംഗളൂരു: ഫണ്ട് വകമാറ്റുന്നതിൽ ക്രമക്കേട് കാട്ടിയെന്നാരോപിച്ച് കർണാടക ഭോവി ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മുൻ ജനറൽ മാനേജർ ബി.കെ. നാഗരാജപ്പയെ സി.ഐ.ഡി അറസ്റ്റ് ചെയ്തു. ഇതേ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഏപ്രിലിൽ നാഗരാജപ്പയെ അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ…
മൂന്ന് കുട്ടികൾ ഒഴികെയുള്ള മുഴുവൻ പാക് പൗരന്മാരെയും തിരിച്ചയച്ചു; സിദ്ധരാമയ്യ

മൂന്ന് കുട്ടികൾ ഒഴികെയുള്ള മുഴുവൻ പാക് പൗരന്മാരെയും തിരിച്ചയച്ചു; സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിൽ നിലവിൽ മൂന്ന് പാക് പൗരന്മാരായ കുട്ടികൾ മാത്രമേ താമസിക്കുന്നുള്ളുവെന്നും, മറ്റെല്ലാ പാകിസ്ഥാനികളെയും തിരിച്ചയച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എല്ലാവരും ആറ് വയസ്സിന് താഴെയുള്ള കുട്ടികളാണ്. രാജ്യത്ത് താമസിക്കുന്ന മുഴുവൻ പാക് പൗരന്മാരും തിരിച്ചു പോകണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു.…
സ്കൂട്ടറിന് മുകളിൽ മരക്കൊമ്പ് വീണ് പതിനഞ്ചുകാരൻ മരിച്ചു

സ്കൂട്ടറിന് മുകളിൽ മരക്കൊമ്പ് വീണ് പതിനഞ്ചുകാരൻ മരിച്ചു

ബെംഗളൂരു: സ്കൂട്ടറിന് മുകളിൽ മരക്കൊമ്പ് വീണ് പതിനഞ്ചുകാരൻ മരിച്ചു. ദേവനഹള്ളിയിലെ വിജയപുരയിലാണ് സംഭവം. അച്ഛനൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന വരുൺ ആണ് മരിച്ചത്. നെയ്ത്തുകാരനായ പിതാവ് മുരളീധറിനു അപകടത്തിൽ ഗുരുതര പരുക്കേറ്റു. നാട്ടുകാർ ചേർന്ന് ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരളിയുടെ നില…
കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മെയ്‌ 16 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ബെംഗളൂരു അർബനിലും തീരദേശ ജില്ലകളിലും മെയ്‌…
കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി കുഴഞ്ഞു വീണു മരിച്ചു

കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി കുഴഞ്ഞു വീണു മരിച്ചു

ബെംഗളൂരു: കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി (34) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഉഡുപ്പിയിൽ സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉഡുപ്പിയിലെ മിയാറിൽ സുഹൃത്തിന്റെ മെഹന്ദിക്കിടെ മറ്റ് സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കുകായിരുന്നു. ഇതിനിടെ കുഴഞ്ഞുവീണ രാകേഷ് പൂജാരിയെ…
ഇന്ത്യ – പാക് സംഘർഷം; കർണാടകയിൽ അതീവ ജാഗ്രത നിർദേശം

ഇന്ത്യ – പാക് സംഘർഷം; കർണാടകയിൽ അതീവ ജാഗ്രത നിർദേശം

ബെംഗളൂരു: ഇന്ത്യ - പാക് സംഘർഷസാഹചര്യം രൂക്ഷമായ സാഹചര്യത്തിൽ കർണാടകയിൽ അതീവജാഗ്രത നിർദേശം പുറപ്പെടുവിച്ച് സർക്കാർ. സംസ്ഥാനത്തെ സെൻസിറ്റീവ് പ്രദേശങ്ങളെക്കുറിച്ച് ഇന്റലിജൻസ് വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചതായും ഇതനുസരിച്ച് സുരക്ഷ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായും ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. സർക്കാർ…
നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചിത്രദുർഗ ഹോളാൽകെരെ ടൗണിൽ കനിവ് ആഞ്ജനേയ ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശ് സ്വദേശികളായ സുനിത (34), ശ്യാം (17), ശിവു (55) എന്നിവരാണ് മരിച്ചത്. ആന്ധ്രയിലെ…
ഇന്ത്യ – പാക് സംഘർഷം; മംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി

ഇന്ത്യ – പാക് സംഘർഷം; മംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: ഇന്ത്യ - പാക് സംഘർഷസാധ്യത കണക്കിലെടുത്ത് മംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. യാത്രക്കാരുടെ നിരീക്ഷണം ശക്തമാക്കുകയും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനകൾ (എൽപിഎസ് സി) ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർ ആദ്യം സുരക്ഷാ ചെക്ക്‌പോസ്റ്റിൽ സിഐഎസ്എഫിന്റെ സ്റ്റാൻഡേർഡ് പരിശോധനകൾക്ക് വിധേയരാകും.…
കളിക്കുന്നതിനിടെ കിണറ്റിൽ വീണ് മൂന്ന് വയസുകാരി മരിച്ചു

കളിക്കുന്നതിനിടെ കിണറ്റിൽ വീണ് മൂന്ന് വയസുകാരി മരിച്ചു

ബെംഗളൂരു: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് മൂന്ന് വയസുകാരി മരിച്ചു. വിജയപുര മുദ്ദേബിഹാലിലെ വീരേശ്വര നഗറിലാണ് സംഭവം. ബസവരാജ് പാട്ടീലിന്റെ മകൾ ഹർഷിതയാണ് മരിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം ശേഷം വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും…