ചാമുണ്ഡി ഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ചാമുണ്ഡി ഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ബെംഗളൂരു: യാത്രക്കാരുടെ തിരക്കും, മണ്ണിടിച്ചിൽ സാധ്യതയും പരിഗണിച്ച് ചാമുണ്ഡി ഹിൽസിൽ സ്വകാര്യവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം. ചാമുണ്ഡി ഹിൽസ് ഡിവലപ്മെന്റ് അതോറിറ്റിയും ജില്ലാ ഭരണകൂടവും ഇത് സംബന്ധിച്ച് ഉടൻ അന്തിമ തീരുമാനം അറിയിക്കും. അടുത്ത വേനലവധിക്കു മുൻപ്‌ ഗതാഗതനിയന്ത്രണം നടപ്പാക്കാനാണ്…
മുഡ ക്രമക്കേട്; എംഎൽഎ ജി.ടി. ദേവഗൗഡക്കെതിരെ പരാതി

മുഡ ക്രമക്കേട്; എംഎൽഎ ജി.ടി. ദേവഗൗഡക്കെതിരെ പരാതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എംഎൽഎ ജി.ടി. ദേവഗൗഡക്കെതിരെ പരാതി നൽകി സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ. മുഡയുടെ 50:50 ക്രമപ്രകാരം സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് പരാതി. ദേവഗൗഡ തന്റെ സ്വാധീനം ദുരുപയോഗം…
സംസ്ഥാനത്ത് ബിയർ വിലയിൽ 50 രൂപ വരെ വർധിപ്പിച്ചേക്കും

സംസ്ഥാനത്ത് ബിയർ വിലയിൽ 50 രൂപ വരെ വർധിപ്പിച്ചേക്കും

ബെംഗളൂരു: സംസ്ഥാനത്ത് ബിയർ വിലയിൽ 10 മുതൽ 50 രൂപ വരെ വർധിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ബ്രാൻഡ് അനുസരിച്ചാണ് വർധന ഉണ്ടാകുക. ജനുവരി 20ന് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് 2024 ഓഗസ്റ്റിൽ കരട് വിജ്ഞാപനം സർക്കാർ…
വൻ ഹിറ്റായി നന്ദിനിയുടെ ദോശ മാവ്; ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി കെഎംഎഫ്

വൻ ഹിറ്റായി നന്ദിനിയുടെ ദോശ മാവ്; ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി കെഎംഎഫ്

ബെംഗളൂരു: സംസ്ഥാനത്ത് വൻ ഹിറ്റായി നന്ദിനിയുടെ ഇഡ്ഡലി, ദോശ മാവ്. വേ പ്രോട്ടീൻ അടങ്ങിയ മാവാണ് നന്ദിനി വിൽക്കുന്നത്. ന​ഗരത്തിൽ മാത്രം പ്രതിദിനം 3,000 കിലോ​ഗ്രാം മാവാണ് വിറ്റഴിക്കുന്നതെന്ന് കർണാടക മിൽക്ക് ഫെ‍ഡറേഷൻ (കെഎംഎഫ്) അറിയിച്ചു. ആവശ്യക്കാർ അധികമായതോടെ മാവ് ഉത്പാദനം…
മാവോയിസ്റ്റുകളുടെ കീഴടങ്ങൽ; ചിക്കമഗളുരു വനത്തിൽ നിന്നും ആയുധശേഖരം കണ്ടെത്തി

മാവോയിസ്റ്റുകളുടെ കീഴടങ്ങൽ; ചിക്കമഗളുരു വനത്തിൽ നിന്നും ആയുധശേഖരം കണ്ടെത്തി

ബെംഗളൂരു: സംസ്ഥാനത്ത് മലയാളി വനിതാ ഉൾപ്പെടെ ആറ് മാവോയിസ്റ്റുകൾ കീഴടങ്ങിയതിന് പിന്നാലെ ചിക്കമഗളുരു വനത്തിൽ നിന്നും വൻ ആയുധശേഖരം കണ്ടെത്തി. കൊപ്പ താലൂക്കിലെ മേഗൂർ റേഞ്ചിലുള്ള കിറ്റലെഗണ്ടി വനത്തിൽ നിന്നാണ് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത്. പിടിച്ചെടുത്ത ആയുധങ്ങൾ കീഴടങ്ങിയ നക്സലുകളുടേതാണോ…
ഗൗരി ല​ങ്കേഷ് കൊലക്കേസ്; അവസാന പ്രതിക്കും ജാമ്യം അനുവദിച്ചു

ഗൗരി ല​ങ്കേഷ് കൊലക്കേസ്; അവസാന പ്രതിക്കും ജാമ്യം അനുവദിച്ചു

ബെംഗളൂരു: ഗൗരി ലങ്കേഷ് കൊലക്കേസിൽ കസ്റ്റഡിയിലുള്ള അവസാന പ്രതി ശരദ് ഭൗസാഹേബ് കലാസ്‌കറിനും ജാമ്യം അനുവദിച്ച് ബെംഗളൂരു കോടതി. 2017 സെപ്റ്റംബർ അഞ്ചിനാണ് മാധ്യമപ്രവർത്തകയും വലതുപക്ഷ ആശയങ്ങളുടെ വിമർശകയുമായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. നിരവധി സാക്ഷികളും ഒട്ടനവധി തെളിവുകളും ഉൾപ്പെടുന്ന…
സംസ്ഥാനത്ത് തൊഴിൽ മേഖലയിലെ മിനിമം വേതനം വർധിപ്പിക്കുന്നത് പരിഗണനയിൽ

സംസ്ഥാനത്ത് തൊഴിൽ മേഖലയിലെ മിനിമം വേതനം വർധിപ്പിക്കുന്നത് പരിഗണനയിൽ

ബെംഗളൂരു: സംസ്ഥാനത്ത് സംഘടിത, അസംഘടിത മേഖലകളിലെ മിനിമം വേതനം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ. സംസ്ഥാനത്തുടനീളമുള്ള ഏകദേശം രണ്ട് കോടി തൊഴിലാളികൾക്ക് ഇതുവഴി പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് പ്രതിമാസം ഏകദേശം 20,000 രൂപ മിനിമം…
റോഡരികിൽ പാർക്ക് ചെയ്ത കാറിനു തീപിടിച്ചു

റോഡരികിൽ പാർക്ക് ചെയ്ത കാറിനു തീപിടിച്ചു

ബെംഗളൂരു: റോഡരികിൽ പാർക്ക് ചെയ്ത കാറിന് തീപിടിച്ചു. ഹാസൻ ബേലൂർ കഡെഗാർജെ ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ബെംഗളൂരു സ്വദേശികളായ ഡോ. ശേഷാദ്രിയും ഭാര്യയുമായിരുന്നു കാറിലുണ്ടായത്. ഇരുവരും ചിക്കമഗളൂരുവിൽ നിന്ന് കുക്കെ സുബ്രഹ്മണ്യയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കാർ റോഡരികിൽ നിർത്തി സാധനം…
രേണുകസ്വാമി കൊലക്കേസ്; ദർശനും പവിത്രയ്ക്കും സംസ്ഥാനത്തിന് പുറത്തേക്ക് പോകാൻ അനുമതി

രേണുകസ്വാമി കൊലക്കേസ്; ദർശനും പവിത്രയ്ക്കും സംസ്ഥാനത്തിന് പുറത്തേക്ക് പോകാൻ അനുമതി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദർശനും സുഹൃത്ത് പവിത്ര ഗൗഡയ്ക്കും സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ ബെംഗളൂരു സിറ്റി കോടതി അനുമതി നൽകി. മറ്റ് പ്രതികളോടൊപ്പം ഇരുവരെയും വെള്ളിയാഴ്ച പോലീസ് സുരക്ഷയിൽ 57-ാമത് സി.സി.എച്ച് കോടതിയിൽ ഹാജരാക്കിയിരുന്നു. ജനുവരി 12നും…
കർണാടക എസ്എസ്എൽസി, പിയു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

കർണാടക എസ്എസ്എൽസി, പിയു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ബെംഗളൂരു: എസ്എസ്എൽസി, പിയു പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് കർണാടക സ്കൂൾ എക്‌സാമിനേഷൻ അസെസ്മെന്റ് ബോർഡ്‌ (കെഎസ്ഇഎബി). പിയുസി രണ്ടാം വർഷ പരീക്ഷ മാർച്ച് 1 മുതൽ 20 വരെയും, എസ്എസ്എൽസി പരീക്ഷ മാർച്ച് 21ന് ആരംഭിച്ച് ഏപ്രിൽ 4 നും അവസാനിക്കും.…