പോലീസ് ജീപ്പിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം; ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു

പോലീസ് ജീപ്പിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം; ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു

ബെംഗളൂരു: പോലീസ് ജീപ്പിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ (25) ആണ് മരിച്ചത്. ഹാസനിലാണ് സംഭവം. കർണാടകയിൽ ആദ്യ പോസ്റ്റിംഗിനായി പോകവേയാണ് അപകടമുണ്ടായത്. ഹാസൻ എസ്പിയായി…
കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമൊഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂരു, ചാമരാജനഗർ ജില്ലകളിൽ ഡിസംബർ രണ്ട്,…
വ്യവസായിയെ വഞ്ചിച്ചതായി പരാതി; നിർമാതാവ് അരുൺ റായിക്കെതിരെ കേസ്

വ്യവസായിയെ വഞ്ചിച്ചതായി പരാതി; നിർമാതാവ് അരുൺ റായിക്കെതിരെ കേസ്

ബെംഗളൂരു: വ്യവസായിയെ പണം വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയിൽ ദേശീയ അവാർഡ് ജേതാവായ കന്നഡ സിനിമ നിർമാതാവ് അരുൺ റായിക്കെതിരെ കേസെടുത്തു. ബണ്ട്വാൾ സ്വദേശിയായ വ്യവസായിയാൻ അരുണിനെതിരെ ആർഎംസി യാർഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വ്യവസായിക്ക് 60 ലക്ഷം രൂപ…
കാർ മരത്തിലിടിച്ച് രണ്ട് ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കാർ മരത്തിലിടിച്ച് രണ്ട് ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ബെള്ളാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിംസ്) ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ആന്ധ്രാപ്രദേശിന് സമീപം വിടപനകലിൽ ഞായറാഴ്ചയാണ് അപകടം. ഡോ ഗോവിന്ദരാജു, ഡോ. യോഗേഷ്, അഭിഭാഷകൻ വെങ്കിട്ടനായിഡു (55)…
വഖഫ് ബോർഡിനെതിരെ പ്രസംഗം; വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ സമൻസ്

വഖഫ് ബോർഡിനെതിരെ പ്രസംഗം; വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ സമൻസ്

ബെംഗളൂരു: വഖഫ് ബോർഡിനെതിരെ പ്രസംഗിച്ച സംഭവത്തിൽ വൊക്കലിഗ മഠാധിപതി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ സമൻസ് അയച്ച് പോലീസ്. സമ്മേളനത്തിൽ പ്രസംഗിച്ചതിന് സ്വാമിക്കെതിരെ നേരത്തെ ഉപ്പാർപേട്ട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിനെതിരെ സയ്യിദ് അബ്ബാസ് എന്നയാൾ നൽകിയ പരാതിയിലാണ് ചന്ദ്രശേഖരനാഥ…
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റ് പുതുച്ചേരി തീരം തൊട്ട സാഹചര്യത്തിൽ കർണാടകയിൽ അടുത്ത രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെയുള്ള കർണാടകയുടെ വിവിധ ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
ലൈംഗികാതിക്രമം നടത്തിയതായി പരാതി; കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി

ലൈംഗികാതിക്രമം നടത്തിയതായി പരാതി; കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി

ബെംഗളൂരു: ലൈംഗികാതിക്രമം നടത്തിയതായി പരാതി ഉയർന്നതിനെ തുടർന്ന് കർണാടക കോൺഗ്രസ് യൂണിറ്റ് ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെ പാർട്ടിയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി. ആറു വർഷത്തേക്കാണ് നടപടി. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അച്ചടക്ക നടപടി കമ്മിറ്റി ചെയർമാൻ കെ.…
നവജാതശിശുവിന്റെ മൃതദേഹം ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി

നവജാതശിശുവിന്റെ മൃതദേഹം ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്ത നിലയിൽ കണ്ടെത്തി. രാമനഗര ദയാനന്ദ സാഗര്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലുള്ള ശുചിമുറിയിലാണ് മൃതദേഹം ഫ്‌ളഷ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.…
സ്റ്റൈപന്റ് വിവരങ്ങൾ നൽകിയില്ല; കർണാടകയിലെ മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ നോട്ടീസ്

സ്റ്റൈപന്റ് വിവരങ്ങൾ നൽകിയില്ല; കർണാടകയിലെ മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ നോട്ടീസ്

ബെംഗളൂരു: സംസ്ഥാനത്തെ മെഡിക്കൽ ബിരുദ (യുജി) ഇൻ്റേണുകൾ, ബിരുദാനന്തര (പിജി) ഇന്റേൺ, സീനിയർ റെസിഡന്റ് ഡോക്ടർമാർ എന്നിവർക്ക് നൽകുന്ന സ്റ്റൈപ്പൻഡിൻ്റെ വിശദാംശങ്ങൾ സമർപ്പിക്കാത്ത മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സംസ്ഥാനത്തെ 10 സർക്കാർ,…
കാർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം

കാർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ യാദ്ഗിർ മാഡ്രിക്കി ഗ്രാമത്തിന് സമീപമാണ് സംഭവം. യാദ്ഗിർ സ്വദേശികളായ ഹല്ലേപ്പ (45), മല്ലയ്യ (35) എന്നിവരാണ് മരിച്ചത്. ജെവർഗി ചിക്കമുദുവാല ഗ്രാമത്തിലെ കൃഷിഭൂമിയിലേക്ക് പോയ ഇരുവരും വീട്ടിലേക്ക്…