വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

ബെംഗളൂരു: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികൾ കിണറ്റിൽ വീണ് മരിച്ചു. ചിക്കമഗളുരു കൊപ്പ താലൂക്കിലാണ് സംഭവം. സീമ (6), രാധിക (2) എന്നിവരാണ് മരിച്ചത്. കിണറ്റിന് സമീപം കളിക്കുകയായിരുന്ന കുട്ടികൾ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. ഇവരുടെ അമ്മ മധ്യപ്രദേശ് സ്വദേശിനിയായ സുനിത…
എസ്. എം. കൃഷ്ണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിദ്ധരാമയ്യയും, കുമാരസ്വാമിയും

എസ്. എം. കൃഷ്ണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിദ്ധരാമയ്യയും, കുമാരസ്വാമിയും

ബെംഗളൂരു: അന്തരിച്ച മുൻ കർണാടക മുഖ്യമന്ത്രിയും, മുൻ വിദേശകാര്യ മന്ത്രിയുമായ എസ്. എം. കൃഷ്ണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ പ്രമുഖർ. കേന്ദ്ര ഘന-വ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമി, മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. അന്ത്യകർമങ്ങൾ പൂർണ്ണ സംസ്ഥാന…
സ്കൂളിൽ നിന്ന് വിനോദയാത്ര പോയ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു

സ്കൂളിൽ നിന്ന് വിനോദയാത്ര പോയ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു

ബെംഗളൂരു: സ്കൂളിൽ നിന്ന് വിനോദയാത്ര പോയ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു. കോലാർ മുൽബാഗിലു റെസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ ശ്രവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്. ഉത്തര കന്നഡ മുരുഡേശ്വരത്താണ് സംഭവം. സ്‌കൂളിൽ നിന്നുള്ള 46 വിദ്യാർഥികളും…
ചിന്നസ്വാമി സ്റ്റേഡിയം നനയ്ക്കാൻ കുടിവെള്ളം ഉപയോഗിച്ചു; കർണാടക ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ

ചിന്നസ്വാമി സ്റ്റേഡിയം നനയ്ക്കാൻ കുടിവെള്ളം ഉപയോഗിച്ചു; കർണാടക ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ

ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ടർഫ് നനയ്ക്കാൻ കുടിവെള്ളം ഉപയോഗിച്ച സംഭവത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി). സ്റ്റേഡിയത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻജിടി ഇക്കഴിഞ്ഞ ഏപ്രിലിൽ സംസ്ഥാന ക്രിക്കറ്റ്…
ഭർത്താവിന്റെ കടം തീർക്കാൻ യുവതി നവജാതശിശുവിനെ വിറ്റു

ഭർത്താവിന്റെ കടം തീർക്കാൻ യുവതി നവജാതശിശുവിനെ വിറ്റു

ബെംഗളൂരു: ഭർത്താവിന്റെ കടം തീർക്കാൻ യുവതി നവജാതശിശുവിനെ വിറ്റു. രാമനഗരയിലാണ് സംഭവം. ഒന്നര ലക്ഷം രൂപയ്ക്കാണ് 30 ദിവസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിനെ 40കാരിയായ യുവതി വിറ്റത്. കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി ഇവരുടെ ഭർത്താവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ്…
ബെംഗളൂരുവിൽ നിന്നുള്ള ഗോൾഡൻ ചാരിയറ്റ് സർവീസ് ശനിയാഴ്ച മുതൽ

ബെംഗളൂരുവിൽ നിന്നുള്ള ഗോൾഡൻ ചാരിയറ്റ് സർവീസ് ശനിയാഴ്ച മുതൽ

ബെംഗളൂരു: വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സംസ്ഥാനത്തിന്റെ ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ സർവീസിന് ശനിയാഴ്ച മുതൽ തുടക്കമാകുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അറിയിച്ചു.  ആദ്യത്തെ സർവീസിന് പ്രൈഡ് ഓഫ് കർണാടകയെന്നാണ് പേരിട്ടിരിക്കുന്നത്. ഡിസംബർ…
നിയമസഭ ശീതകാല സമ്മേളനത്തിനെതിരെ വീണ്ടും പ്രതിഷേധം; പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി

നിയമസഭ ശീതകാല സമ്മേളനത്തിനെതിരെ വീണ്ടും പ്രതിഷേധം; പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി

ബെംഗളൂരു: ബെളഗാവിയിൽ നിയമസഭയുടെ ശീതകാല സമ്മേളനത്തിനെതിരെ വീണ്ടും പ്രതിഷേധം. സമ്മേളനത്തിൽ ലിംഗായത്ത് പഞ്ചമശാലി സമുദായത്തിന്റെ സംവരണ വിഷയം ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി. സമുദായ മേധാവി ബസവജയ മൃത്യുഞ്ജയ് സ്വാമിയുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിനിടെ പോലീസ് ലത്തിച്ചാർജ് നടത്തി. ശീതകാല സമ്മേളനം…
അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് പ്രസവത്തിനിടെ മരിച്ചത് 3350 യുവതികളെന്ന് റിപ്പോർട്ട്‌

അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് പ്രസവത്തിനിടെ മരിച്ചത് 3350 യുവതികളെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാനത്ത് അ‍ഞ്ച് വർഷത്തിനിടെ പ്രസവത്തിനിടെ മരിച്ചത് 3350 അമ്മമാരെന്ന് റിപ്പോർട്ട്‌. ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട്‌ പുറത്തുവിട്ടത്. കോവിഡ് കാലത്തായിരുന്നു ഈ മരണങ്ങളിലേറെയും റിപ്പോർട്ട്‌ ചെയ്തത്. 2019-20ൽ 662 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. 2020-21ൽ 714, 2021-22ൽ 595,…
സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതി; പരാതിക്കാരനെതിരെ വിമർശനവുമായി കോടതി

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതി; പരാതിക്കാരനെതിരെ വിമർശനവുമായി കോടതി

ബെംഗളൂരു: രഞ്ജിത്തിന് എതിരായ പീഡന പരാതിയില്‍ കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപ്പകര്‍പ്പിന്റെ വിശദാശങ്ങള്‍ പുറത്ത്. ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് എതിരായ പീഡന പരാതിയിൽ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. പരാതിക്കാരൻ പറയുന്നത് പച്ചക്കള്ളമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ…
വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് വെച്ചുനൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല; പിണറായി വിജയന് കത്തയച്ച് സിദ്ധരാമയ്യ

വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് വെച്ചുനൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല; പിണറായി വിജയന് കത്തയച്ച് സിദ്ധരാമയ്യ

ബെംഗളൂരു: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീടുവച്ച് നല്‍കാമെന്ന് അറിയിച്ചിട്ടും കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നൂറ് വിടുകള്‍ വച്ച് നല്‍കാമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്. ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടന്നിരുന്നതായും എന്നാല്‍…